സെ​ക്സ് കോ​മ​ഡി ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ക്കാ​ൻ താല്‍പ്പര്യമുണ്ടോ ? മറുപടിയുമായി തപ്സി പന്നു

തെ​ന്നി​ന്ത്യ​യി​ലും ബോ​ളി​വു​ഡി​ലും വി​ജ​യ​ക്കൊ​ടി പാ​റി​ച്ച നാ​യി​ക​യാ​ണ് ത​പ്സി പ​ന്നു. മ​മ്മൂ​ട്ടി​ക്കൊ​പ്പം മ​ല​യാ​ള​ത്തി​ൽ ഡ​ബി​ൾ​സ് എ​ന്ന ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ത​മി​ഴി​ലും തെ​ലു​ങ്കി​ലും തി​ര​ക്കു​ള്ള നാ​യി​ക​യാ​യി​രി​ക്കു​ന്പോ​ൾ​ത്ത​ന്നെ ബോ​ളി​വു​ഡി​ൽ പി​ങ്ക്, നാം ​ശ​ബാ​ന, മി​ഷ​ൻ മം​ഗ​ൾ, സാ​ൻ​ഡ് കി ​ആം​ഖ്, മ​ൻ​മ​ർ​സി​യാ​ൻ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലും ത​പ്സി മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചു.

ഇ​പ്പോ​ൾ പു​തി​യ വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി എ​ത്തി​രി​ക്കു​ക​യാ​ണ് താ​രം. സെ​ക്സ് കോ​മ​ഡി ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ക്കാ​ൻ ത​നി​ക്ക് താ​ൽ​പ്പ​ര്യ​മി​ല്ലെ​ന്ന് വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ് ത​പ്സി. സെ​ക്സ് കോ​മ​ഡി ചി​ത്ര​ങ്ങ​ൾ ആ​ളു​ക​ളെ ആ​ക​ർ​ഷി​ച്ചേ​ക്കാം പ​ക്ഷെ അ​വ സ്ത്രീ​ക​ളെ പ​രി​ഹസി​ക്കു​ക​യും അ​വ​രെ​പ്പ​റ്റി സ​മൂ​ഹ​ത്തി​ൽ മോ​ശം ധാ​ര​ണ സൃ​ഷ്ടി​ക്കു​ക​യും ചെ​യ്യും.

അ​തു​കൊ​ണ്ടു​ത​ന്നെ പ​ണ​ത്തി​നോ പ്ര​ശ​സ്തി​ക്കോ വേ​ണ്ടി അ​ത്ത​രം ചി​ത്ര​ങ്ങ​ളി​ൽ താ​ൻ അ​ഭി​ന​യി​ക്കി​ല്ലെ​ന്നും താ​രം പ​റ​യു​ന്നു. താ​ൻ ക​ണ്ടി​ട്ടു​ള്ള സെ​ക്സ് കോ​മ​ഡി ചി​ത്ര​ങ്ങ​ളെ​ല്ലാം ദ്വ​യാ​ർ​ഥ പ്ര​യോ​ഗ​ങ്ങ​ളി​ലൂ​ടെ സ്ത്രീ​ക​ളെ പ​രി​ഹ​സി​ക്കു​ന്ന​വ​യാ​ണ്.

ബോ​ളി​വു​ഡി​ൽ ഐ​റ്റം സോം​ഗ് ചെ​യ്യാ​ൻ ല​ഭി​ച്ച ക്ഷ​ണം നി​ര​സി​ച്ച​തി​നെ​പ്പ​റ്റി​യും താ​രം പ​റ​യു​ന്നു. അ​ത്ത​ര​മൊ​രു നൃ​ത്ത​രം​ഗം അ​ത്യാ​വ​ശ്യ​മാ​ണെ​ങ്കി​ൽ ചെ​യ്യാ​ൻ എ​നി​ക്ക് മ​ടി​യി​ല്ല. പ​ക്ഷെ നൃ​ത്ത​ത്തി​നു​വേ​ണ്ടി മാ​ത്ര​മാ​യി സി​നി​മ​യി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടാ​ൻ താ​ൽ​പ്പ​ര്യ​മി​ല്ല- ത​പ്സി തു​റ​ന്നു പ​റ​യു​ന്നു.

ജു​ഡ്‌​വാ 2 എ​ന്ന ചി​ത്ര​ത്തി​ൽ ത​പ്സി ബി​ക്കി​നി വേ​ഷ​ത്തി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രു​ന്നു. അ​ടു​ത്തു ത​ന്നെ മ​റ്റൊ​രു ഹി​ന്ദി ചി​ത്ര​ത്തി​ലും താ​ൻ ബി​ക്കി​നി വേ​ഷ​ത്തി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു​ണ്ടെ​ന്നും താ​രം പ​റ​ഞ്ഞു.

Related posts