അ​ഞ്ചാം​ക്ലാ​സു​കാ​ര​നെ അ​ധ്യാ​പ​ക​ൻ മ​ർ​ദി​ച്ചു; തോ​ളെ​ല്ലി​ന് പ​രി​ക്കേ​റ്റ കു​ട്ടി ആ​ശു​പ​ത്രി​യി​ൽ; പ​രാ​തി​യു​മാ​യി കു​ടും​ബം

ഈ​രാ​റ്റു​പേ​ട്ട: കാ​ര​യ്ക്കാ​ട് സ്കൂ​ളി​ല്‍ അ​ധ്യാ​പ​ക​ൻ വി​ദ്യാ​ർ​ഥി​യെ മ​ർ​ദി​ച്ച​താ​യി പ​രാ​തി. അ​ഞ്ചാം ക്ലാ​സി​ല്‍ പ​ഠി​ക്കു​ന്ന മി​സ്ബാ​ഹ് സ​ക്കീ​റി​നാ​ണു മ​ർ​ദ​ന​മേ​റ്റ​ത്. പ​രി​ക്കേ​റ്റ വി​ദ്യാ​ര്‍​ഥി ഈ​രാ​റ്റു​പേ​ട്ട പി​എം​സി ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ന്തോ​ഷ് എ​ന്ന അ​ധ്യാ​പ​ക​നെ​തി​രേ പ​രാ​തി ന​ല്‍​കി​യ​താ​യി വി​ദ്യാ​ര്‍​ഥി​യു​ടെ കു​ടും​ബം പ​റ​ഞ്ഞു. എ​ക്സ് റേ ​പ​രി​ശോ​ധ​ന​യി​ല്‍ തോ​ള്‍ എ​ല്ലി​നു പ​രി​ക്കേ​റ്റ​താ​യി കു​ട്ടി​യു​ടെ പി​താ​വ് പ​റ​ഞ്ഞു. പി​ടി​എ യോ​ഗം ചേ​ര്‍​ന്നു ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് സ്കൂ​ള്‍ മാ​നേ​ജ്മെ​ന്‍റ് അ​റി​യി​ച്ചു.

Related posts

Leave a Comment