ഏത് വണ്ടിയും തിരിച്ചറിയാം എന്നല്ലേ പറയുന്നത്…എങ്കില്‍ ആ വണ്ടി ഏതാണ് ! ചോദ്യത്തിന് കിടിലന്‍ ഉത്തരവുമായി പ്രിയ വാര്യര്‍; വീഡിയോ വൈറല്‍…

ഒറ്റ കണ്ണിറുക്കലിലൂടെ ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്ത താരമാണ് പ്രിയ വാര്യര്‍. കൂടാതെ സിനിമകളിലൂടെയും പരസ്യങ്ങളിലൂടെയുമെല്ലാം താരം ഇപ്പോള്‍ തിളങ്ങുന്നുമുണ്ട്.

2018 ല്‍ ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാര്‍ ലവ് എന്ന സിനിമയില്‍ കണ്ണിറുക്കി കാണിച്ചു കൊണ്ടാണ് താരം പ്രേക്ഷക ഹൃദയങ്ങളില്‍ സ്ഥാനം കണ്ടെത്തിയത്. പിന്നീടങ്ങോട്ടുള്ള താരത്തിന്റെ വളര്‍ച്ച പെട്ടെന്നായിരുന്നു.

ചുരുങ്ങിയ കാലയളവില്‍ ഏറ്റവും കൂടുതല്‍ ആരാധകരെ ഇന്‍സ്റ്റാഗ്രാമില്‍ സ്വന്തമാക്കിയ സൗത്ത് ഇന്ത്യയിലെ നടിമാരിലൊരാളാണ് താരം. 7 മില്യണ്‍ ആരാധകരാണ് താരത്തെ ഇന്‍സ്റ്റാഗ്രാമില്‍ ഫോളോ ചെയ്യുന്നത്.

അതുകൊണ്ടുതന്നെ താരം അപ്ലോഡ് ചെയ്യുന്ന ഓരോ ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും മറ്റും പെട്ടെന്ന് തന്നെ വൈറല്‍ ആകാറുണ്ട്.

പ്രിയ തന്റെ സന്തോഷ നിമിഷങ്ങള്‍ ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്.

താരത്തിന്റെ പുത്തന്‍ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

ഒരു ബൈക്ക് റേസ് നടക്കുന്ന സ്ഥലത്ത് ഒരു അവതാരകന്‍ താരത്തോട് ചോദിച്ച ചോദ്യവും അതിനു താരം നല്‍കിയ മറുപടിയും ആണ് വൈറലായത്.

ഏതു വണ്ടിയും പ്രിയക്ക് തിരിച്ചറിയാം എന്നാണ് ജനങ്ങള്‍ പറയുന്നത് എന്ന ആമുഖം അവതാരകന്‍ ആദ്യം പറയുന്നു. ശേഷം പ്രിയയോട് ”എന്നാല്‍ ആ കാണുന്ന വണ്ടി ഏതാണ്? എന്ന ചോദ്യം താരത്തോട് ചോദിക്കുകയാണ്.

ഒരു റേസ് ബൈക്കിനെ കാണിച്ചുകൊണ്ടാണ് അവതാരകന്‍ താരത്തോട് ചോദ്യമുന്നയിച്ചത്. പക്ഷേ പ്രിയ അതൊരു ബൈക്കാണ് എന്ന് സിമ്പിളായി മറുപടി നല്‍കുകയായിരുന്നു.

എന്തായാലും താരത്തിന്റെ ഹ്യൂമര്‍ സെന്‍സും ബുദ്ധിയും അപാരമെന്നാണ് ആരാധകരുടെ പക്ഷം.

Related posts

Leave a Comment