ക​ന​ത്ത​മ​ഴ! മു​ണ്ട​ക്ക​യ​ത്ത് ഉ​രു​ൾ​പൊ​ട്ടി, മ​ണി​മ​ല​യാ​റ്റി​ൽ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്നു; പ​ത്ത​നം​തി​ട്ട​യിലും ക​ന​ത്ത​മ​ഴ; കോ​ട്ട​മ​ണ്‍​പാ​റ​യി​ല്‍ കാ​ര്‍ ഒ​ലി​ച്ചു​പോ​യി

കോ​ട്ട​യം: മ​ധ്യ​കേ​ര​ള​ത്തി​ൽ മ​ഴ വീ​ണ്ടും ശ​ക്ത​മാ​കു​ന്നു. ക​ഴി​ഞ്ഞ ര​ണ്ടു മ​ണി​ക്കൂ​റാ​യി മേ​ഖ​ല​ക​ളി​ൽ ശ​ക്ത​മാ​യ മ​ഴ​യാ​ണ് ല​ഭി​ക്കു​ന്ന​ത്.

മു​ണ്ട​ക്ക​യം വ​ണ്ട​ന്‍​പ​താ​ല്‍ കൂ​പ്പു​ഭാ​ഗ​ത്ത് ഉ​രു​ള്‍​പൊ​ട്ടി​യ​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്. ആ​ള​പാ​യ​മി​ല്ല. കനത്തമഴയെ തുടർന്ന് മ​ണി​മ​ല​യാ​റ്റി​ൽ ജ​ല​നി​ര​പ്പ് ഉ​യ​രു​ക​യാ​ണ്.

മു​ണ്ട​ക്ക​യ​ത്തെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലും വെ​ള്ളം ക​യ​റി. എ​രു​മേ​ലി മു​ണ്ട​ക്ക​യം സം​സ്ഥാ​ന പാ​ത​യി​ലും വെ​ള്ളം ക​യ​റി​യ നി​ല​യി​ലാ​ണ്.

വ​ണ്ട​ൻ​പ​താ​ൽ നോ​ർ​ത്ത് വി​ല്ലേ​ജി​ൽ മ​ണ്ണി​ടി​ച്ചി​ലുമുണ്ടായി. അ​തേ​സ​മ​യം, സം​സ്ഥാ​ന​ത്ത് അ​ടു​ത്ത മൂ​ന്നു മ​ണി​ക്കൂ​ർ മ​ഴ തു​ട​രു​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്.

പ​ത്ത​നം​തി​ട്ട​യിലും ക​ന​ത്ത​മ​ഴ; കോ​ട്ട​മ​ണ്‍​പാ​റ​യി​ല്‍ കാ​ര്‍ ഒ​ലി​ച്ചു​പോ​യി

കോ​ന്നി: പ​ത്ത​നം​തി​ട്ട​യി​ലെ മ​ല​യോ​ര​മേ​ഖ​ല​യി​ൽ ക​ന​ത്ത​മ​ഴ. കോ​ന്നി​യി​ൽ ഒ​രു മ​ണി​ക്കൂ​റി​നി​ടെ പെ​യ്ത​ത് 74 മി​ല്ലി​മീ​റ്റ​ർ മ​ഴ​യാ​ണ്. ആ​ങ്ങ​മൂ​ഴി വ​ന​ത്തി​നു​ള്ളി​ൽ ഉ​രു​ൾ​പൊ​ട്ടി​യ​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്.

കോ​ട്ട​മ​ൺ​പാ​റ​യി​ൽ ഒ​രു കാ​ർ വെ​ള്ള​ത്തി​ൽ ഒ​ലി​ച്ചു​പോ​യി. മ​ല​യോ​ര മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Related posts

Leave a Comment