പ​ണ​വും ഭൂ​മി​യും കൈ​ക്ക​ലാ​ക്കി വ​ഞ്ചി​ച്ചെന്ന യുവതിയുടെ പരാതിയിൽ  യുവാവ്അ​റ​സ്റ്റി​ൽ;  പ്രതിക്കെതിരേ നിരവധി കേസുകൾ ലഭിച്ചിട്ടുള്ളതായി പോലീസ്

ക​ണ്ണൂ​ർ: വി​വി​ധ വ്യ​ക്തി​ക​ളി​ൽ നി​ന്നാ​യി ഭൂ​മി​യും പ​ണ​വും കൈ​ക്ക​ലാ​ക്കി വ​ഞ്ചി​ച്ച കേ​സി​ൽ യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ചി​റ​ക്ക​ൽ കോ​ട്ട​ക്കു​ന്ന് സ്വ​ദേ​ശി പു​ളി​യാ​ണ്ടി മ​നോ​ജ് (48) നെ​യാ​ണ് ക​ണ്ണൂ​ർ ടൗ​ൺ സി​ഐ ടി.​കെ. ര​ത്ന​കു​മാ​റും എ​സ്ഐ ശ്രീ​ജി​ത്ത് കൊ​ടേ​രി​യും ചേ​ർ​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്.

ത​ളാ​പ്പി​ലെ ര​ത്ന എ​ന്ന സ്ത്രീ​യു​ടെ പ​രി​യാ​രം വാ​യാ​ട് വി​ല്ലേ​ജി​ലു​ള്ള ആ​റ് ഏ​ക്ക​ർ ക​ശു​വ​ണ്ടി തോ​ട്ടം, പ​ള്ളി​ക്കു​ന്നി​ലെ ല​ക്ഷ്മി​യു​ടെ പേ​രി​ലു​ള്ള ഭൂ​മി, പ്ര​വാ​സി​യാ​യ ഗി​രീ​ഷ് ചാ​ത്തോ​ത്തി​ൽ​നി​ന്ന് പ​ത്ത് ല​ക്ഷം രൂ​പ, പു​തി​യ​തെ​രു​വി​ലെ ഷ​ഫീ​ഖി​ൽ​നി​ന്ന് അ​ഞ്ചു​ല​ക്ഷം രൂ​പ​യും കൈ​ക്ക​ലാ​ക്കി വ​ഞ്ചി​ച്ചു​വെ​ന്നാ​ണ് കേ​സ്.

ത​ളാ​പ്പി​ലെ ര​ത്ന​യാ​ണ് ആ​ദ്യം പോ​ലീ​സി​നെ സ​മീ​പി​ച്ച​ത്. ഇ​വ​രു​ടെ പേ​രി​ൽ പ​രി​യാ​രം വാ​യാ​ട് വി​ല്ലേ​ജി​ലു​ള്ള ആ​റേ​ക്ക​ർ ക​ശു​വ​ണ്ടി തോ​ട്ടം എ​ട്ട് ല​ക്ഷം രൂ​പ​യ്ക്ക് ലീ​സി​ന് മ​നോ​ജ് വാ​ങ്ങി​യി​രു​ന്നു. ഈ ​സ്ഥ​ല​ത്ത് ഇ​യാ​ൾ പി​ന്നീ​ട് ചെ​ങ്ക​ൽ​ക്വാ​റി ന​ട​ത്തി പ​ണ​മു​ണ്ടാ​ക്കി. പ​രാ​തി​ക്കാ​രി​യാ​യ ര​ത്ന​യ്ക്ക് ഏ​ഴ് ല​ക്ഷം രൂ​പ ന​ൽ​കു​ക​യും പി​ന്നീ​ട് അ​വ​രെ പ​റ​ഞ്ഞു​വ​ഞ്ചി​ച്ച് ഈ ​തു​ക​കൊ​ണ്ടു​ത​ന്നെ ക്വാ​റി​യി​ലേ​ക്കു​ള്ള ലോ​റി വാ​ങ്ങു​ക​യാ​യി​രു​ന്നു.

പി​ന്നീ​ട് ഇ​യാ​ൾ പ​ണ​മൊ​ന്നും ന​ൽ​കി​യി​ല്ല. കൂ​ടാ​തെ ഇ​തേ​ഭൂ​മി​യി​ൽ ആ​ട് ഫാം ​തു​ട​ങ്ങാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്ത് പ്ര​വാ​സി​യാ​യ ഗി​രീ​ഷ് ചാ​ത്തോ​ത്തി​ൽ​നി​ന്ന് പ​ത്ത് ല​ക്ഷം രൂ​പ വാ​ങ്ങു​ക​യും ഫാം ​തു​ട​ങ്ങു​ക​യോ പ​ണം തി​രി​ച്ചു​ന​ൽ​കു​ക​യോ ചെ​യ്യാ​തെ വ​ഞ്ചി​ക്കു​ക​യു​മാ​യി​രു​ന്നു.

പു​തി​യ​തെ​രു​വി​ലെ ഷ​ഫീ​ഖി​ൽ​നി​ന്നു അ​ഞ്ച് ല​ക്ഷം രൂ​പ വാ​ങ്ങി ബി​സി​ന​സ് ന​ട​ത്താ​മെ​ന്നു പ​റ​ഞ്ഞു വ​ഞ്ചി​ച്ച​താ​യു​മു​ള്ള മൂ​ന്നു​കേ​സി​ലാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ര​ഞ്ജി​ത്ത്, സ​ജി​ത്ത്, ബാ​ബു പ്ര​സാ​ദ്, റെ​യ്സ് എ​ന്നി​വ​രും പോ​ലീ​സ് സം​ഘ​ത്തോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. മ​നോ​ജി​നെ​തി​രേ കൂ​ടു​ത​ൽ പ​രാ​തി​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും ഇ​വ പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണെ​ന്നും ടൗ​ൺ എ​സ്ഐ ശ്രീ​ജി​ത്ത് കൊ​ടേ​രി അ​റി​യി​ച്ചു.

Related posts