ഫേസ്ബുക്ക് വെരിഫൈഡ് പേജില്‍ സെക്‌സ് വീഡിയോ പോസ്റ്റ് ചെയ്ത് മാപ്പിള ഗായകന്‍ തന്‍സീര്‍ കൂത്തുപറമ്പ്, ദിലീപ്-കാവ്യ ബന്ധം വേര്‍പ്പെടുത്തിയെന്ന പോസ്റ്റിനെതിരേ ആരാധകരും, പേജ് പൂട്ടിക്കുമെന്ന് സൈബര്‍മീഡിയ

er iഫേസ്ബുക്ക് വെരിഫൈഡ് ചെയ്ത പേജില്‍ നിരന്തരം അശ്ലീല വീഡിയോകളും വ്യാജ പ്രസ്താവനകളും നടത്തുന്ന മാപ്പിളപ്പാട്ട് ഗായകന്‍ തന്‍സീര്‍ കൂത്തുപറമ്പിനെതിരേ പ്രതിഷേധം ശക്തമാകുന്നു. ദിലീപ് ജയിയിലായിരുന്നപ്പോള്‍ നടനെ ചേര്‍ത്ത് നിരവധി അശ്ലീല വീഡിയോകള്‍ ഷെയര്‍ ചെയ്ത ഇയാള്‍ പിന്നീട് ഇത് ഡിലീറ്റ് ചെയ്ത് തടിതപ്പുകയായിരുന്നു. ദിലീപ് ആരാധകര്‍ കൂട്ടത്തോടെ ഇയാളുടെ പേജില്‍ തെറിയഭിഷേകവുമായി എത്തിയതിന് തുടര്‍ന്ന് ഇയാള്‍ ഈ പോസ്റ്റ് മുക്കി. എന്നാല്‍ ഇയാളുടെ പേജിനെ ഫേസ്ബുക്കില്‍ റിപ്പോര്‍ട്ട് ചെയ്ത് പൂട്ടിക്കാനാണ് ആരാധകരുടെ ശ്രമം.

ദിലീപിന്റെ വാര്‍ത്ത മാത്രമല്ല നിരവധി അശ്ലീല വീഡിയോകളും തന്‍സീര്‍ ഷെയര്‍ ചെയ്യുന്നുണ്ടെന്ന് സോഷ്യല്‍മീഡിയയില്‍ നിരവധിപേര്‍ ആരോപിക്കുന്നു. കൊച്ചിയിലുള്ള ഒരു മീഡിയ ഗ്രൂപ്പാണ് ഇയാളുടെ പേജ് ഉപയോഗിച്ച് അശ്ലീലതയും മറ്റുള്ളവരെ അപമാനിക്കുന്നതുമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് എന്ന് കണ്ടെത്തിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഫേസ്ബുക്ക് വെരിഫൈഡ് പേജിലൂടെ ലിങ്കുകള്‍ ചെയ്യുന്നതിലൂടെ കൂടുതല്‍ വരുമാനം നേടാനാണ് ഇത്തരത്തില്‍ അശ്ലീലവീഡിയോകള്‍ ഷെയര്‍ ചെയ്യുന്നതെന്നാണ് സൂചന. സൈബര്‍ സെല്ലിന് പരാതി ലഭിച്ചതോടെ അന്വേഷണവും തുടങ്ങിയിട്ടുണ്ട്.

Related posts