ഭീ​രു​വാ​ണെ​ന്ന് സ്വ​യം വി​ളി​ച്ചു​പ​റ​യു​ന്നു; മു​ഖ്യ​മ​ന്ത്രി പ​രി​ഹാ​സ പാ​ത്ര​മാ​കു​ന്നു​വെ​ന്ന് വി.​ഡി. സ​തീ​ശ​ന്‍

കോ​ഴി​ക്കോ​ട്: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ സു​ര​ക്ഷ​യെ രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍. ​പ്ര​തി​ഷേ​ധി​ക്കു​ന്ന കെ​എ​സ്‍​യു പ്ര​വ​ര്‍​ത്ത​ക​രെ​യോ​ര്‍​ത്ത് അ​ഭി​മാ​ന​മാ​ണെ​ന്ന് പ​റ​ഞ്ഞ സ​തീ​ശ​ന്‍ മു​ഖ്യ​മ​ന്ത്രി ഭീ​രു​വാ​ണെ​ന്ന് സ്വ​യം വി​ളി​ച്ചു​പ​റ​യു​ന്നു​വെ​ന്നും വി​മ​ര്‍​ശി​ച്ചു. ര​ണ്ട് കു​ട്ടി​ക​ൾ ക​രി​ങ്കൊ​ടി കാ​ട്ടു​മ്പോ​ൾ മു​ഖ്യ​മ​ന്ത്രി ഓ​ടി​യോ​ളി​ക്കു​ക​യാ​ണ്. സ​ർ​ക്കാ​ർ ചി​ല കാ​ര്യ​ങ്ങ​ൾ മ​റ​ച്ചു വെ​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്. കാ​സ​ർ​ഗോഡ് മു​ത​ൽ തി​രു​വ​ന​ന്ത​പു​രം വ​രെ ക​രി​ങ്കൊ​ടി കാ​ണാ​ൻ ഭാ​ഗ്യം കി​ട്ടി​യ മു​ഖ്യ​മ​ന്ത്രി​യാ​ണ് പി​ണ​റാ​യി. അ​ദ്ദേ​ഹം ഞ​ങ്ങ​ളെ പ​രി​ഹ​സി​ച്ച​ത് കൊ​ണ്ടാ​ണ് സ​മ​രം ഇ​ത്ര ശ​ക്ത​മാ​ക്കു​ന്ന​ത്. സ​ത്യാ​ഗ്ര​ഹ സ​മ​ര​ത്തി​ൽ നി​ന്നും ആ​ത്മ​ഹ​ത്യാ സ്‌​ക്വാ​ഡ് ന​ട​ത്തു​ന്ന സ​മ​രം എ​ന്ന് സി​പി​എം ത​ന്നെ പ​റ​യേ​ണ്ടി വ​ന്ന​ല്ലോ​വെ​ന്ന് സ​തീ​ശ​ന്‍ ചോ​ദി​ച്ചു. സി​പി​എ​മ്മി​ന്‍റെ പ്ര​തി​രോ​ധ ജാ​ഥ എ​ന്ന പേ​ര് ആ ​ജാ​ഥ​യ്ക്ക് യോ​ജി​ക്കു​മെ​ന്നും എ​ല്ലാ ത​ര​ത്തി​ലും പ്ര​തി​രോ​ധ​ത്തി​ലാ​ണ് സി​പി​എ​മ്മെ​ന്നും അ​ദ്ദേ​ഹം കോ​ഴി​ക്കോ​ട് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് പ​റ​ഞ്ഞു.​ ആ​കാ​ശി​നെ വി​ഷ​മി​പ്പി​ക്ക​രു​തെ​ന്നാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന നി​ർ​ദേ​ശ​മെ​ന്നും ആ​കാ​ശ് വാ ​തു​റ​ന്നാ​ൽ പ​ല​രും കു​ടു​ങ്ങും.…

Read More

എം.വി. ഗോവിന്ദന്‍റെ ജാഥ കൊണ്ട് സിപിഎമ്മിന്‍റെ കൊലപാതകക്കറ മായില്ല; ആകാശ് തില്ലങ്കേരിയെ സിപിഎമ്മിന് ഭയമെന്ന് വി.ഡി സതീശന്‍

കണ്ണൂർ:  എം.വി. ഗോവിന്ദന്‍റെ ജാഥ കൊണ്ട് സിപിഎമ്മിന്‍റെ കൊലപാതകക്കറ മായി. ആകാശ് തില്ലങ്കേരിയെ സിപിഎമ്മിനും സര്‍ക്കാരിനും ഭയമാണെന്ന് വി.ഡി. സതീശന്‍. ശുഹൈബിന്‍റെ കൊലപാതകം ഓര്‍മിപ്പിച്ച് ആകാശ് തില്ലങ്കേരി സിപിഎമ്മിനെ ബ്ലാക്ക് മെയില്‍ ചെയ്യുകയാണെന്നും സതീശൻ പറഞ്ഞു. കൊല നടത്താന്‍ സിപിഎമ്മില്‍ പ്രത്യേക ടീമുണ്ട്. തീവ്രവാദ സംഘടനകള്‍ പോലും ചെയ്യാത്ത തരത്തിലുള്ള കൊലപാതകം സിപിഎമ്മിന് ചെയ്യാനാകും. സിപിഎം ആളെക്കൊല്ലി പാര്‍ട്ടിയെന്ന് സംസ്ഥാന സെക്രട്ടറി തന്നെ പറയുന്നു. പോലീസിനെ നോക്കുകുത്തിയാക്കിയാണ് കഴിഞ്ഞ ദിവസം ആകാശ് തില്ലങ്കേരി കോടതിയില്‍ നിന്ന് ഇറങ്ങി പോയത്. 

Read More

സ്റ്റാലിന്‍റെ റഷ്യയല്ല, ഇത് ജനാധിപത്യ കേരളം; കാക്ക പറന്നാൽ പോലും പേടിക്കുന്ന  മുഖ്യമന്ത്രി വീട്ടിലിരിക്കട്ടെയെന്ന് വി.ഡി. സതീശൻ

  തിരുവനന്തപുരം: സ്റ്റാലിന്‍റെ റഷ്യയല്ല, ഇത് ജനാധിപത്യ കേരളം. പൊതുജനങ്ങളുടെ വഴിയടച്ചുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍റെ യാത്രയെ രൂക്ഷമായി പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പേടിയുണ്ടെങ്കിൽ മുഖ്യമന്ത്രി വീട്ടിലിരിക്കട്ടെയെന്നും ജനങ്ങളെ എന്തിനാണ് ബന്ദിയാക്കുന്നതെന്നും സതീശൻ ചോദിച്ചു. ഇത്തരം നടപടി ഇവിടെ വച്ചുപൊറുപ്പിക്കില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കറുപ്പ് പേടിയായിരുന്നു മുഖ്യമന്ത്രിക്ക്, ഒരിക്കൽ കാക്ക പറന്നത് പേടിച്ചാണ് സുരക്ഷ ശക്തമാക്കിയതെന്നും സതീശൻ പരിഹസിച്ചു.

Read More

അ​ദാ​നി​ക്കു​ണ്ടാ​യ ന​ഷ്ടം ല​ത്തീ​ന്‍ സ​ഭ​യി​ല്‍​നി​ന്ന് ഈ​ടാ​ക്ക​ണ​മെ​ന്ന് പ​റ​ഞ്ഞാ​ല്‍ അ​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെന്ന് സ​തീ​ശ​ന്‍

തി​രു​വ​ന​ന്ത​പു​രം: സി​ല്‍​വ​ര്‍​ലൈ​ന്‍ പ​ദ്ധ​തി ഒ​റ്റ​യ​ടി​ക്ക് പി​ന്‍​വ​ലി​ക്കാ​ന്‍ സ​ര്‍​ക്കാ​രി​നു ജാ​ള്യ​ത​യെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍. അ​തു​കൊ​ണ്ടാ​ണ് ഘ​ട്ടം ഘ​ട്ട​മാ​യി പ​ദ്ധ​തി പി​ന്‍​വ​ലി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ തു​ട​രു​ന്ന​ത്. പ​ദ്ധ​തി അ​വ​സാ​നി​പ്പി​ക്കു​മെ​ങ്കി​ല്‍ ന​ല്ല കാ​ര്യ​മാ​ണെ​ന്നു സ​തീ​ശ​ന്‍ പ​റ​ഞ്ഞു. അ​ത​ല്ല പ​ദ്ധ​തി​യു​മാ​യി മു​ന്നോ​ട്ടു പോ​കാ​നാ​ണ് തീ​രു​മാ​ന​മെ​ങ്കി​ല്‍ സ​മ​രം തു​ട​രും. കെ ​റെ​യി​ലി​ന്‍റെ ഒ​രു ന​ട​പ​ടി​ക്ര​മ​ങ്ങ​ളും സം​സ്ഥാ​ന​ത്ത് പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ പ്ര​തി​പ​ക്ഷം അ​നു​വ​ദി​ക്കി​ല്ലെ​ന്നും സ​തീ​ശ​ന്‍ പ​റ​ഞ്ഞു. വി​ഴി​ഞ്ഞ​ത്ത് ഞാ​യ​റാ​ഴ്ച​യു​ണ്ടാ​യ സം​ഘ​ര്‍​ഷ​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്വം സ​ര്‍​ക്കാ​രി​നാ​ണെ​ന്നും സ​തീ​ശ​ന്‍ വി​മ​ര്‍​ശി​ച്ചു. അ​ദാ​നി​ക്കു​ണ്ടാ​യ ന​ഷ്ടം ല​ത്തീ​ന്‍ സ​ഭ​യി​ല്‍​നി​ന്ന് ഈ​ടാ​ക്ക​ണ​മെ​ന്ന് പ​റ​ഞ്ഞാ​ല്‍ അ​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല. അ​ങ്ങ​നെ​യെ​ങ്കി​ല്‍ ക​ഴി​ഞ്ഞ 50 വ​ര്‍​ഷംകൊണ്ട് വി​വി​ധ സ​മ​ര​ങ്ങ​ളി​ല്‍​നി​ന്ന് ഉ​ണ്ടാ​യ ന​ഷ്ടം സി​പി​എ​മ്മി​ല്‍​നി​ന്ന് ഈ​ടാ​ക്കേ​ണ്ടി വ​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Read More

ഗ്രൂപ്പില്ലാതെ ‍എന്തോന്ന് വലതുപക്ഷം; വി.​ഡി. സ​തീ​ശ​ന് അ​ഭി​വാ​ദ്യ​മ​ർ​പ്പി​ച്ച് ഈരാറ്റുപേട്ടയിൽ ഫ്ള​ക്സ്; കോ​ട്ട​യത്ത് കോ​ൺ​ഗ്ര​സി​ൽ ചേ​രി​തി​രി​വ് രൂ​ക്ഷ​മാ​കു​ന്നു

കോ​ട്ട​യം: ശ​ശി ത​രൂ​രി​ന്‍റെ പേ​രി​ൽ ഉ​യ​ർ​ന്ന വി​വാ​ദ​ത്തി​ൽ കോ​ട്ട​യം ജി​ല്ല​യി​ലെ കോ​ൺ​ഗ്ര​സി​ൽ ചേ​രി​തി​രി​വ് രൂ​ക്ഷ​മാ​കു​ന്നു. ഈ​രാ​റ്റു​പേ​ട്ട​യി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന് അ​ഭി​വാ​ദ്യം അ​ർ​പ്പി​ച്ച് ഫ്ള​ക്സ് ബോ​ർ​ഡ് ഉ​യ​ർ​ന്ന​താ​ണ് ഒ​ടു​വി​ല​ത്തെ സം​ഭ​വം. ത​രൂ​ർ വി​വാ​ദ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കെ​പി​സി​സി വി​ചാ​ർ വി​ഭാ​ഗ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ പേ​രി​ലാ​ണു ബോ​ർ​ഡ് സ്ഥാ​പി​ച്ച​ത്.കോ​ണ്‍​ഗ്ര​സ് അ​ച്ച​ട​ക്ക സ​മി​തി അ​ധ്യ​ക്ഷ​ൻ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ഇ​ന്ന​ലെ തി​രു​വ​ന​ന്ത​പു​ര​ത്ത് യോ​ഗം ചേ​ർ​ന്നു ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ ഉ​യ​ർ​ന്ന ശ​ശി ത​രൂ​ർ വി​ഷ​യ​ങ്ങ​ളെ​പ്പ​റ്റി ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. റി​പ്പോ​ർ​ട്ട് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ന് ഇ​ന്നു ന​ൽ​കു​മെ​ന്നാ​ണു ക​രു​തു​ന്ന​ത്. ഇ​തി​നി​ട​യി​ലാ​ണു ഈ​രാ​റ്റു​പേ​ട്ട​യി​ൽ വി.​ഡി. സ​തീ​ശ​ന് അ​ഭി​വാ​ദ്യം അ​ർ​പ്പി​ച്ച് ഫ്ള​ക്സ് ബോ​ർ​ഡ് ഉ​യ​ർ​ന്ന​ത്. കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്കെ​തി​രെ​യു​ള്ള കോ​ണ്‍​ഗ്ര​സി​ന്‍റെ പ്ര​തി​ഷേ​ധ​ങ്ങ​ൾ ജി​ല്ല​യി​ൽ നി​ർ​ജീ​വ​മാ​ണെ​ന്നു​ള്ള ആ​രോ​പ​ണം ഇ​തൊ​ടൊ​പ്പം ഒ​രു​വി​ഭാ​ഗം ഉ​യ​ർ​ത്തു​ന്നു​ണ്ട്.

Read More

മു​ഖ്യ​മ​ന്ത്രി​യു​ടെ രോ​മ​ത്തെ തൊ​ടാ​ന്‍ ഒ​രു പു​ല്ല​നെ​യും അ​നു​വ​ദി​ക്കി​ല്ല ! ഭ​ര​ണ​മു​ള്ള​തു കൊ​ണ്ടു മാ​ത്ര​മാ​ണ് മ​ര്യാ​ദ​യ്ക്കി​രി​ക്കു​ന്ന​തെ​ന്ന് എം​എം മ​ണി…

സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി സ്വ​പ്ന സു​രേ​ഷി​ന്റെ പു​തി​യ വെ​ളി​പ്പെ​ടു​ത്ത​ലി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ​പാ​ര്‍​ട്ടി​ക​ള്‍ ന​ട​ത്തു​ന്ന സ​മ​ര​ത്തെ ക​ടു​ത്ത ഭാ​ഷ​യി​ല്‍ വി​മ​ര്‍​ശി​ച്ച് മു​ന്‍ മ​ന്ത്രി എം​എം മ​ണി. മു​ഖ്യ​മ​ന്ത്രി​യു​ടെ രോ​മ​ത്തെ തൊ​ടാ​ന്‍ ഒ​രു പു​ല്ല​നെ​യും അ​നു​വ​ദി​ക്കി​ല്ല. പെ​പ്പ​ടി​യും ഉ​മ്മാ​ക്കി​യും കാ​ട്ടി ആ​രും പേ​ടി​പ്പി​ക്കാ​ന്‍ നേ​ക്ക​ണ്ട, മു​ഖ്യ​മ​ന്ത്രി​യെ സം​ര​ക്ഷി​ക്കാ​ന്‍ ഞ​ങ്ങ​ളു​ടെ പാ​ര്‍​ട്ടി​യ്ക്ക് അ​റി​യാം. ജ​ന​ങ്ങ​ളെ അ​ണി​നി​ര​ത്തി ചെ​റു​ക്കു​മെ​ന്നും എം​എം മ​ണി പ​റ​ഞ്ഞു.​ഭ​ര​ണ​മു​ള്ള​തു​കൊ​ണ്ടാ​ണ് ഞ​ങ്ങ​ള്‍ മ​ര്യാ​ദ​യ്ക്ക് ഇ​രി​ക്കു​ന്ന​ത്. അ​ല്ലെ​ങ്കി​ല്‍ വി​ഡി സ​തീ​ശ​നെ നേ​രി​ടാ​ന്‍ ഞ​ങ്ങ​ള്‍ മു​ണ്ടും മ​ട​ക്കി കു​ത്തി​യി​റ​ങ്ങു​മെ​ന്നും മ​ണി പ​റ​ഞ്ഞു.

Read More

സം​ഘ​പ​രി​വാ​റി​ന്‍റെ ഏ​റ്റ​വും വ​ലി​യ ശ​ത്രു ഈ ​രാ​ജ്യ​ത്തി​ന്‍റെ ച​രി​ത്രമെന്ന് വി.​ഡി. സ​തീ​ശ​ൻ

  തി​രു​വ​ന​ന്ത​പു​രം: മ​ല​ബാ​ര്‍ ക​ലാ​പ​ത്തി​ന്‍റെ നേ​താ​ക്ക​ളെ സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി​ക​ളു​ടെ പ​ട്ടി​ക​യി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​നെ​തി​രേ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. 1921 ലെ ​മ​ല​ബാ​റി​ലെ മാ​പ്പി​ള ക​ലാ​പ​ത്തി​ൽ പ​ങ്കെ​ടു​ത്ത 387 ര​ക്ത​സാ​ക്ഷി​ക​ളു​ടെ പേ​രു​ക​ൾ സ്വാ​ത​ന്ത്ര്യ സ​മ​ര ര​ക്ത​സാ​ക്ഷി​ക​ളു​ടെ പ​ട്ടി​ക​യി​ൽ നി​ന്ന് നീ​ക്കം ചെ​യ്യാ​നു​ള്ള നീ​ക്കം ച​രി​ത്ര​ത്തോ​ട് ചെ​യ്യു​ന്ന അ​നീ​തി​യാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു. സം​ഘ​പ​രി​വാ​റി​ന്‍റെ ഏ​റ്റ​വും വ​ലി​യ ശ​ത്രു ഈ ​രാ​ജ്യ​ത്തി​ന്‍റെ ച​രി​ത്രം ത​ന്നെ​യാ​ണ്. ഏ​തൊ​രു ഏ​കാ​ധി​പ​തി​യും ചെ​യ്യു​ന്ന പോ​ലെ ന​രേ​ന്ദ്ര മോ​ദി​യു​ടെ ശ്ര​മ​വും ച​രി​ത്ര​ത്തെ വ​ക്രീ​ക​രി​ച്ചു ത​ങ്ങ​ളു​ടേ​താ​ക്കി മാ​റ്റു​ക എ​ന്ന​താ​ണ്. വാ​രി​യം​കു​ന്ന​ത്ത് കു​ഞ്ഞ​ഹ​മ്മ​ദ് ഹാ​ജി ബ്രി​ട്ടീ​ഷ് പ​ട്ടാ​ള​ത്തോ​ട് സ​ന്ധി​യി​ല്ലാ​ത്ത യു​ദ്ധം ചെ​യ്ത ഒ​രു ധീ​ര സ്വാ​ത​ന്ത്ര്യ സ​മ​ര​സേ​നാ​നി​യാ​ണ്. ബ്രി​ട്ടീ​ഷ് സ​ർ​ക്കാ​ർ കൊ​ല്ലാ​ൻ വി​ധി​ച്ച​പ്പോ​ൾ, മ​ര​ണ​സ​മ​യ​ത്ത് ത​ന്‍റെ ക​ണ്ണു​ക​ൾ കെ​ട്ട​രു​ത് എ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട നി​ർ​ഭ​യ​നാ​യ പോ​രാ​ളി എ​ന്നാ​ണ് ച​രി​ത്രം അ​ദ്ദേ​ഹ​ത്തെ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​തെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു. ഫേ​സ്ബു​ക്ക്…

Read More

ഡി​വൈ​എ​ഫ്‌​ഐ​യു​ടെ ഏ​ക ജോ​ലി പാ​ര്‍​ട്ടി എ​ന്ത് തെ​റ്റ് ചെ​യ്താ​ലും അ​തി​നെ ന്യാ​യീ​ക​ര​ണ ക്യാ​പ്‌​സൂ​ളി​റ​ക്കു​ക എ​ന്ന​താണെന്ന് വി.​ഡി. സ​തീ​ശ​ൻ

കൊ​ച്ചി: ഡി​വൈ​എ​ഫ്ഐ​യെ രൂ​ക്ഷ​മാ​യി വി​മ​ശി​ച്ച്‌ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി സ​തീ​ശ​ന്‍. ഡി​വൈ​എ​ഫ്‌​ഐ വി​ദൂ​ഷ​ക സം​ഘ​മാ​ണെ​ന്നും അ​ര്‍​ജു​ന്‍ ആ​യ​ങ്കി​യും ആ​കാ​ശ് തി​ല്ല​ങ്കേ​രി​യും പാ​ര്‍​ട്ടി​യു​ടെ ക്രി​മി​ന​ല്‍ സം​ഘ​മാ​ണെ​ന്നും സ​തീ​ശ​ന്‍ കു​റ്റ​പ്പെ​ടു​ത്തി. നേ​ര​ത്തെ പാ​ര്‍​ട്ടി പു​റ​ത്താ​ക്കി​യ അ​ര്‍​ജു​ന്‍ ആ​യ​ങ്കി​ക്ക് വേ​ണ്ടി എ​ന്തി​നാ​ണ് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി പ​ല പ്രാ​വ​ശ്യം പ​ത്ര​സ​മ്മേ​ള​നം ന​ട​ത്തു​ന്ന​തെ​ന്നും സ​തീ​ശ​ൻ ചോ​ദി​ച്ചു. ഡി​വൈ​എ​ഫ്‌​ഐ​യു​ടെ ഏ​ക ജോ​ലി പാ​ര്‍​ട്ടി എ​ന്ത് തെ​റ്റ് ചെ​യ്താ​ലും അ​തി​നെ ന്യാ​യീ​ക​ര​ണ ക്യാ​പ്‌​സൂ​ളി​റ​ക്കു​ക എ​ന്ന​താ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Read More

സുധാകരനെ സിപിഎം ഭയക്കുന്നു; വിവാദങ്ങളിലൂടെ മ​രം​മു​റി വി​ഷയം മ​റ​യ്ക്കാ​നുള്ള മുഖ്യമന്ത്രിയുടെ ശ്രമം വിജയിക്കില്ലെന്ന് പ്ര​തി​പ​ക്ഷ നേ​താ​വ്

തി​രു​വ​ന​ന്ത​പു​രം: മ​രം​മു​റി വി​ഷ​യം മ​റ​ച്ചു​വ​യ്ക്കാ​ൻ വേ​ണ്ടി​യു​ള്ള ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് പു​തി​യ വി​വാ​ദ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി സ​തീ​ശ​ൻ. മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ​നി​ന്നും ജ​നം​പ്ര​തീ​ക്ഷി​ക്കു​ന്ന​ത് കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ വി​വ​ര​ങ്ങ​ളാ​ണ്. വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ന്‍റെ സ​മ​യം മു​ഖ്യ​മ​ന്ത്രി ദു​ര​പ​യോ​ഗം ചെ​യ്യാ​ൻ പാ​ടി​ല്ലാ​യി​രു​ന്നു. അ​ദ്ദേ​ഹം ഇ​രി​ക്കു​ന്ന ക​സേ​ര​യു​ടെ വി​ല​യ​റി​യാ​തെ പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു. സു​ധാ​ക​ര​ൻ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് ആ​യ​തി​നെ സി​പി​എം ഭ​യ​ക്കു​ന്നു​ണ്ട്. അ​തു​കൊ​ണ്ടാ​ണ് അ​ധി​കാ​രം ഏ​റ്റെ​ടു​ത്ത ഉ​ട​നെ സി​പി​എം നേ​താ​ക്ക​ൾ അ​ദ്ദേ​ത്തി​നെ​തി​രെ തി​രി​ഞ്ഞ​ത്. ഇ​പ്പോ​ൾ ഉ​ണ്ടാ​യി​രി​ക്കു​ന്ന വി​വാ​ദം ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണ്. ഇ​ത് ഇ​വി​ടെ അ​വ​സാ​നി​ക്ക​ട്ടെ. വ​നം​കൊ​ള്ള വി​ഷ​യ​ത്തി​ൽ​നി​ന്നും​ ശ്ര​ദ്ധ​തി​രി​ച്ചു​വി​ടാ​നു​ള്ള മു​ഖ്യ​മ​ന്ത്രി​യു​ടെ ശ്ര​മം വി​ജ​യി​ക്കി​ല്ലെ​ന്നും സ​തീ​ശ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

വി​ശ്വ​സി​ച്ച​വ​രെ​ല്ലാം എ​ല്ലാ പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ലും ഉ​ണ്ടാ​വ​ണ​മെ​ന്നി​ല്ല; പാ​ര്‍​ട്ടി​യി​ല്‍ പ​ല​പ്പോ​ഴും ഒ​റ്റ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന ചെ​ന്നി​ത്ത​ല​യുടെ പരാമർശത്തിന് വിഡി സതീശന്‍റെ പ്രതികരണം

തി​രു​വ​ന​ന്ത​പു​രം: കെ​പി​സി​സി പ്ര​സി​ഡ​ന്‍റാ​യി കെ.​സു​ധാ​ക​ര​ൻ ചു​മ​ത​ല​യേ​റ്റ ച​ട​ങ്ങി​ൽ ആ​ൾ​ക്കൂ​ട്ട​ത്തെ പ​ര​മാ​വ​ധി നി​യ​ന്ത്രി​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ. അ​തേ സ​മ​യം ഇ​ക്കാ​ര്യ​ത്തി​ൽ കു​റ​ച്ച് കൂ​ടി ജാ​ഗ്ര​ത വേ​ണ​മാ​യി​രു​ന്നു​വെ​ന്നാ​ണ് ത​ന്‍റെ അ​ഭി​പ്രാ​യ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ആ​വേ​ശ​ഭ​രി​ത​രാ​യി കെ​പി​സി​സി ആ​സ്ഥാ​ന​ത്തേ​ക്ക് എ​ത്തി​യ​താ​ണ് തി​ര​ക്ക് കൂ​ടാ​ൻ കാ​ര​ണം. കോ​വി​ഡ് മാ​ന​ദ​ണ്ഡം ലം​ഘി​ച്ച​തി​ന് കേ​സെ​ടു​ത്ത​തി​ന് എ​തി​ര​ല്ല. എ​ന്നാ​ൽ ഇ​ത്ത​ര​ത്തി​ൽ ആ​ളു​ക​ൾ കൂ​ടു​ന്ന സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്പോ​ൾ കേ​സെ​ടു​ക്കു​ന്ന​ത് ഏ​ക​പ​ക്ഷീ​യ​മാ​ക​രു​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. പാ​ര്‍​ട്ടി​യി​ല്‍ പ​ല​പ്പോ​ഴും ഒ​റ്റ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന ചെ​ന്നി​ത്ത​ല​യു​ടെ പ​ര​മാ​ർ​ശ​ത്തെ​പ്പ​റ്റി​യും വി.​ഡി.​സ​തീ​ശ​ൻ പ്ര​തി​ക​രി​ച്ചു. വി​ശ്വ​സി​ച്ച​വ​രെ​ല്ലാം എ​ല്ലാ പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ലും ഉ​ണ്ടാ​വ​ണ​മെ​ന്നി​ല്ലെ​ന്നും അ​ത് സാ​ധാ​ര​ണ കാ​ര്യ​മാ​ണെ​ന്നും വി.​ഡി.​സ​തീ​ശ​ൻ പ​റ​ഞ്ഞു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യാ​യാ​ണ് ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്.

Read More