ഇന്ത്യന്‍ യുവത്വത്തിനിതെന്തുപറ്റി! 19 സംസ്ഥാനങ്ങളില്‍ നടത്തിയ സര്‍വെഫലം ഞെട്ടിക്കുന്നത്; വിവാഹം, വിശ്വാസം, സംവരണം തുടങ്ങിയവയെക്കുറിച്ച് യുവതീയുവാക്കള്‍ പ്രതികരിക്കുന്നതിങ്ങനെ

19-isbs-un-yout+19ISBS_INDIA.jpgബാഹ്യരൂപത്തിലും ഉപഭോഗ സംസ്‌കാരത്തിലും ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നവരാണ് ഇന്നത്തെ ഇന്ത്യന്‍ യുവത്വമെങ്കിലും അവരുടെ ചിന്താരീതികളും വീക്ഷണരീതികളും തികച്ചും അസഹിഷ്ണത നിറഞ്ഞതും ഇടുങ്ങിയതുമാണെന്ന് സര്‍വ്വെ പഠനം തെളിയിക്കുന്നു. സെന്റര്‍ ഫോര്‍ ദ സ്റ്റഡി ഓഫ് ഡെവലപ്പിങ് സൊസൈറ്റീസ് ഏപ്രില്‍ മെയ് മാസങ്ങളില്‍ ഇന്ത്യയിലെ 19 സംസ്ഥാനങ്ങളില്‍ നടന്ന സര്‍വ്വേ ഫലത്തിലാണു ഇന്ത്യയിലെ കൂടുതല്‍ യുവതിയുവാക്കളും ഇടുങ്ങിയ ചിന്താഗതി വച്ചു പുലര്‍ത്തുന്നവരാണ് എന്നു കണ്ടെത്തിയത്. ഇതിനായി ചില പ്രത്യേക വിഷയങ്ങളില്‍ യുവതിയുവാക്കളുടെ നിലപാടുകള്‍ പരിശോധിച്ചു.

ബീഫ് കഴിക്കുന്നത് ഒരു വ്യക്തിയുടെ സ്വകാര്യ താല്‍പ്പര്യവും ഭക്ഷണ സ്വതന്ത്ര്യവുമാണെന്നു കരുതുന്നത് വെറും 36 ശതമാനം പേര്‍ മാത്രമാണ്. 40 ശതമാനം ഹിന്ദു വിശ്വാസികള്‍ക്കും 90 ശതമാനം ഇടതു ചിന്തകരും ബീഫ് കഴിക്കുന്നതില്‍ പ്രശ്നമില്ല എന്ന അഭിപ്രായമുള്ളവരാണ്്. ബഹുഭൂരിപക്ഷം യുവതീയുവാക്കളും അറേജ്ഡ് മാരേജിനെ അനുകൂലിക്കുന്നവരാണ്.

50 ശതമാനം പേര്‍ക്ക് വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വീട്ടുകാര്‍ തീരുമാനിക്കുന്നതിലാണു താല്‍പര്യം. ലീവ് ഇന്‍ റിലേഷന്‍ഷിപ്പിനെ എതിര്‍ക്കുന്നവരാണു 67 ശതമാനം യുവതി യുവാക്കളും. 28 ശതമാനം പേര്‍ മാത്രമേ ഇതിനെ അനുകൂലിക്കുന്നവരുള്ളു. ഭര്‍ത്താവ് പറയുന്നതു ഭാര്യ പൂര്‍ണ്ണമായും യോജിച്ച് പ്രവര്‍ത്തിക്കണം എന്ന് പകുതിയിലതികം ആളുകളും സമ്മതിക്കുന്നു. എസ്‌സി, എസ്ടി, ഒബിസി വിഭാഗത്തില്‍ പെട്ടവര്‍ക്ക് റിസര്‍വേഷന്‍ നല്‍കണമെന്ന് ആവശ്യപ്പെടുന്നവരാണ് 48 ശതമാനം ആളുകളും. സര്‍ക്കാര്‍ ജോലിക്കും മറ്റും ഇത്തരത്തിലുള്ള റിസര്‍വേഷന്റെ ആവശ്യമില്ലെന്നാണ് 26 ശതമാനം യുവതീയുവാക്കള്‍ പറയുന്നത്.

Related posts