എല്ലാം ഏറ്റെടുത്ത് ചുവപ്പും പച്ചയും;  എം​സി റോ​ഡി​ൽ പ​ട്ടി​ത്താ​നം മു​ത​ൽ ച​ങ്ങ​നാ​ശേ​രി വ​രെ  11 സ്ഥ​ല​ങ്ങ​ളി​ൽ ട്രാ​ഫി​ക് സി​ഗ്ന​ലു​ക​ൾ

കോ​ട്ട​യം: എം​സി റോ​ഡി​ൽ പ​ട്ടി​ത്താ​നം മു​ത​ൽ ച​ങ്ങ​നാ​ശേ​രി വ​രെ​യു​ള്ള 30 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ 11 സ്ഥ​ല​ങ്ങ​ളി​ൽ ട്രാ​ഫി​ക് സി​ഗ്ന​ലു​ക​ൾ ഉ​ട​ൻ പ്ര​വ​ർ​ത്തി​ച്ചു തു​ട​ങ്ങും.

പ​ട്ടി​ത്താ​നം, ഏ​റ്റു​മാ​നൂ​ർ, ഗാ​ന്ധി​ന​ഗ​ർ, കു​മാ​ര​ന​ല്ലൂ​ർ പാ​ലം, നാ​ഗ​ന്പ​ടം റൗ​ണ്ടാ​ന ജം​ഗ്ഷ​ൻ, കോ​ട്ട​യം ബേ​ക്ക​ർ ജം​ഗ്ഷ​ൻ, മ​ണി​പ്പു​ഴ ജം​ഗ്ഷ​ൻ, ചി​ങ്ങ​വനം ഗോ​മ​തി​ക​വ​ല, കു​റി​ച്ച് ഒൗ​ട്ട്പോ​സ്റ്റ്, പാ​ല​ത്ര ജം​ഗ്ഷ​ൻ, ച​ങ്ങ​നാ​ശേ​രി സെ​ൻ​ട്ര​ൽ ജം​ഗ്ഷ​ൻ എ​ന്നീ സ്ഥ​ല​ങ്ങ​ളി​ലാ​ണു സി​ഗ്ന​ൽ ലൈ​റ്റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം പ​ട്ടി​ത്താ​നം, ഗാ​ന്ധി​ന​ഗ​ർ, മ​ണി​പ്പു​ഴ, ചി​ങ്ങ​വ​നം ഗോ​മ​തി​ക​വ​ല, കു​റി​ച്ചി ഔട്ട്പോ​സ്റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ലൈ​റ്റു​ക​ൾ ക​ഴി​ഞ്ഞ ദി​വ​സം മു​ത​ൽ പ്ര​വ​ർ​ത്തി​ച്ചു തു​ട​ങ്ങി. ഏ​റ്റു​മാ​നൂ​ർ, നാ​ഗ​ന്പ​ടം റൗ​ണ്ടാ​ന ജം​ഗ്ഷ​ൻ, ബേ​ക്ക​ർ ജം​ഗ്ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ സി​ഗ്ന​ൽ ലൈ​റ്റു​ക​ൾ സ്ഥാ​പി​ച്ചു പ്ര​വ​ർ​ത്തി​ച്ചു തു​ട​ങ്ങും. എം​സി റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സി​ഗ്ന​ൽ ലൈ​റ്റു​ക​ൾ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്.കെഎസ്ടി​പി​ക്കാ​ണ് ഇ​തി​ന്‍റെ ചു​മ​ത​ല.

Related posts