പുറത്തിറങ്ങുന്നതിനു മുമ്പേ വിവാദമുയര്‍ത്തി ‘തരംഗം’; ഷൂട്ടിംഗിനിടെ ടൊവിനോയെ നായിക തല്ലി: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സംവിധായകന്‍

ധനുഷിന്റെ നിര്‍മാണത്തില്‍ ടൊവിനോ നായകനാകുന്ന ചിത്രമായ ‘തരംഗം’ ഒരു കോമഡി മൂഡില്‍ ഒരുക്കുന്ന ചിത്രമാണ്. സിനിമയുടെ ഷൂട്ടിംഗ് അനുഭവങ്ങളെപ്പറ്റി സംവിധായകന്‍ അരുണ്‍ ഡൊമിനിക് വെളിപ്പെടുത്തിയ ഒരു കാര്യം ഏവരെയും അമ്പരപ്പിച്ചിരിക്കുകയാണ്. ഷൂട്ടിംഗിനിടയില്‍ നായിക ടൊവീനോയെ തല്ലിയ കഥയാണ് സംവിധായകന്‍ പ്രേക്ഷകരുമായി പങ്കുവച്ചത്.

“ഷൂട്ടിങ്ങിന്റെ എല്ലാ ദിവസവും നിരവധി തമാശകള്‍ നിറഞ്ഞതായിരുന്നു. ഒരു ദിവസം ടൊവീനോയുടെ ഒരു പ്രധാനപ്പെട്ട രംഗം ഷൂട്ട് ചെയ്യുകയാണ്. നായിക ടൊവീനോയെ തല്ലുന്നതാണ് ആ രംഗം. ഷൂട്ടിങ് നാച്ചുറലാകാനായി ഞാന്‍ നായികയോട് ശരിക്കും ടൊവീനോയെ തല്ലാന്‍ പറഞ്ഞിരുന്നു. എന്നാല്‍ അടി യഥാര്‍ഥത്തിലാണെന്ന് ടൊവീനോയോട് മാത്രം പറഞ്ഞില്ല.ആ സീനില്‍ നായിക ടൊവീനോയുടെ ചെകിടത്ത് നല്ല രണ്ട് തല്ലും കൊടുത്തു. ഷൂട്ടിങ് ആയതുകൊണ്ട് ആ സമയം ടൊവീനോയ്ക്ക് പ്രതികരിക്കാനും സാധിച്ചില്ല. എന്നാല്‍ ആ സംഭവത്തിനുശേഷം ടൊവിനോയുടെ മുഖം ഒന്ന് കാണേണ്ടത് തന്നെയായിരുന്നു.” ഡൊമിനിക് അരുണ്‍ പറയുന്നു.

ചിത്രത്തില്‍ പപ്പന്‍ എന്ന ട്രാഫിക് പോലീസുകാരനായിട്ടാണ് ടൊവിനോയെത്തുന്നത്. പപ്പന്റെ ജീവിതത്തില്‍ സംഭവിക്കുന്ന ചില കാര്യങ്ങളാണ് സിനിമയുടെ പ്രമേയം. പപ്പനും കാമുകി മാലുവും ആത്മസുഹൃത്ത് ജോയിയും ചേര്‍ന്നുള്ള രസകരമായ കോമ്പിനേഷനാണ് സിനിമ. ശാന്തി ബാലചന്ദ്രന്‍ ആണ് മാലുവായെത്തുന്നത്.

Related posts