‘അ​ല്‍​ഫാം’ ക​ഴി​ക്കാ​നാ​യി സ്‌​കൂ​ളി​ല്‍ ക​യ​റാ​തെ പെ​ണ്‍​കു​ട്ടി​ക​ള്‍ ക​റ​ങ്ങാ​നി​റ​ങ്ങി ! ഒ​ടു​വി​ല്‍ പോ​ലീ​സ് പി​ടി​ച്ചു…

അ​ല്‍​ഫാം ക​ഴി​ക്കു​വാ​നു​ള്ള കൊ​തി മൂ​ത്ത​തോ​ടെ സ്‌​കൂ​ളി​ല്‍ ക​യ​റാ​തെ ക​റ​ങ്ങാ​നി​റ​ങ്ങി​യ പെ​ണ്‍​കു​ട്ടി​ക​ളെ പോ​ലീ​സ് പി​ടി​കൂ​ടി തി​രി​കെ ഏ​ല്‍​പ്പി​ച്ചു.

വീ​ട്ടി​ല്‍ നി​ന്നും രാ​വി​ലെ സ്‌​കൂ​ളി​ല്‍ പോ​കു​വാ​നാ​യി ഇ​റ​ങ്ങി​യ 15, 13 വ​യ​സു​ള്ള ര​ണ്ട് പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കാ​ണ് പൊ​ടു​ന്നൊ​നെ അ​ല്‍​ഫാം തി​ന്നു​വാ​നു​ള്ള മോ​ഹം ഉ​ദി​ച്ച​ത്.

ഇ​തി​നെ തു​ട​ര്‍​ന്ന് ക​ട്ട​പ്പ​ന​യി​ല്‍ എ​ത്തു​ക​യും അ​ല്‍​ഫാം ക​ഴി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ല്‍ സ്ഥി​ര​മാ​യി സ്‌​കൂ​ളി​ല്‍ എ​ത്തു​ന്ന കു​ട്ടി​ക​ളെ കാ​ണാ​ത്ത​തി​നെ​ത്തു​ട​ര്‍​ന്ന് സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ വീ​ട്ടു​കാ​രോ​ട് വി​വ​രം അ​ന്വേ​ഷി​ച്ചു.

കു​ട്ടി​ക​ള്‍ സ്‌​കൂ​ളി​ല്‍ എ​ത്താ​ത്തി​നെ തു​ട​ര്‍​ന്ന് പോ​ലീ​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. നെ​ടു​ങ്ക​ണ്ടം ഭാ​ഗ​ത്തേ​യ്ക്കു​ള്ള ബ​സി​ല്‍ ഇ​രു​വ​രും ക​യ​റി.

ഇ​തി​നി​ടെ വീ​ട്ടു​കാ​ര്‍ മൊ​ബൈ​ലി​ല്‍ കു​ട്ടി​ക​ളി​ല്‍ ഒ​രാ​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യും ചെ​യ്തു. ബ​സ് ക​ട​ന്ന് പോ​കു​ന്ന ബാ​ല​ഗ്രാ​മി​ല്‍ വീ​ട്ടു​കാ​രു​ടെ നി​ര്‍​ബ​ന്ധ​ത്തി​നെ തു​ട​ര്‍​ന്ന് ഒ​രു​കു​ട്ടി ഇ​റ​ങ്ങി​യെ​ങ്കി​ലും കൂ​ടെ സ​ഞ്ച​രി​ച്ച കു​ട്ടി വീ​ട്ടു​കാ​ര്‍ വ​ഴ​ക്ക് പ​റ​യു​മെ​ന്ന പേ​ടി​യി​ല്‍ തു​ട​ര്‍​ന്ന് സ​ഞ്ച​രി​ക്കു​ക​യും ചെ​യ​തു.

നെ​ടു​ങ്ക​ണ്ട​ത്ത് എ​ത്തി​യ പെ​ണ്‍​കു​ട്ടി വീ​ണ്ടും രാ​ജാ​ക്കാ​ട് ബ​സി​ല്‍ ക​യ​റി സ​ഞ്ച​രി​ക്കു​ക​യും മൈ​ലാ​ടും​പാ​റ​യി​ല്‍ വെ​ച്ച് നെ​ടു​ങ്ക​ണ്ടം പൊ​ലീ​സ് പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.

പോ​ലീ​സ് നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ ശേ​ഷം ഇ​രു​വ​രേ​യും മാ​താ​പി​താ​ക്ക​ള്‍​ക്കൊ​പ്പം മ​ട​ക്കി അ​യ​ച്ചു.

Related posts

Leave a Comment