‘ഒരു കാൽ ചെറുതായിരുന്നു, നടക്കാനോ ഓടാനോ കഴിയില്ല’; മകളുടെ രോ​ഗത്തെക്കുറിച്ച് വരുൺ ധവാൻ

ത​ന്‍റെ മ​ക​ൾ​ക്ക് ഹി​പ് ഡെ​വ​ല​പ്മെ​ന്‍റ​ൽ ഡി​സ്പ്ലാ​സി​യ എ​ന്ന രോ​ഗം ക​ണ്ടെ​ത്തി​യി​രു​ന്നു എ​ന്ന് വ​രു​ൺ ധ​വാ​ൻ. ഹി​പ്പ് ജോ​യി​ന്‍റ് സോ​ക്ക​റ്റി​ൽ നി​ന്ന് തെ​റ്റി​പ്പോ​കു​ന്ന​താ​ണ് ഈ ​രോ​ഗം. ഒ​രു കാ​ൽ മ​റ്റേ​തി​നേ​ക്കാ​ൾ ചെ​റു​താ​കും. അ​തി​നാ​ൽ ന​ട​ക്കു​മ്പോ​ൾ വ​ള​ഞ്ഞ നി​ല​യി​ലാ​കും.

ശ​രി​യാ​യി ന​ട​ക്കാ​നും ഓ​ടാ​നും ക​ഴി​യി​ല്ല. ഇ​തു​കൊ​ണ്ട് ആ​ർ​ത്രൈ​റ്റി​സ് വേ​ഗ​ത്തി​ൽ വ​രാ​ൻ സാ​ധ്യ​ത​യു​ണ്ട്. സ്ലി​പ് ഡി​സ്ക് പോ​ലു​ള്ള പ്ര​ശ്ന​ങ്ങ​ളും നേ​ര​ത്തെ ഉ​ണ്ടാ​കാം. പാ​ശ്ചാ​ത്യ രാ​ജ്യ​ങ്ങ​ളി​ൽ ഇ​ത് ജ​ന​ന​സ​മ​യ​ത്ത് ത​ന്നെ മി​ക​ച്ച രീ​തി​യി​ൽ ചി​കി​ത്സി​ക്കു​ന്നു എ​ന്ന് വ​രു​ൺ പ​റ​ഞ്ഞു.

ഇ​ന്ത്യ​യി​ൽ എ​ല്ലാ​യി​ട​ത്തും അ​ത്ത​ര​ത്തി​ലു​ള്ള സൗ​ക​ര്യം ല​ഭ്യ​മ​ല്ലെ​ങ്കി​ലും ഇ​വി​ടെ ന​ല്ല ഡോ​ക്ട​ർ​മാ​രും ഉ​ണ്ടെ​ന്ന് പ​റ​യ​ണം. അ​വ​ൾ​ക്ക് ശ​സ്ത്ര​ക്രി​യ വേ​ണ്ടി​വ​ന്നി​ല്ല. ഒ​രു പ്രോ​സീ​ജി​യ​ർ വ​ഴി ഹി​പ്പ് തി​രി​കെ ശ​രി​യാ​യ സ്ഥാ​ന​ത്ത് വ​യ്ക്കാ​നാ​യി. പ​ക്ഷെ അ​വ​ൾ​ക്ക് സ്പൈ​ക്ക കാ​സ്റ്റ് ധ​രി​ക്കേ​ണ്ടി വ​ന്നു. ഏ​ക​ദേ​ശം ര​ണ്ട​ര മാ​സ​ക്കാ​ല​ത്തോ​ളം അ​വ​ൾ അ​ത് ധ​രി​ച്ചു. അ​ത് വ​ള​രെ ബു​ദ്ധി​മു​ട്ടു​ള്ള അ​നു​ഭ​വ​മാ​യി​രു​ന്നു.

ര​ണ്ട​ര​മാ​സ​ത്തോ​ളം സ്‌​പൈ​ക്ക കാ​സ്റ്റ് പ​രീ​ക്ഷി​ച്ചു. കു​ട്ടി​ക​ളി​ലെ ഇ​ടു​പ്പ് അ​സ്ഥി, തു​ട​യെ​ല്ല് എ​ന്നി​വ​യി​ലെ ഒ​ടി​വു​ക​ൾ, ശ​സ്ത്ര​ക്രി​യ​ക​ൾ, ഹി​പ് ഡി​സ്പ്ലാ​സി​യ എ​ന്നീ അ​വ​സ്ഥ​ക​ളി​ൽ ഇ​ടു​പ്പി​നെ​യും കാ​ലു​ക​ളെ​യും നി​ശ്ച​ല​മാ​ക്കി വ​യ്ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ഒ​രു ഓ​ർ​ത്തോ​പീ​ഡി​ക് സം​വി​ധാ​ന​മാ​ണ് സ്‌​പൈ​ക്ക കാ​സ്റ്റ്. അ​ത് വ​ള​രെ പ്ര​യാ​സ​മേ​റി​യ സ​മ​യ​മാ​യി​രു​ന്നു.

ആ​ദ്യം മോ​ൾ‌​ക്ക് അ​ന​സ്‌​ത്യേ​ഷ ന​ൽ​കും. പി​ന്നീ​ട് എ​ഴു​ന്നേ​ൽ​ക്കു​മ്പോ​ൾ കു​ഞ്ഞ് സ്‌​പൈ​ക്ക കാ​സ്റ്റി​ലാ​യി​രി​ക്കും. ഇ​പ്പോ​ൾ ആ ​ചി​കി​ത്സ അ​വ​സാ​നി​ച്ചു. അ​വ​ൾ സു​ഖം പ്രാ​പി​ച്ചു വ​രു​ന്നു എ​ന്ന് വ​രു​ൺ ധ​വാ​ൻ പ​റ​ഞ്ഞു.

Related posts

Leave a Comment