മു​ദ്ര ലോ​ണ്‍ ത​ട്ടി​പ്പ് പി​ടി​യി​ലാ​യ സി​നി​മ-​ സീ​രി​യ​ൽ താ​ര​ത്തെ ജാ​മ്യ​ത്തി​ൽ വി​ട്ടു; ലോൺ‌നൽകാമെന്ന് പറഞ്ഞ് നടിയുടെ പേരിൽ തട്ടിയെടുത്തത്  ലക്ഷങ്ങൾ

കൊ​ച്ചി: മു​ദ്ര ലോ​ണ്‍ അ​നു​വ​ദി​പ്പി​ച്ചു ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് യു​വ​തി​യി​ൽ നി​ന്നും പ​ണം ത​ട്ടി​യെ​ടു​ത്ത സി​നി​മ-​സീ​രി​യ​ൽ താ​ര​ത്തെ ജാ​മ്യ​ത്തി​ൽ വി​ട്ടു. തൃ​ശൂ​ർ കൈ​പ്പ​റ​ന്പ് മു​ണ്ടൂ​ർ സ്വ​ദേ​ശി വി​ജോ പി.​ജോ​ണ്‍​സ​നെ (33) ആ​ണ് മൂ​വാ​റ്റു​പു​ഴ പോ​ലീ​സ് ഇ​ന്ന​ലെ പി​ടി​കൂ​ടി​യ​ത്.

സൗ​ത്ത് മാ​റാ​ടി സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യി​ൽ നി​ന്നും 10,50,000 രൂ​പ ത​ട്ടി​യെ​ടു​ത്തു​വെ​ന്ന പ​രാ​തി​യി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​യാ​ൾ യു​വ​തി​യു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ച്ച ശേ​ഷം ലോ​ണ്‍ വാ​ങ്ങി​ക്കൊ​ടു​ക്കാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്ത് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ടു​ക്ക​ുകയാ​യി​രു​ന്നു​വെ​ന്നാ​ണ് പ​രാ​തി.

​വി​ജോയെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​പ്പോ​ൾ യു​വ​തി​യി​ൽ നി​ന്നും വാ​ങ്ങി​യ പ​ണം തി​രി​കെ ന​ൽ​കാ​മെ​ന്ന് അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ഇ​യാ​ൾ​ക്ക് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. കേ​സ് പി​ന്നീ​ട് ഒ​ത്തു​ത്തീ​ർ​പ്പാ​യ​താ​യാ​ണ് അ​റി​യു​ന്ന​ത്.

Related posts