കേരളാ കോണ്‍ഗ്രസ്(എം) ജോസ് കെ മാണി വിഭാഗത്തെ മുന്നണിയില്‍ നിന്ന് പുറത്താക്കി യുഡിഎഫ്. ജോസ് പക്ഷത്തിന് യുഡിഎഫില്‍ തുടരാന്‍ അര്‍ഹതയില്ലെന്നും ചര്‍ച്ച നടത്തിയിട്ടും സമയം നല്‍കിയിട്ടും സഹകരിച്ചില്ല. ഈ അവസരത്തില്‍ ലാഭനഷ്ടമല്ല നോക്കുന്നതെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹ്നാന്‍ പറഞ്ഞു. ഇനി ചര്‍ച്ചയില്ലെന്നും ബെന്നി ബെഹ്‌നാന്‍ വ്യക്തമാക്കി. കോട്ടയത്തെ യുഡിഎഫ് ധാരണ ജോസ് പക്ഷം ലംഘിച്ചതിനെത്തുടര്‍ന്നാണ് യുഡിഎഫിന്റെ നിര്‍ണായക തീരുമാനം. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് ജോസ് വിഭാഗത്തെ മുന്നണിയുടെ പുറത്തേക്ക് നയിച്ചത്. പുറത്താക്കിയാലും പോകില്ലെന്ന് ജോസ് വിഭാഗം നേതാവ് സ്റ്റീഫന്‍ ജോര്‍ജ് വ്യക്തമാക്കി. ഏത് യുഡിഎഫ് യോഗമാണ് ഈ തീരുമാനമെടുത്തതെന്നും സ്റ്റീഫന്‍ ജോര്‍ജ് ചോദിച്ചു. തീരുമാനം ദുഖകരമെന്നായിരുന്നു മറ്റൊരു നേതാവായ റോഷി അഗസ്റ്റിന്റെ പ്രതികരണം.തീരുമാനം പുനഃപരിശോധിക്കണമെന്ന് ജോസ് വിഭാഗം വ്യക്തമാക്കി.
Read MoreTag: UDF
പാക് വനിതയുമായി യുവമന്ത്രി ദുബായില്‍ ഒരു രാത്രി ചിലവഴിച്ച സംഭവം; മന്ത്രിയുടെ വിദേശയാത്രകള്‍ അന്വേഷിക്കും; സംഭവത്തില്‍ ഇടപെടാനുറച്ച്് ഇന്റര്‍പോള്‍…
തിരുവനന്തപുരം: യുഡിഎഫ് മന്ത്രിസഭയിലെ ഒരു യുവമന്ത്രിയും പാക് വനിതാ സുഹൃത്തും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം. പാക് യുവതിയുമായി മന്ത്രി ഒരു രാത്രി ചെലവഴിക്കുകയും ചെയ്‌തെന്നാണ് ആരോപണം. ഇദ്ദേഹം നടത്തിയ യാത്രകളെക്കുറിച്ച് കേന്ദ്ര സംസ്ഥാന ഇന്റലിജന്റ്‌റ് ബ്യൂറോകള്‍ ഒരേ സമയം അന്വേഷണം നടത്തുകയാണ്. ദുബായ് യാത്രയ്ക്ക് പുറമേ അടിക്കടി ഇദ്ദേഹം നടത്തിയ മറ്റ് വിദേശയാത്രകളെല്ലാം അന്വേഷണ പരിധിയിലുണ്ട്. മന്ത്രിയായിരുന്നപ്പോഴും അതിനുമുമ്പും ശേഷവും സ്ഥിരമായി ഇദ്ദേഹം നടത്തിയ യാത്രകളാണ് അന്വേഷണ വിധേയമാക്കുന്നത്. പാക് യുവതിയുമായുള്ള ബന്ധത്തില്‍ വന്‍ദുരൂഹതയാണുള്ളതെന്നാണ് അന്വേഷണ ഏജന്‍സികള്‍ പറയുന്നത്. ഇവരെക്കുറിച്ച് ഉന്നത തല അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. ഈ യുവതിയുടെ മറ്റ് ബന്ധങ്ങളെക്കുറിച്ച് ഇന്റര്‍പോളിന്റെ സഹായത്തോടെ കേന്ദ്രം അന്വേഷണം നടത്തുമെന്നാണ് അറിയുന്നത്. ഈ മുന്‍മന്ത്രി ഗള്‍ഫ് യാത്രയ്ക്കിടെ ഒരു രാത്രി, യുവതിയുമായി ചെലവഴിച്ചിരുന്നു. ഈ സന്ദര്‍ശനത്തില്‍ ദുരൂഹത ആരോപിച്ച് ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതോടെയാണ് സംഗതി വിവാദമായി…
Read More