നടി തമന്നയുടെ പുതിയ വീടിന്റെ വില കേട്ടാല്‍ കണ്ണു തള്ളും ! നടി പുതിയ വസതി സ്വന്തമാക്കിയത് നിലവിലുണ്ടായിരുന്നതിന്റെ ഇരട്ടിവിലയ്ക്ക്…

സിനിമാതാരങ്ങള്‍ക്ക് ആഡംബര ഭവനങ്ങള്‍ ഒരു ഹരമാണ്. മിക്ക സൂപ്പര്‍താരങ്ങള്‍ക്കും രാജ്യത്തെ പല പ്രധാന നഗരങ്ങളിലും വസതികള്‍ ഉണ്ടാകും. മുംബൈയിലെ ജൂഹു പോലെയുള്ള സ്ഥലങ്ങള്‍ ഇപ്പോള്‍ സെലിബ്രിറ്റി കോളനികളായാണ് അറിയപ്പെടുന്നത്. ഇപ്പോള്‍ ബോളിവുഡ് താരങ്ങള്‍ മാത്രമല്ല ദക്ഷിണേന്ത്യന്‍ താരങ്ങളും മുംബൈയില്‍ വീടുകള്‍ വാങ്ങിക്കൂട്ടുകയാണ്.

അതില്‍ വില കൊണ്ട് ശ്രദ്ധേയമാവുകയാണ് തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാളായ തമന്ന ഭാട്ടിയയുടെ പുതിയ വീട്. നിലവിലുള്ളതിന്റെ ഇരട്ടി വിലനല്‍കിയാണ് മുംബൈയിലെ വെര്‍സോവയില്‍ തമന്ന തന്റെ പുതിയ ഫ്‌ളാറ്റ് സ്വന്തമാക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

കടലിനോട് ചേര്‍ന്നാണ് തമന്നയുടെ പുതിയ ആഡംബര ഫ്‌ലാറ്റ്. 22 നിലയുള്ള കെട്ടിടത്തിന്റെ പതിനഞ്ചാം നിലയാണ് താരം ഫ്‌ളാറ്റ് സ്വന്തമാക്കിയിരിക്കുന്നത്. ഏകദേശം 16 കോടിയോളം രൂപയാണ് തമന്ന ഇതിനായി ചെലവഴിച്ചത് എന്നാണ് വാര്‍ത്തകള്‍. രജിസ്‌ട്രേഷനായി ഒരു കോടിയോളം രൂപ സ്റ്റാമ്പ് ഡ്യൂട്ടിയിനത്തില്‍ ഒടുക്കി. ഫ്‌ളാറ്റിന്റെ ഉള്ളില്‍ എവിടെ നിന്ന് നോക്കിയാലും കടല്‍ കാണാം എന്നതാണ് ഇവിടുത്തെ പ്രത്യേകത.

രണ്ടു കോടിയോളം രൂപ ചെലവഴിച്ചാണ് അകത്തളങ്ങള്‍ അണിയിച്ചൊരുക്കിയത്. ആധുനിക സ്മാര്‍ട്ട് ഹോം സൗകര്യങ്ങള്‍ എല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്. താമസിക്കുന്നവരുടെ ആവശ്യാനുസരണം അകത്തളങ്ങള്‍ തനിയെ ക്രമീകരിക്കുമത്രേ! തമന്നയുടേയും അമ്മയുടേയും പേരിലാണ് ഫ്‌ലാറ്റ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതോടൊപ്പം രണ്ട് കാര്‍ പാര്‍ക്കിങ് സ്ലോട്ടുകളും ഇവര്‍ വാങ്ങിയിട്ടുണ്ടെന്നാണ് വിവരം. ചുരുക്കത്തില്‍ 18 കോടി രൂപയോളമാണ് താരം സ്വപ്നഭവനത്തിനായി ചെലവഴിച്ചിരിക്കുന്നത്. എന്നാല്‍ വീടു വാങ്ങിയ വാര്‍ത്തകളോട് തമന്ന ഇതുവരെ പ്രതികരിച്ചിട്ടില്ല.

Related posts