സെ​മി ഫൈ​റ്റ്: നാ​ളെ ദ​ക്ഷി​ണാ​ഫ്രി​ക്ക Vs ന്യൂ​സി​ല​ൻ​ഡ്; അ​ഞ്ചാം തീ​യ​തി ഇ​ന്ത്യ Vs ഇം​ഗ്ല​ണ്ട്

കൊ​ളം​ബോ: ഐ​സി​സി പു​രു​ഷ ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് ലോ​ക​ക​പ്പ് സെ​മി​ഫൈ​ന​ൽ പോ​രാ​ട്ട​ങ്ങ​ൾ​ക്കു നാ​ളെ തു​ട​ക്കം. അ​പ​രാ​ജി​ത​രാ​യി മു​ന്നേ​റു​ന്ന ദ​ക്ഷി​ണാ​ഫ്രി​ക്ക ന്യൂ​സി​ല​ൻ​ഡി​നെ ആ​ദ്യ സെ​മി​യി​ൽ നേ​രി​ടും. അ​ഞ്ചി​ന് ന​ട​ക്കു​ന്ന ര​ണ്ടാം സെ​മി​യി​ൽ നി​ല​വി​ലെ ചാ​ന്പ്യ​ന്മാ​രാ​യ ഇ​ന്ത്യ ഇം​ഗ്ല​ണ്ടി​നെ നേ​രി​ടും. ജ​യി​ക്കു​ന്ന ടീ​മു​ക​ൾ എ​ട്ടി​ന് ന​ട​ക്കു​ന്ന ക​ലാ​ശ​പ്പോ​രാ​ട്ട​ത്തി​ൽ ഏ​റ്റു​മു​ട്ടും. സെ​മി ഫൈ​ന​ലി​നും ക​ലാ​ശ​പ്പോ​രാ​ട്ട​ത്തി​നും ഐ​സി​സി റി​സ​ർ​വ് ദി​നം ക​രു​തി​യി​ട്ടു​ണ്ട്.

സൂ​പ്പ​ർ എ​ട്ട് ഗ്രൂ​പ്പ് ഒ​ന്നി​ൽ ഒ​ന്നാം സ്ഥാ​ന​ക്കാ​രാ​യാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക സെ​മി​യി​ൽ പ്ര​വേ​ശി​ച്ച​ത്. ആ​ശ​ങ്ക​ക​ൾ​ക്കും സ​മ്മ​ർ​ദ​ങ്ങ​ൾ​ക്കും വി​രാ​മ​മി​ട്ട് സ​ഞ്ജു സാം​സ​ണി​ന്‍റെ ഒ​റ്റ​യാ​ൾ പോ​രാ​ട്ട​ത്തി​ൽ വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ വീ​ഴ്ത്തി ഇ​ന്ത്യ ര​ണ്ടാം സ്ഥാ​നം പി​ടി​ച്ചു. ഇ​ന്ത്യ സൂ​പ്പ​ർ എ​ട്ടി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യോ​ട് തോ​ൽ​വി വ​ഴ​ങ്ങി​യി​രു​ന്നു. ദ​ക്ഷി​ണാ​ഫ്രി​ക്ക​യാ​ക​ട്ടേ പ്രാ​ഥ​മി​ക ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ൽ അ​ഫ്ഗാ​നി​സ്ഥാ​നോ​ട് ര​ണ്ട് സൂ​പ്പ​ർ ഓ​വ​ർ വേ​ണ്ടി​വ​ന്ന മ​ത്സ​ര​ത്തി​ൽ മാ​ത്ര​മാ​ണ് വെ​ല്ലു​വി​ളി നേ​രി​ട്ട​ത്.

ഗ്രൂ​പ്പ് ര​ണ്ടി​ൽ ചാ​ന്പ്യ​ന്മാ​രാ​യാ​ണ് ഇം​ഗ്ല​ണ്ട് സെ​മി​യി​ൽ ഇ​ന്ത്യ​യെ നേ​രി​ടാ​ൻ എ​ത്തു​ന്ന​ത്. ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യ ന്യൂ​സി​ല​ൻ​ഡ് ഗ്രൂ​പ്പ് ഒ​ന്ന് ചാ​ന്പ്യ​ന്മാ​രാ​യ ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ നേ​രി​ടും. ക്യാ​പ്റ്റ​ൻ എ​യ്ഡ​ൻ മാ​ർ​ക്ര​മാ​ണ് പ്രോ​ട്ടീ​സി​ന്‍റെ വ​ജ്രാ​യു​ധം. 175.16 ശ​രാ​ശ​രി​യി​ൽ റ​ണ്‍​സ് വാ​രു​ന്ന മാ​ർ​ക്രം ന​യി​ക്കു​ന്ന ടീം ​സ​ന്തു​ലി​ത​മാ​ണ്. ക​ഗി​സോ റ​ബാ​ഡ ന​യി​ക്കു​ന്ന ബൗ​ളിം​ഗ് നി​ര മാ​ർ​ക്കോ യാ​ൻ​സ​ണ്‍, ലു​ങ്കി എ​ൻ​ഗി​ഡി, കേ​ശ​വ് മ​ഹാ​രാ​ജ് തു​ട​ങ്ങി​യ​വ​രാ​ൽ സ​ന്പ​ന്നം.

ടോ​പ് ഓ​ർ​ഡ​ർ ബാ​റ്റ​ർ​മാ​രു​ടെ വീ​ഴ്ച ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ​യെ വ​ല​ച്ചു. സ​ഞ്ജു സാം​സ​ണി​ന്‍റെ വ​ര​വോ​ടെ ടീം ​ഉ​യി​ർ​ത്തെ​ണീ​റ്റു. തി​ല​ക് വ​ർ​മ ഫോ​മി​ലേ​ക്ക് തി​രി​ച്ചെ​ത്തി. സൂ​ര്യ​കു​മാ​ർ യാ​ദ​വും ഹാ​ർ​ദി​ക് പാ​ണ്ഡ്യ​യും ശി​വം ദു​ബെ​യും ത​ക​ർ​ത്ത​ടി​ക്കാ​ൻ സ​ജ്ജം. അ​ഭി​ഷേ​കി​ന്‍റെ ദ​യ​നീ​യ പ്ര​ക​ട​നം ടീ​മി​നെ കു​ഴ​യ്ക്കു​ന്നു​ണ്ട്. ബും​റ​യ്ക്കൊ​പ്പം അ​ർ​ഷ്ദീ​പ് സിം​ഗും വ​രു​ണ്‍ ച​ക്ര​വ​ർ​ത്തി​യും ഹാ​ർ​ദി​ക് പാ​ണ്ഡ്യ​യും അ​ക​സ​ർ പ​ട്ടേ​ലും ചേ​രു​ന്ന​തോ​ടെ ബൗ​ളിം​ഗി​ന് മൂ​ർ​ച്ച​യു​ണ്ട്.

ഫി​ൽ സാ​ൾ​ട്ട്, ജോ​സ് ബ​ട്‌​ല​ർ, ഹാ​രി ബ്രൂ​ക്ക്, ജേ​ക്ക​ബ് ബെ​ഥേ​ൽ, ടോം ​ബാ​ന്‍റ​ൺ അ​ട​ങ്ങു​ന്ന ഇം​ഗ്ല​ണ്ടി​ന്‍റെ ബാ​റ്റിം​ഗ് നി​ര​യ്ക്കൊ​പ്പം ജോ​ഫ്ര ആ​ർ​ച്ച​ർ ന​യി​ക്കു​ന്ന ബൗ​ളിം​ഗ് നി​ര കൂ​ടി​ച്ചേ​രു​ന്ന​തോ​ടെ എ​തി​രാ​ളി​ക​ൾ വി​യ​ർ​ക്കും. ന്യൂ​സി​ല​ൻ​ഡും ക​രു​ത്തു​റ്റ ബാ​റ്റിം​ഗ് നി​ര​യും ബൗ​ളിം​ഗ് നി​ര​യും ചേ​ർ​ന്ന​താ​ണ്.

Related posts

Leave a Comment