സ്വ​രം ന​ന്നാ​ക്കാ​ൻ ഉ​മ്മ​ൻ ചാ​ണ്ടി​ക്കു പാ​ടും​പാ​തി​രി​യു​ടെ പ​രി​ശീ​ല​നം


തൃ​ശൂ​ർ: ശ​ബ്ദ​ത​ട​സ​ത്തി​നു താ​ൻ വോക്കോള​ജി വി​ദ​ഗ്ധ​നാ​യ ചേ​ത​ന നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് വോക്കോ​ള​ജി ഡ​യ​റ​ക്ട​ർ റ​വ.ഡോ. ​പോ​ൾ പൂ​വ​ത്തി​ങ്ക​ലി​ന്‍റെ ചി​കി​ത്സയി​ലും പ​രി​ശീ​ല​ന​ത്തി​ലു​മാ​ണെ​ന്നു മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി.

ചേ​ത​ന നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് വോ​ക്കോള​ജി തൃ​ശൂ​രി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന നാ​ഷ​ണ​ൽ വോ​ക്കോ​ള​ജി ശി​ൽ​പ​ശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ​രി​ശീ​ല​ന​വും ചി​കി​ത്സ​യും ആ​രം​ഭി​ച്ച​തേ​യു​ള്ളൂ. ഇ​നി​യും തു​ട​ർ​ന്നാ​ലേ ശ​ബ്ദ​ത​ട​സ​ത്തി​നു പ​രി​ഹാ​ര​മാ​കൂ​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നാ​യി നൂ​റോ​ളം പേ​രാ​ണ് ശി​ൽ​പ​ശാ​ല​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. അ​ഭി​നേ​താ​ക്ക​ൾ, ഡ​ബ്ബിം​ഗ് ആ​ർ​ട്ടി​സ്റ്റു​ക​ൾ, പ്ര​ഭാ​ഷ​ക​ർ, അ​ധ്യാ​പ​ക​ർ, ഗാ​യ​ക​ർ തു​ട​ങ്ങി​യ​വ​രെ​ല്ലാം ശി​ൽ​പ​ശാ​ല​യി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. ശി​ൽ​പ​ശാ​ല ഇ​ന്നു സ​മാ​പി​ക്കും.

ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ സി​എം​ഐ ദേ​വ​മാ​താ പ്രോ​വി​ൻ​ഷ്യ​ൽ ഫാ. ​വാ​ൾ​ട്ട​ർ തേ​ല​പ്പി​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റ​വ.ഡോ. ​പോ​ൾ പൂ​വ​ത്തി​ങ്ക​ൽ, പ്ര​ഫ. ജോ​ർ​ജ് എ​സ് പോ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

Leave a Comment