പ​തി​മൂ​ന്ന്കാ​രി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച​ത് മാ​താ​വി​ന്‍റെ സു​ഹൃ​ത്ത്; എ​ല്ലാം ന​ട​ന്ന​ത് അ​മ്മ​യു​ടെ അ​റി​വോ​ടെ

പ​യ്യോ​ളി: പ​തി​മൂ​ന്നു​കാ​രി​യെ മാ​താ​വി​ന്‍റെ സു​ഹൃ​ത്ത് ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി. വ​ട​ക​ര സ്വ​ദേ​ശി അ​ബ്ദു​ൾ റ​ഫീ​ഖീ​നെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. ഒ​ളി​വി​ലാ​യി​രു​ന്ന കു​ട്ടി​യു​ടെ മാ​താ​വി​നെ പ​യ്യോ​ളി പോ​ലീ​സ് കോ​ഴി​ക്കോ​ട് നി​ന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മു​ഖ്യ​പ്ര​തി​യാ​യ അ​ബ്ദു​ള്‍ റ​ഫീ​ഖ് വി​ദേ​ശ​ത്താ​ണ്.

സ്‌​കൂ​ളി​ല്‍ ന​ട​ന്ന കൗ​ണ്‍​സ‌​ലിം​ഗി​നി​ടെ​യാ​ണ് ര​ണ്ട​ര വ​ര്‍​ഷം പീ​ഡ​ന​ത്തി​നി​ര​യാ​യ​താ​യി കു​ട്ടി വെ​ളി​പ്പെ​ടു​ത്തി​യ​ത്. കു​ട്ടി​യു​ടെ പി​താ​വ് വി​ദേ​ശ​ത്താ​യി​രു​ന്ന സ​മ​യ​ത്താ​ണ് പീ​ഡ​നം ന​ട​ന്ന​ത്.

മാ​താ​വി​ന്‍റെ അ​റി​വോ​ടെ​യാ​ണ് പീ​ഡ​നം ന​ട​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. റ​ഫീ​ഖ് ജോ​ലി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജ​നു​വ​രി ആ​ദ്യ ആ​ഴ്ച​യി​ല്‍ വി​ദേ​ശ​ത്തേ​ക്ക് പോ​യി​രു​ന്നു.

ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ക്കാ​നു​ള്ള നീ​ക്ക​വും പോ​ലീ​സ് ആ​രം​ഭി​ച്ചു. പ​തി​മൂ​ന്നു​കാ​രി നി​ല​വി​ല്‍ ചൈ​ല്‍​ഡ് വെ​ല്‍​ഫെ​യ​ര്‍ ക​മ്മി​റ്റി​യു​ടെ സം​ര​ക്ഷ​ണ​യി​ലാ​ണ് ക​ഴി​യു​ന്ന​ത്.

Related posts

Leave a Comment