നാ​ലു വ​ർ​ഷ​ത്തി​നു ശേ​ഷം വ​ട്ട​പ്പാ​യി​ത്ര പത്തേക്കറിൽ പ്രതീക്ഷകളുടെ വിത്തെറിഞ്ഞ് കർഷകർ

അ​ന്പ​ല​പ്പു​ഴ: നാ​ലു വ​ർ​ഷ​ത്തി​നു ശേ​ഷം വ​ട്ട​പ്പാ​യി​ത്ര പാ​ട​ശേ​ഖ​ര​ത്ത് വി​ത്തെ​റി​ഞ്ഞു. ക​ഞ്ഞി​പ്പാ​ട​ത്തെ10 ഏ​ക്ക​റു​ള്ള ഈ ​പാ​ട​ശേ​ഖ​ര​ത്ത് ഒ​ന്പ​ത് ക​ർ​ഷ​ക​രാ​ണു​ള്ള​ത്.

കൃ​ഷി​ച്ചെ​ല​വ് വ​ള​രെ കൂ​ടു​ത​ലാ​യ​തോ​ടെ​യാ​ണ് നാ​ല് വ​ർ​ഷം മു​ന്പ് കൃ​ഷി നി​ർ​ത്തി​യ​ത്. ഇ​പ്പോ​ൾ സ​മീ​പ​ത്തെ കാ​ട്ടു​കോ​ണം പാ​ട​ശേ​ഖ​ര സ​മി​തി പെ​ട്ടി​യും പ​റ​യും ന​ൽ​കി​യ​തോ​ടെ​യാ​ണ് ഇ​ത്ത​വ​ണ കൃ​ഷി​യി​റ​ക്കാ​ൻ ക​ർ​ഷ​ക​ർ തീ​രു​മാ​നി​ച്ച​ത്.

അ​ന്പ​ല​പ്പു​ഴ വ​ട​ക്ക് കൃ​ഷി ഭ​വ​ന്‍റെ സ​ഹാ​യ​വും ക​ർ​ഷ​ക​ർ​ക്ക് ല​ഭി​ച്ചി​ട്ടു​ണ്ട്. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം എ.​ര​ജി​ത, പ​ഞ്ചാ​യ​ത്തം​ഗം സി. ​പ്ര​ദീ​പ് എ​ന്നി​വ​ർ ചേ​ർ​ന്ന് ആ​ദ്യ വി​ത്തെ​റി​ഞ്ഞു.

Related posts

Leave a Comment