‘എ​പ്പോ​ഴും എ​ന്‍റെ പ്രി​യ​പ്പെ​ട്ട ആ​ളാ​യി​രി​ക്കു​ന്ന​തി​നു ന​ന്ദി’: ച​ര്‍​ച്ച​യാ​യി തൃ​ഷ​യു​ടെ ഇ​ന്‍​സ്റ്റ​ഗ്രാം പോ​സ്റ്റ്

ന​ട​നും ടി​വി​കെ നേ​താ​വു​മാ​യ വി​ജ​യ് യു​ടെ​യും ഭാ​ര്യ സം​ഗീ​ത​യു​ടെ​യും വി​വാ​ഹ​മോ​ച​ന വാ​ര്‍​ത്ത​ക​ളാ​ണ് ഇ​പ്പോ​ള്‍ തെ​ന്നി​ന്ത്യ​ന്‍ സി​നി​മാ​ലോ​ക​ത്തെ ച​ർ​ച്ചാ​വി​ഷ​യം. വി​ജ​യ്ക്ക് മ​റ്റൊ​രു ന​ടി​യു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് സം​ഗീ​ത വി​വാ​ഹ മോ​ച​ന​ക്കേ​സ് ഫ​യ​ല്‍ ചെ​യ്ത​ത്. അ​തി​നി​ട​യി​ല്‍ വി​ജ​യ്‌​യും ന​ടി തൃ​ഷ​യും ഒ​രു ച​ട​ങ്ങി​ല്‍ ഒ​ന്നി​ച്ചെ​ത്തി. ഇ​പ്പോ​ഴി​താ തൃ​ഷ​യു​ടെ ഇ​ന്‍​സ്റ്റ​ഗ്രാം പോ​സ്റ്റ് ആ​ണ് ച​ര്‍​ച്ച​യാ​കു​ന്ന​ത്.

എ​പ്പോ​ഴും എ​ന്‍റെ പ്രി​യ​പ്പെ​ട്ട ആ​ളു​ക​ളാ​യി​രി​ക്കു​ന്ന​തി​നു ന​ന്ദി എ​ന്നാ​ണ് തൃ​ഷ ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ കു​റി​ച്ചി​രി​ക്കു​ന്ന​ത്. ത​ന്‍റെ ര​ണ്ട് ഫോ​ട്ടോ​ക​ളും താ​രം പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. വി​ജ​യ്‌​യെ ഉ​ദ്ദേ​ശി​ച്ചാ​ണ് തൃ​ഷ ഇ​ത് എ​ഴു​തി​യി​രി​ക്കു​ന്ന​ത് എ​ന്നാ​ണ് ന​ടി​യു​ടെ ആ​രാ​ധ​ക​ര്‍ വ്യാ​ഖ്യാ​നി​ക്കു​ന്ന​ത്. അ​ല്ല പൊ​തു​വാ​യു​ള്ള ഒ​രു പ്ര​സ്താ​വ​ന​യാ​ണ് എ​ന്ന് മ​റ്റൊ​രു കൂ​ട്ട​രും ക​മ​ന്‍റു​ക​ള്‍ ഇ​ട്ടി​ട്ടു​ണ്ട്.

നി​ര്‍​മാ​താ​വ് ക​ല്‍​പ്പാ​ത്തി എ​സ്. സു​രേ​ഷി​ന്‍റെ മ​ക​ന്‍റെ വി​വാ​ഹ സ​ല്‍​കാ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​ണ് വി​ജ​യ്‌​യും തൃ​ഷ​യും ഒ​ന്നി​ച്ചെ​ത്തി​യ​ത്. ഒ​രേ നി​റ​ത്തി​ലു​ള​ള വ​സ്ത്ര​ങ്ങ​ള്‍ ആ​യി​രു​ന്നു താ​ര​ങ്ങ​ള്‍ ധ​രി​ച്ചി​രു​ന്ന​ത്. ഇ​രു​വ​രും ഒ​രേ കാ​റി​ലാ​ണ് എ​ത്തി​യ​തും. ഇ​തി​ന്‍റെ വീ​ഡി​യോ​ക​ളും ചി​ത്ര​ങ്ങ​ളു​മെ​ല്ലാം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​ണ്.

ഫെ​ബ്രു​വ​രി 27നാ​യി​രു​ന്നു വി​വാ​ഹ​മോ​ച​നം ആ​വ​ശ്യ​പ്പെ​ട്ട് സം​ഗീ​ത കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ചെ​ങ്ക​ല്‍​പ്പേ​ട്ട് കു​ടും​ബ കോ​ട​തി​യി​ലാ​ണ് സം​ഗീ​ത ഹ​ര്‍​ജി ഫ​യ​ല്‍ ചെ​യ്ത​ത്. കേ​സി​ല്‍ വി​ജ​യ്‌​യോ​ട് ഏ​പ്രി​ല്‍ 20ന് ​ഹാ​ജ​രാ​കാ​ന്‍ കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

Related posts

Leave a Comment