സമാധാനയോഗം നിയന്ത്രിക്കേണ്ടത് ജയരാജനല്ല! കണ്ണൂരില്‍ നടന്ന സമാധാനയോഗത്തില്‍ പി ജയരാജന്റെ സാന്നിധ്യത്തെ പരിഹസിച്ച് വി ടി ബല്‍റാം എംഎല്‍എ

ഷുഹൈബ് വധക്കേസില്‍ കണ്ണൂരില്‍ നടന്ന സമാധാനയോഗത്തില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ സാന്നിധ്യത്തെ പരിഹസിച്ച് വി ടി ബല്‍റാം എംഎല്‍എ രംഗത്ത്. സമാധാനയോഗം നിയന്ത്രിക്കേണ്ടത് പി ജയരാജനല്ല, വിശുദ്ധ കുര്‍ബാന നിയന്ത്രിക്കേണ്ടത് ഡ്രാക്കുളയല്ല എന്നാണ് ബല്‍റാം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്.

ഷുഹൈബിന്റെ വധത്തില്‍ പി ജയരാജന് മനസറിവുണ്ടെന്നാണ് പരോക്ഷമായി ബല്‍റാം പറഞ്ഞു വയ്ക്കുന്നത്. ഏതായാലും ബല്‍റാമിന്റെ പോസ്റ്റ് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോള്‍. സിപിഎം സൈബര്‍ പോരാളികളുടെ ഭാഗത്തുനിന്ന് ധാരാളം വിമര്‍ശനങ്ങളും ബല്‍റാമിനുനേരെ ഉയരുന്നുണ്ട്.

Related posts