ലോകകപ്പ് ട്വന്‍റി-20: സെ​മി​യി​ല്‍ ക​ട​ക്കാ​ന്‍ ഇ​ന്ത്യ

ഗ​യാ​ന: ഐ​സി​സി വ​നി​ത ട്വ​ന്‍റി-20 ലോ​ക​ക​പ്പി​ല്‍ ഇ​ന്ത്യ​ ഇന്ന് അയർലൻഡിനെതിരേ. ഗ്രൂ​പ്പ് ബി​യി​ലെ ആ​ദ്യ ര​ണ്ടു മ​ത്സ​ര​വും ജ​യി​ച്ച​തി​ന്‍റെ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് ഇ​ന്ത്യ ഇ​ന്ന് ഇറങ്ങുന്ന​ത്.

ആ​ദ്യ ര​ണ്ടു മ​ത്സ​ര​ത്തി​ലും ഇ​ന്ത്യ അ​നാ​യാ​സം ജ​യം നേ​ടി​യി​രു​ന്നു. അ​യ​ര്‍ല​ന്‍ഡാ​ണെ​ങ്കി​ല്‍ ആ​ദ്യ ര​ണ്ടു മ​ത്സ​ര​ത്തി​ലും തോ​റ്റു. ഇ​ന്ന് മ​ത്സ​രം ന​ട​ക്കു​ന്ന പ്രൊ​വി​ഡ​ന്‍സി​ലാ​ണ് ടൂ​ര്‍ണ​മെ​ന്‍റി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ​ന്‍ നാ​യി​ക ഹ​ര്‍മ​ന്‍പ്രീ​ത് കൗ​ര്‍ സെ​ഞ്ചു​റി​യു​മാ​യി ത​ക​ര്‍ത്തു​കളി​ച്ച​ത്.

മി​താ​ലി രാ​ജ്, ഹ​ര്‍മ​ന്‍പ്രീ​ത്, ജെ​മി​മ റോ​ഡ്രി​ഗ​സ് എ​ന്നി​വ​ര്‍ക്കൊ​പ്പം സ്മൃ​തി മ​ന്ദാ​ന, വേ​ദ കൃ​ഷ്ണ​മൂ​ര്‍ത്തി എ​ന്നി​വ​രും ഫോ​മി​ലെ​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

Related posts