എന്തുകൊണ്ട് എല്ലാവര്‍ക്കും രജനീകാന്തിനെപ്പോലെ ആവാന്‍ കഴിയുന്നില്ല ? എന്തു കൊണ്ട് താന്‍ വിഗ് വയ്ക്കുന്നുവെന്ന് വെളിപ്പെടുത്തി മോഹന്‍ലാല്‍

  കൊച്ചി:ഒട്ടുമിക്ക സിനിമാതാരങ്ങളും സിനിമയില്‍ മാത്രമല്ല പുറത്തും മേക്കപ്പിട്ടാണ് നടക്കുക. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്ഥനായ ഏകതാരം സ്റ്റൈല്‍ മന്നന്‍ രജനികാന്താണെന്നു വേണമെങ്കില്‍ പറയാം. രജനി കാന്തിനെപ്പോലുള്ളവര്‍ തിരശീലയ്ക്ക് പുറത്ത് മേക്കപ്പില്ലാതെ പ്രത്യക്ഷപ്പെടുമ്പോള്‍ താങ്കളടക്കമുള്ള താരങ്ങള്‍ അങ്ങനെ ചിന്തിക്കാത്തത് പ്രതിച്ഛായയെ ഭയന്നാണോ എന്ന ചോദ്യത്തിന് മോഹന്‍ലാല്‍ നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു.”അങ്ങനെ നിയമങ്ങളില്ലല്ലോ. ശ്രദ്ധിക്കൂ..ഇപ്പോള്‍ രജനീകാന്തിന്റെ കാര്യം….അദ്ദേഹം അങ്ങനെ ചെയ്യുന്നുവെന്നു വച്ച് എല്ലാരും അങ്ങനെ ചെയ്യണമെന്നില്ലല്ലോ. അദ്ദേഹമല്ലാതെ വേറെ ഏത് ആക്ടറാണ് അതുപോലെ ചെയ്തിട്ടുളളത്? രജനീകാന്ത് എന്നു പറയുന്നയാള്‍ എല്ലാത്തരത്തിലും വ്യത്യസ്തനായ ഒരാളാണ്, അദ്ദേഹത്തിന്റെ സിനിമകളായാലും പ്രവൃത്തിയിലുമൊക്കെ. അദ്ദേഹം സ്‌ക്രീനിലും അല്ലാതെയും അങ്ങനൊരു ശൈലി സ്വരൂപിച്ചു. അതുകൊണ്ട് നമ്മള്‍ അതുപോലെ ചെയ്യണമെന്നില്ല. ഇരുട്ടും വെളിച്ചവുമൊക്കെ ചേര്‍ന്ന ടെക്‌നിക്കല്‍ മാജിക്കാണ് സിനിമ. ഏതൊരു പെര്‍ഫോര്‍മന്‍സിനെയും പോലെ അതിനുമുണ്ട് അത്തരം ചില രഹസ്യസൂത്രങ്ങള്‍. സിനിമയില്‍ കാണുന്ന ഒരാളല്ലല്ലോ പുറത്ത്, പുറത്തു കാണുന്നതു…

Read More