ശുചീകരണ തൊഴിലാളിയോടും നീതികേട് ! ര​ജി​സ്റ്റ​റി​ൽ ഒ​പ്പി​ട്ടി​ല്ലെന്ന്; ഉ​ദ്യോ​ഗ​സ്ഥ​ർ ത​ട​ഞ്ഞ​ത് ഒ​മ്പതു ദി​വ​സ​ത്തെ വേ​ത​നം

വൈ​ക്കം: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ത്തേി​ലേ​ർ​പ്പെ​ട്ട ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി ര​ജി​സ്റ്റ​റി​ൽ ഒ​പ്പി​ട്ടി​ല്ലെ​ന്ന പേ​രി​ൽ ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ ഒ​ന്പ​തു ദി​വ​സ​ത്തെ വേ​ത​നം ത​ട​ഞ്ഞ​ത് ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ലി​ൽ ഉ​ച്ച​പ്പാ​ടി​നി​ട​യാ​ക്കി.

പി​പി​ഇ കി​റ്റ് ധ​രി​ച്ച് കോ​വി​ഡ് ബാ​ധി​ത​രു​ടെ വീ​ടു​ക​ളി​ല​ട​ക്കം വേ​ത​നം ത​ട​യ​പ്പെ​ട്ട തൊ​ഴി​ലാ​ളി ശു​ചീ​ക​രണം നടത്തിയ​താ​യി ബോ​ധ്യപ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് ഭ​ര​ണ പ്ര​തി​പ​ക്ഷ ഭേ​ദ​മ​ന്യേ അം​ഗ​ങ്ങ​ൾ പ​റ​ഞ്ഞു.

ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഒ​പ്പി​ടാ​ൻ സൗ​ക​ര്യ​പ്ര​ദ​മാ​യ സ്ഥ​ല​ത്ത് ര​ജി​സ്റ്റ​ർ എ​ത്തി​ക്കാ​ൻ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ നി​ർ​ദ്ദേ​ശി​ച്ചെ​ങ്കി​ലും ഹെ​ൽ​ത്ത് ഇ​ൻ​സ്​പെ​ക്ട​ർ ര​ജി​സ്റ്റ​ർ ന​ൽ​കി​യി​ല്ലെ​ന്ന് എ​സ്.​ഹ​രി​ദാ​സ​ൻ നാ​യ​ർ, ക​വി​താ രാ​ജേ​ഷ് എ​ന്നി​വ​ർ ആ​രോ​പി​ച്ചു.

ന​ഗ​ര​സ​ഭ​യി​ൽ നി​ന്നു തു​ക ന​ൽ​കാ​ൻ നി​യ​മ​പ്ര​ശ്നമു​ണ്ടെ​ങ്കി​ൽ പ​ണി ചെ​യ്ത ആ​ളു​ടെ വേ​ത​നം ന​ഷ്ട​പ്പെ​ടാ​ൻ ഇ​ട​യാ​ക്കി​യ ഉ​ദ്യോ​ഗ​സ്ഥ​നി​ൽ നി​ന്നു ഈ​ടാ​ക്കി ന​ൽ​ക​ണ​മെ​ന്നും കൗ​ണ്‍​സി​ല​ർ​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

ഒ​പ്പി​ടാ​തി​രു​ന്ന ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി അ​പേ​ക്ഷ ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും മാ​നു​ഷി​ക പ​രി​ഗ​ണ​ന ക​ണ​ക്കി​ലെ​ടു​ത്ത് ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക്ക് വേ​ത​നം ന​ൽ​കു​മെ​ന്ന് വൈ​സ് ചെ​യ​ർ​മാ​ൻ പി.​ടി. സു​ഭാ​ഷ് കൗ​ണ്‍​സി​ലി​ൽ അ​റി​യി​ച്ചു.

ദ​ള​വാ​ക്കു​ള​ത്തെ പ്ര​വ​ർ​ത്ത​നം നി​ല​ച്ച കം​ഫ​ർ​ട്ട് സ്റ്റേ​ഷ​നി​ൽ വാ​ട്ട​ർ ക​ണ​ക്ഷ​ൻ പു​ന​ഃസ്ഥാ​പി​ച്ചു പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ക്കാ​ൻ കൗ​ണ്‍​സി​ൽ തീ​രു​മാ​നി​ച്ചു.​

ന​ഗ​ര​ത്തി​ന്‍റെ​ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ന​ധി​കൃ​ത ക​ശാ​പ്പു​ശാ​ല​ക​ൾ​ക്കെ​തി​രൈ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും കൗ​ണ്‍​സി​ൽ തീ​രു​മാ​നി​ച്ചു.

ന​ഗ​ര​സ​ഭ ചെ​യ​ർ പേ​ഴ്സ​ണ്‍ രേ​ണു​ക ര​തീ​ഷി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ എ​സ്.​ഹ​രി​ദാ​സ​ൻ​നാ​യ​ർ, മ​ഹേ​ഷ്, അ​ശോ​ക​ൻ വെ​ള്ള​വേ​ലി, എ​ബ്ര​ഹാം പ​ഴ​യക​ട​വ​ൻ, പ്രീ​താ രാ​ജേ​ഷ്, ക​വി​ത രാ​ജേ​ഷ്, ലേ​ഖ അ​ശോ​ക​ൻ, അ​യ്യ​പ്പ​ൻ, ആ​ർ. സ​ന്തോ​ഷ് തു​ട​ങ്ങി​യ​വ​ർ ച​ർ​ച്ച​യി​ൽ സം​ബ​ന്ധി​ച്ചു.

Related posts

Leave a Comment