അ​നു​മ​തി വാ​ങ്ങ​ണ​മാ​യി​രു​ന്നു; ദേ​ശീ​യ പാ​ത​യോ​ര​ത്തെ ക്ഷേ​ത്ര അ​ല​ങ്കാ​ര​ഗോ​പു​ര നി​ർ​മാ​ണം ത​ട​ഞ്ഞ് ന​ഗ​ര​സ​ഭ


ചേ​ര്‍​ത്ത​ല: ദേ​ശീ​യ​പാ​ത​യ്ക്കു സ​മീ​പം ന​ഗ​ര​ത്തി​ലേ​ക്കു​ള്ള റോ​ഡി​നോ​ടു ചേ​ര്‍​ന്ന് ചേ​ര്‍​ത്ത​ല കാ​ര്‍​ത്ത്യാ​യ​നി​ദേ​വീ ക്ഷേ​ത്ര​ത്തി​നാ​യു​ള്ള അ​ല​ങ്കാ​ര ഗോ​പു​ര നി​ര്‍​മാ​ണം ന​ഗ​ര​സ​ഭ ത​ട​ഞ്ഞു. ന​ഗ​ര​സ​ഭ​യു​ടെ​യോ പൊ​തു​മ​രാ​മ​ത്തു വ​കു​പ്പി​ന്‍റെയോ അ​നു​മ​തി​യി​ല്ലാ​തെ​യാ​ണ് ഗോ​പു​ര​നി​ര്‍​മാ​ണ​മെ​ന്നു​കാ​ട്ടി​യാ​ണ് നി​ര്‍​മാ​ണം നി​ര്‍​ത്തി​വ​യ്ക്കാ​ന്‍ ന​ഗ​ര​സ​ഭ നോ​ട്ടീ​സ് ന​ല്‍​കി​യ​ത്.

ദേ​ശീ​യ​പാ​ത​യോ​ട് ചേ​ര്‍​ന്ന് ന​ഗ​ര​ത്തി​ലേ​ക്കു​ള്ള പൊ​തു​മ​രാ​മ​ത്ത് റോ​ഡി​നു സമീപമാണ് ഗോ​പു​രം നി​ര്‍​മി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. ക്ഷേ​ത്ര ഉ​പ​ദേ​ശ​ക​സ​മി​തി സ​ഹ​ക​രി​ച്ച് ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ അ​നു​മ​തി വാ​ങ്ങി​യ​തോ​ടെ​യാ​ണ് നി​ര്‍​മാ​ണം തു​ട​ങ്ങി​യ​ത്.

എ​ന്നാ​ല്‍, റോ​ഡി​നു കു​റു​കെ​യ​ട​ക്ക​മു​ള്ള നി​ര്‍​മാ​ണം ഹൈ​ക്കോ​ട​തി നി​ര്‍​ദേശ​ത്തി​നു വി​രു​ദ്ധ​മാ​ണെ​ന്നും പ്ര​ത്യേ​ക അ​നു​മ​തി​യി​ല്ലാ​തെ നി​ര്‍​മാ​ണം ന​ട​ത്താ​നാ​കി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് ന​ഗ​ര​സ​ഭ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ബു​ധ​നാ​ഴ്ച നേ​രി​ട്ടെ​ത്തി നോ​ട്ടീ​സ് ന​ല്‍​കി നി​ര്‍​മാ​ണം നി​ര്‍​ത്തി​വയ്പ്പി​ച്ച​ത്.

Related posts

Leave a Comment