വീ​ണ്ടും ന​ര​ബ​ലി ! ജീ​വ​ന്‍ ന​ഷ്ട​മാ​യ​ത് മൂ​ന്നു വ​യ​സു​കാ​ര​ന്; ത​ല​യും ക​യ്യും കാ​ലും മു​റി​ച്ചു മാ​റ്റ​പ്പെ​ട്ട നി​ല​യി​ല്‍…

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ കാ​ണാ​താ​യ മൂ​ന്നു​വ​യ​സു​കാ​ര​ന്റെ മൃ​ത​ദേ​ഹം ത​ല​യും ക​യ്യും കാ​ലും മു​റി​ച്ചു​മാ​റ്റ​പ്പെ​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തി.

കു​ട്ടി​യെ ന​ര​ബ​ലി​യു​ടെ ഭാ​ഗ​മാ​യി കൊ​ന്ന​താ​വാ​മെ​ന്നാ​ണ് പോ​ലീ​സ് നി​രീ​ക്ഷി​ക്കു​ന്ന​ത്. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ മീ​റ​റ്റി​ലാ​ണ് ഈ ​ദാ​രു​ണ സം​ഭ​വം.

കി​ഴ​ക്ക​ന്‍ ഡ​ല്‍​ഹി​യി​ല്‍​നി​ന്നും കാ​ണാ​താ​യ കു​ട്ടി​യു​ടെ മൃ​ത​ദേ​ഹ​മാ​ണ് ഇ​ത്ത​ര​ത്തി​ല്‍ വി​കൃ​ത​മാ​ക്ക​പ്പെ​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

ഒ​ക്ടോ​ബ​ര്‍ 30നാ​ണ് കു​ട്ടി​യെ കാ​ണാ​താ​കു​ന്ന​ത്. ഡ​ല്‍​ഹി​യി​ലെ പ്രീ​ത് വി​ഹാ​റി​ലു​ള്ള വീ​ട്ടി​ല്‍​നി​ന്നും കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു.

അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​മ്പോ​ഴാ​ണ് മീ​റ​റ്റി​ലെ വ​യ​ലി​ല്‍​നി​ന്നും ത​ല​യി​ല്ലാ​ത്ത നി​ല​യി​ല്‍ കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ല​ഭി​ച്ച​ത്. കാ​ണാ​താ​കു​മ്പോ​ള്‍ കു​ട്ടി ധ​രി​ച്ചി​രു​ന്ന വ​സ്ത്രം നോ​ക്കി മൃ​ത​ദേ​ഹം തി​രി​ച്ച​റി​ഞ്ഞു.

കു​ട്ടി​യു​ടെ ത​ല പി​ന്നീ​ട് ക​ണ്ടെ​ത്തി. സം​ഭ​വ​ത്തി​ല്‍ 16 വ​യ​സ്സു​കാ​ര​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ടെ​ന്ന് മീ​റ​റ്റി​ലെ മു​തി​ര്‍​ന്ന പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ അ​മൃ​ത ഗു​ഗു​ലോ​ത് അ​റി​യി​ച്ചു.

Related posts

Leave a Comment