വോ​ട്ടു​പി​ടി​ക്കാ​ൻ സ്ഥാ​നാ​ർ​ഥി​ക​ൾ വാ​ഗ്ദാ​ന​ങ്ങ​ൾ പ​ല​തും ന​ൽ​കാ​റു​ണ്ട്, പക്ഷേ..! തോ​റ്റി​ട്ടും വാ​ഗ്ദാ​നം പാ​ലി​ച്ച് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി

അ​ന്പ​ല​പ്പു​ഴ: വോ​ട്ടു​പി​ടി​ക്കാ​ൻ സ്ഥാ​നാ​ർ​ഥി​ക​ൾ വാ​ഗ്ദാ​ന​ങ്ങ​ൾ പ​ല​തും ന​ൽ​കാ​റു​ണ്ട്. എ​ന്നാ​ൽ ജ​യി​ച്ച​തി​നു​ശേ​ഷം പ​ല​രും ഇ​വി​ടേ​ക്കു തി​രി​ഞ്ഞു​നോ​ക്കാ​റി​ല്ല.

എ​ന്നാ​ൽ അ​ന്പ​ല​പ്പു​ഴ ബ്ലോ​ക്ക് എം​സി​എ​ച്ച് ഡി​വി​ഷ​നി​ൽ മ​ത്സ​രി​ച്ച യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും പ​റ​ഞ്ഞ വാ​ഗ്ദാ​നം പാ​ലി​ച്ച​തി​ൽ വി​ജ​യി​ച്ചി​രി​ക്കു​ക​യാ​ണ്.

യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന ഷി​ത​യാ​ണ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കു​ടും​ബ​ത്തി​ലെ കു​ട്ടി​ക്ക് പ​ഠി​ക്കാ​ൻ മൊ​ബൈ​ൽ ഫോ​ണ്‍ ന​ൽ​കി വാ​ക്കു​പാ​ലി​ച്ച​ത്.

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണാ​ർ​ഥം വീ​ടു​ക​ൾ ക​യ​റി​യി​റ​ങ്ങി​യ​പ്പോ​ഴാ​ണ് ക​ട​ലാ​ക്ര​മ​ണ​ത്തി​ൽ വീ​ടു​ന​ഷ്ട​പ്പെ​ട്ട് നീ​ർ​ക്കു​ന്ന​ത്ത് റെ​യി​ൽ​വേ പു​റ​ന്പോ​ക്കി​ൽ ക​ഴി​യു​ന്ന അ​നീ​ഷ് കു​മാ​ർ-​ര​മ്യ ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ അ​നു​ശ്രീ​യു​ടെ ദു​രി​തം ഷി​ത​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെട്ട​ത്.

വീ​ട്ടി​ൽ ടെ​ലി​വി​ഷ​നു​ണ്ടെ​ങ്കി​ലും മ​റ്റ് പ​ഠ​ന​ത്തി​നാ​യി മൊ​ബൈ​ൽ ഫോ​ണി​ല്ലാ​ത്ത​തി​നാ​ൽ പു​ന്ന​പ്ര എ​ൻ​എ​സ്എ​സ് യു​പി സ്കൂ​ളി​ലെ ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ അ​നു​ശ്രീ വീ​ടി​ന് വ​ള​രെ​യ​ക​ലെ​യു​ള്ള പി​തൃ​സ​ഹോ​ദ​ര​ന്‍റെ വീ​ട്ടി​ൽ​ച്ചെ​ന്നാ​ണ് പ​ഠ​നം ന​ട​ത്തി​യി​രു​ന്ന​ത്.

ഇ​ത് ബു​ദ്ധി​മു​ട്ടാ​യ​തോ​ടെ സ​മീ​പ​വാ​സി​യു​ടെ ഫോ​ണ്‍ രാ​ത്രി​യി​ൽ ഒ​രു മ​ണി​ക്കൂ​റോ​ളം ക​ടം വാ​ങ്ങി​യാ​ണ് ഹോം​വ​ർ​ക്ക് ചെ​യ്തി​രു​ന്ന​ത്.

പ്ര​ച​ാര​ണ​ത്തി​നി​ടെ ഇ​ത് ശ്ര​ദ്ധ​യി​ൽ​പ്പെട്ട ഷി​ത അ​നു​ശ്രീ​ക്ക് പ​ഠ​ന​സ​ഹാ​യ​ത്തി​നാ​യി മൊ​ബൈ​ൽ ഫോ​ണ്‍ വാ​ഗ്ദാ​നം ന​ൽ​കാ​നാ​യി ഉ​റ​ച്ചി​രു​ന്നു. എ​ന്നാ​ൽ പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ സ​ഹ​പ്ര​വ​ർ​ത്ത​ക​രോ​ട് മാ​ത്ര​മാ​ണ് ഇ​ക്കാ​ര്യം പ​റ​ഞ്ഞി​രു​ന്ന​ത്.

ഫ​ല പ്ര​ഖ്യാ​പ​നം വ​ന്ന​പ്പോ​ൾ പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും വാ​ഗ്ദാ​നം പാ​ലി​ക്കാ​ൻ ഷി​ത മ​റ​ന്നി​ല്ല. ഇ​ന്ന​ലെ സു​ഹൃ​ത്തു​ക്ക​ളു​മൊ​ത്ത് അ​നു​ശ്രീ​യു​ടെ വീ​ട്ടി​ലെ​ത്തി മാ​താ​വ് ര​മ്യ​ക്ക് ഷി​ത മൊ​ബൈ​ൽ ഫോ​ണും പഠ നോ​പ​ക​ര​ണ​ങ്ങ​ളും കൈ​മാ​റി​യ​പ്പോ​ഴാ​ണ് വീ​ട്ടു​കാ​ർ​പോ​ലും ഈ ​വി​വ​രം അ​റി​യു​ന്ന​ത്.

വി​ജ​യി​ച്ച സ്ഥാ​നാ​ർ​ഥി​ക​ൾ വ​രെ വാ​ഗ്ദാ​നം മ​റ​ക്കു​ന്ന കാ​ല​ത്ത് ഷി​ത വേ​റി​ട്ട പ്ര​വ​ർ​ത്ത​ന​മാ​ണ് കാ​ഴ്ച​വ​ച്ച​ത്. മു​ൻ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ശോ​ഭാ​ ഗോ​പി​നാ​ഥ​ന്‍റെ മ​ക​ളാ​ണ് ഷി​ത.

Related posts

Leave a Comment