സംസ്ഥാനത്ത് കോവിഡ് വാക്സിൻ കുത്തിവയ്പ്പിന് തുടക്കമായി ! ഏറ്റവും കൂടുതൽ കുത്തിവയ്പ്പ് കേന്ദ്രങ്ങൾ എറണാകുളത്ത്…

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വാ​ക്സി​ൻ കു​ത്തി​വ​യ്പ്പി​ന് തു​ട​ക്ക​മാ​യി. സം​സ്ഥാ​ന​ത്ത് 133 കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് വാ​ക്സി​നേ​ഷ​ൻ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.

തി​രു​വ​ന​ന്ത​പു​രം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ൽ 11 കേ​ന്ദ്ര​ങ്ങ​ളി​ലും എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ 12 കേ​ന്ദ്ര​ങ്ങ​ളി​ലും മ​റ്റ് ജി​ല്ല​ക​ളി​ൽ ഒ​ൻ​പ​ത് കേ​ന്ദ്ര​ങ്ങ​ളി​ൽ വീ​ത​മാ​ണ് വാ​ക്സി​നേ​ഷ​ൻ ന​ട​ന്ന് കൊ​ണ്ടി​രി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വാ​ക്സി​ൻ 4.35 ല​ക്ഷം ഡോ​സാ​ണ് എ​ത്തി​യ​ത്.

ഇ​ന്ന് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കാ​ണ് വാ​ക്സി​നേ​ഷ​ൻ ന​ട​ന്നു കൊ​ണ്ടി​രി​ക്കു​ന്ന​ത്. ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ വി​വി​ധ വ​കു​പ്പു​ക​ളു​ടെ​യും അ​ന്താ​രാ​ഷ്ട്ര ഏ​ജ​ൻ​സി​ക​ളാ​യ ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന, യൂ​ണി​സെ​ഫ് , യു​എ​ൻ​ഡി​പി എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​വും വാ​ക്സി​നേ​ഷ​നു​ണ്ട്.

തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ വാ​ക്സി​നേ​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ ഏ​കോ​പ​നം ന​ൽ​കി. ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ഷൈ​ല​ജ ക​ണ്ണൂ​ർ ജി​ല്ല​യി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കും.

തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ ഗോ​കു​ലം മെ​ഡി​ക്ക​ൽ കോ​ള​ജ്, നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി, പാ​റ​ശാ​ല താ​ലു​ക്കാ​ശു​പ​ത്രി, ജി​ല്ലാ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി വ​ർ​ക്ക​ല, മ​ണ​ന്പൂ​ർ സാ​മു​ഹ്യ ആ​രോ​ഗ്യ കേ​ന്ദ്രം, കിം​സ് ആ​ശു​പ​ത്രി, നിം​സ് മെ​ഡി​സി​റ്റി, പാ​ങ്ങ​പ്പാ​റ പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം, തൈ​ക്കാ​ട് ആ​ശു​പ​ത്രി, വി​തു​ര ആ​ശു​പ​ത്രി ഉ​ൾ​പ്പെ​ടെ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ 11 കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് വാ​ക്സി​നേ​ഷ​ൻ ന​ട​ക്കു​ന്ന​ത്.

Related posts

Leave a Comment