മഴപെയ്താൽ വെള്ളം മുഴുവൻ ഓഫീസിനകത്ത്;  വിശ്രമ മുറി  തകർന്ന് വീഴാറായ നിലയിൽ;  തെ​ന്മ​ല പോ​ലീ​സ് സ്റ്റേ​ഷ​നിലെ പോലീസുകാരുടെ കാര്യം  ദയനീയം

തെ​ന്മ​ല: പ​രി​മി​തി​ക​ളി​ല്‍ വീ​ര്‍​പ്പു​മു​ട്ടി തെ​ന്മ​ല പോ​ലീ​സ് സ്റ്റേ​ഷ​ന്‍. 1972ലാ​ണ് സ്റ്റേ​ഷ​ന്‍ രൂ​പീ​ക​രി​ച്ച​ത്. 1974 മു​ത​ലാ​ണ് ഇ​പ്പോ​ഴു​ള്ള കെ​ട്ടി​ട​ത്തി​ല്‍ വാ​ട​ക​യ്ക്ക് പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച​ത്. ഓ​ടി​ട്ട പ​ഴ​യ കെ​ട്ടി​ട​മാ​യ​തി​നാ​ല്‍ മ​ഴ പെ​യ്താ​ല്‍ ചോ​ര്‍​ന്ന് അ​കം മു​ഴ​വ​ന്‍ വെ​ള്ള​ക്കെ​ട്ടാ​കും. ഒ​രു​വ​ര്‍​ഷ​മാ​കു​ന്ന​തേ​യു​ള്ളൂ സ്റ്റേ​ഷ​നി​ല്‍ പു​തി​യ ഒ​രു ജീ​പ്പ് ല​ഭി​ച്ചി​ട്ട്.

അ​ച്ച​ന്‍​കോ​വി​ല്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ രൂ​പീ​ക​രി​ച്ച​ശേ​ഷം തെ​ന്മ​ല​സ്റ്റേ​ഷ​ന്‍റെ അം​ഗ​ബ​ലം കു​റ​ച്ചു. മൂ​ന്ന് എ​സ്‌​ഐ​മാ​ര്‍, ര​ണ്ട് എ​എ​സ്‌​ഐ​മാ​ര്‍, എ​ട്ട് സീ​നി​യ​ര്‍ സി​പി​ഒ​മാ​ര്‍, ഇ​രു​പ​ത്തി​യൊ​ന്ന് സി​പി​ഒ​മാ​ര്‍, ഒ​രു വ​നി​ത സീ​നി​യ​ര്‍ സി​പി​ഒ, നാ​ല് വ​നി​ത സി​പി​ഒ​മാ​ര്‍ എ​ന്നി​ങ്ങ​നെ 39 ജീ​വ​ന​ക്കാ​രാ​ണ് വേ​ണ്ട​ത്.

നി​ല​വി​ല്‍ 31 പേ​രെ ഉ​ള്ളൂ. കേ​ര​ള​ത്തി​ന്‍റെ​യും ത​മി​ഴ്‌​നാ​ടി​ന്റെ​യും അ​തി​ര്‍​ത്തി പ​ങ്കി​ടു​ന്ന ജി​ല്ല​യി​ലെ ഏ​ക സ്റ്റേ​ഷ​നാ​ണി​ത്. വ​ര്‍​ഷ​ത്തി​ല്‍ 1500ല്‍ ​കൂ​ടു​ത​ല്‍ കേ​സു​ക​ളാ​ണ് ഇ​വി​ടെ ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​ത്. പു​തി​യ പോ​ലീ​സ് സ്റ്റേ​ഷ​നാ​യി തെ​ന്മ​ല ത​ടി ഡി​പ്പോ​യ്ക്കു സ​മീ​പം വ​നം​വ​കു​പ്പി​ന്‍റെ ഒ​രേ​ക്ക​ര്‍ ഭൂ​മി ക​ണ്ടു​വ​ച്ചി​ട്ടു​ണ്ട്.

തു​ട​ര്‍​ന​ട​പ​ടി ഒ​ന്നു​മാ​യി​ട്ടി​ല്ല. താ​ത്കാ​ലി​ക​മാ​യി വാ​ട​ക​യ്ക്ക് തെ​ന്മ​ല ഡാ​മി​ന് സ​മീ​പ​മു​ള്ള ക​ല്ല​ട ഇ​റി​ഗേ​ഷ​ന്‍ പ്രൊ​ജ​ക്ടി​ന്റെ കീ​ഴി​ലു​ള്ള ഇ​ന്‍​സ്പെ​ക്ഷ​ന്‍ ബം​ഗ്ലാ​വി​ലേ​ക്ക് മാ​റ്റു​മെ​ന്ന വാ​ഗ്ദാ​നം എ​ങ്ങു​മെ​ത്തി​യി​ട്ടു​മി​ല്ല. നി​ല​വി​ല്‍ ശൗ​ചാ​ല​യ​ങ്ങ​ള്‍ പു​ന​ര്‍​നി​ര്‍​മി​ച്ചാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

പോ​ലീ​സ് സ്റ്റേ​ഷ​നോ​ട് ചേ​ര്‍​ന്നു​ള്ള വി​ശ്ര​മ​മു​റി​യു​ടെ കാ​ര്യ​വും ദ​യ​നീ​യ​മാ​ണ്. ഇ​വി​ടെ​യും ചോ​ര്‍​ന്നൊ​ലി​ച്ച് ത​ക​ര്‍​ന്നി​രി​ക്കു​ക​യാ​ണ്. മ​ഴ​യാ​കു​മ്പോ​ള്‍ ടാ​ര്‍​പ്പ ഓ​ടി​നു മു​ക​ളി​ല്‍ ഇ​ടും. മ​ഴ മാ​റു​മ്പോ​ള്‍ അ​ഴി​ച്ചു​മാ​റ്റും.

Related posts