2019ല്‍ ​കേ​ര​ള​ത്തി​ല്‍ പ്ര​സ​വി​ച്ച​ത് 20,995 കൗ​മാ​ര​ക്കാ​രി​ക​ള്‍ ! കൗ​മാ​ര​പ്രാ​യം പി​ന്നി​ടും മു​മ്പ് ര​ണ്ടും മൂ​ന്നും ത​വ​ണ പ്ര​സ​വി​ച്ച​വ​ര്‍ നൂ​റു​ക​ണ​ക്കി​ന്; കേ​ര​ള​ത്തി​ന്റെ പോ​ക്ക് എ​ങ്ങോ​ട്ട്…

എല്ലാക്കാര്യത്തിലും നമ്മള്‍ നമ്പര്‍ വണ്‍ ആണെന്ന് അഭിമാനം കൊള്ളുമ്പോഴും കേരളത്തില്‍ കൗമാരവിവാഹങ്ങളും പ്രസവങ്ങളും തകൃതിയായി നടക്കുകയാണ്.

മലബാര്‍ അടക്കമുള്ള മേഖലകളില്‍ ഇപ്പോഴും കൗമാര വിവാഹം സജീവമാണ്. അടുത്തിടെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ വിവാഹം നടത്തിയതിന് കേസെടുത്ത സംഭവവും റിപ്പോര്‍്ട്ടു ചെയ്തിരുന്നു.

കരുവാരക്കുണ്ട് പൊലീസ് ആണ് കേസെടുത്തത്. മഹല്ല് ഖാസി, പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍, ഭര്‍ത്താവ്, വിവാഹത്തില്‍ പങ്കെടുത്തവര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ബാലവിവാഹ നിരോധന നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ശൈശവ വിവാഹങ്ങളെയും പ്രസവങ്ങളെയും സംബന്ധിച്ച് ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 2019ല്‍ സംസ്ഥാനത്ത് 20,995 കൗമാരക്കാരികള്‍ പ്രസവിച്ചു എന്ന റിപ്പോര്‍ട്ടാണ് നടുക്കുന്നത്. ഇക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിന്റെ റിപ്പോര്‍ട്ട്.

സാമൂഹിക വികസന സൂചകങ്ങളില്‍ ഉയര്‍ന്ന റാങ്ക് ഉണ്ടായിരുന്നിട്ടും, ശൈശവ വിവാഹമെന്ന ദുരാചാരത്തില്‍ നിന്ന് സംസ്ഥാനം ഇതുവരെ മോചിതരായിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് പുറത്തുവരുന്ന ഡാറ്റകള്‍.

15 നും 19 നും ഇടയില്‍ പ്രായമുള്ള ഈ കൗമാര അമ്മമാരില്‍ 316 പേര്‍ അവരുടെ രണ്ടാമത്തെ കുഞ്ഞിനെ പ്രസവിച്ചു എന്നതും നടുക്കുന്നതാണ്.

59 പേര്‍ അവരുടെ മൂന്നാമത്തെയും 16 പേര്‍ 4-ാമത്തെ കുഞ്ഞിനെയും പ്രസവിച്ചു എന്ന് 2019 -ലെ സുപ്രധാന സ്ഥിതി വിവരക്കണക്ക് റിപ്പോര്‍ട്ട് പറയുന്നത്.

ഭൂരിഭാഗം സ്ത്രീകളും(15,248 ) നഗരപ്രദേശങ്ങളില്‍ നിന്നുള്ളവരാണ്. 5,747 പേര്‍ മാത്രമാണ് ഗ്രാമപ്രദേശങ്ങളില്‍ നിന്ന് വന്നത്. കൂടാതെ, 57 പേര്‍ക്കൊഴികെ മറ്റെല്ലാവര്‍ക്കും പ്രാഥമിക വിദ്യാഭ്യാസം ഉണ്ടായിരുന്നു.

അവരില്‍ 38 പേര്‍ക്ക് പ്രാഥമിക തലത്തിലുള്ള വിദ്യാഭ്യാസവും 1,463 പേര്‍ക്ക് പ്രാഥമിക തലത്തിനും പത്താം ക്ലാസിനും ഇടയില്‍ വിദ്യാഭ്യാസം ഉണ്ടായിരുന്നു. 57 പേര്‍ നിരക്ഷരരും 3,298 അമ്മമാരുടെ വിദ്യാഭ്യാസ നിലവാരം ലഭ്യമല്ല.

അതേസമയം സംസ്ഥാനത്തെ ജനനനിരക്ക് രജിസ്ട്രേഷന്റെ വിവരങ്ങളും സംസ്ഥാനത്തെ ജെന്‍ഡര്‍ ന്യൂട്രല്‍ സംവിധാനങ്ങളെ ആശങ്കപ്പെടുത്തുന്നതാണ്.

2019ല്‍ 4.80 ലക്ഷം ജനന രജിസ്ട്രേഷന്‍ നടന്നപ്പോള്‍ മുന്‍വര്‍ഷം അത് 2018ല്‍ അത് 4.88 ലക്ഷമാണ്. വിവാഹം കഴിഞ്ഞ് നാല് വര്‍ഷത്തിനുള്ളിലാണ് 53.71 ശതമാനം പേരും ആദ്യ പ്രസവത്തിലാകുന്നു.

30 ശതമാനം പേര്‍ അഞ്ച് വര്‍ഷത്തിനുള്ളിലും പ്രസവം നടക്കുന്നു. ജനന നിരക്കില്‍ ആണ്‍കുട്ടികളാണ് കൂടുതലെന്നുമാണ് ഡാറ്റകളില്‍ പറയുന്നത്.

ശരിയായ വിലയിരുത്തലിനായി കൂടുതല്‍ സമഗ്രമായ പഠനത്തിന് ഡാറ്റ ആവശ്യമാണെന്ന് പൊതുജനാരോഗ്യ വിദഗ്ധന്‍ ഡോ കെ വി രാമന്‍കുട്ടി പറഞ്ഞു.

അതേസമയം സാമൂഹ്യ പുരോഗതിയുടെ കാര്യത്തില്‍ ഒന്നാമതാണെന്ന് പറയുന്ന പ്രബുദ്ധ സാക്ഷര കേരളത്തില്‍ ഈ 21-ാം നൂറ്റാണ്ടിലും ബാലവിവാഹം യഥേഷ്ടം നടക്കുന്നുവെന്നത് അപമാനകരമാണ്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിയാല്‍ അഞ്ച് വര്‍ഷം വരെ ജയില്‍ ശിക്ഷയും പത്ത് ലക്ഷം രൂപ പിഴയും ശിക്ഷ കിട്ടാവുന്ന വകുപ്പുകളാണ് ബാല വിവാഹ നിരോധന നിയമത്തിലുള്ളത്.

Related posts

Leave a Comment