കാ​​ണി​​ക​​ളി​​ല്ലാ​​തെ ഒ​​ളി​​ന്പി​​ക് ദീ​​പം തെ​​ളി​​യും

ആ​​ഥ​​ൻ​​സ്: 2020 ടോ​​ക്കി​​യോ ഒ​​ളി​​ന്പി​​ക്സി​​നു​​ള്ള ദീ​​പം തെ​​ളി​​ക്ക​​ൽ ച​​ട​​ങ്ങി​​ൽ കാ​​ണി​​ക​​ൾ​​ക്ക് വി​​ല​​ക്ക്. കൊ​​റോ​​ണ വൈ​​റ​​സ് ഭീ​​ഷ​​ണി​​യെ​​ത്തു​​ട​​ർ​​ന്നാ​​ണി​​ത്. ഗ്രീ​​സി​​ലെ ഒ​​ളി​​ന്പി​​യ​​യി​​ൽ ന​​ട​​ക്കു​​ന്ന ദീ​​പം തെ​​ളി​​ക്ക​​ൽ ച​​ട​​ങ്ങി​​ൽ ക്ഷ​​ണി​​ക്ക​​പ്പെ​​ട്ട പ്ര​​ത്യേ​​ക അ​​തി​​ഥി​​ക​​ളാ​​യ 100 പേ​​രെ മാ​​ത്ര​​മേ പ​​ങ്കെ​​ടു​​പ്പി​​ക്കൂ എ​​ന്ന് ഗ്രീ​​ക്ക് ഒ​​ളി​​ന്പി​​ക് ക​​മ്മി​​റ്റി ഇ​​ന്ന​​ലെ അ​​റി​​യി​​ച്ചു.

1984ലെ ​​ലോ​​ക് ആ​​ഞ്ച​​ല​​സ് ഒ​​ളി​​ന്പി​​ക്സ് ദീ​​പം​​തെ​​ളി​​ക്ക​​ലി​​നു​​ശേ​​ഷം ഇ​​താ​​ദ്യ​​മാ​​യാ​​ണ് കാ​​ണി​​ക​​ളെ ഒ​​ഴി​​വാ​​ക്കി ച​​ട​​ങ്ങ് സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന​​ത്.

ഒ​​ളി​​ന്പി​​ക് ദീ​​പ​​ശി​​ഖ തെ​​ളി​​ക്ക​​ലി​​ന്‍റെ ഡ്ര​​സ് റി​​ഹേ​​ഴ്സ​​ലി​​നും മാ​​ധ്യ​​മ​​ങ്ങ​​ളെ​​യും കാ​​ണി​​ക​​ളെ​​യും ഉ​​ൾ​​പ്പെ​​ടു​​ത്തി​​ല്ല. നാ​​ളെ​​യാ​​ണ് ഡ്ര​​സ് റി​​ഹേ​​ഴ്സ​​ൽ. 12ന് ​​ഒ​​ളി​​ന്പി​​യ​​യി​​ൽ ഒ​​ളി​​ന്പി​​ക്സ് ദീ​​പം തെ​​ളി​​ക്കും. ഏ​​ഴ് ദി​​വ​​സ​​ത്തെ ദീ​​പശി​​ഖ പ്ര​​യാ​​ണ​​ത്തി​​നു​​ശേ​​ഷം 19ന് ​​ടോ​​ക്കി​​യോ ഒ​​ളി​​ന്പി​​ക്സ് അ​​ധി​​കൃ​​ത​​ർ​​ക്ക് ദീ​​പശി​​ഖ കൈ​​മാ​​റും.

ദീ​​പ​​ശി​​ഖാ പ്ര​​യാ​​ണ​​ത്തി​​ൽ കു​​ട്ടി​​ക​​ളെ പ​​ങ്കെ​​ടു​​പ്പി​​ക്കി​​ല്ലെ​​ന്ന് ടോ​​ക്കി​​യോ ഒ​​ളി​​ന്പി​​ക്സ് ത​​ല​​വ​​ൻ യോ​​ഷി​​രോ മോ​​രി ക​​ഴി​​ഞ്ഞ ആ​​ഴ്ച അ​​റി​​യി​​ച്ചു. ഒ​​ളി​​ന്പി​​ക്സി​​നു വേ​​ദി​​യാ​​കു​​ന്ന ജ​​പ്പാ​​നി​​ൽ​​നി​​ന്നു​​ള്ള 340 കു​​ട്ടി​​ക​​ൾ ദീ​​പ​​ശി​​ഖ കൈ​​മാ​​റ്റ​​ച്ച​​ട​​ങ്ങു​​ക​​ളി​​ൽ പ​​ങ്കെ​​ടു​​ക്കു​​മെ​​ന്നാ​​യി​​രു​​ന്നു നേ​​ര​​ത്തേ​​യു​​ള്ള റി​​പ്പോ​​ർ​​ട്ട്. 20നാ​​ണ് ദീ​​പ​​ശി​​ഖ ജപ്പാനി​​ൽ എ​​ത്തു​​ക.

Related posts

Leave a Comment