ആ പ്രതീക്ഷയും പാളി! വീ​ടു വയ്​ക്കാ​ൻ വ​യ​ല്‍ വാ​ങ്ങി​ നി​ക​ത്താ​നാ​വി​ല്ല; ത​​​ണ്ണീ​​​ര്‍​ത്ത​​​ട സം​​​ര​​​ക്ഷ​​​ണ​​നി​​​യ​​​മത്തിൽ ഹൈക്കോടതി

കൊ​​​ച്ചി: നെ​​​ല്‍​വ​​​യ​​​ല്‍ ത​​​ണ്ണീ​​​ര്‍​ത്ത​​​ട സം​​​ര​​​ക്ഷ​​​ണ​​നി​​​യ​​​മം നി​​​ല​​​വി​​​ല്‍ വ​​​ന്ന​​​ശേ​​​ഷം നെ​​​ല്‍​വ​​​യ​​​ല്‍ വാ​​​ങ്ങി​​​യ​​​വ​​​ര്‍​ക്ക് വീ​​​ടു വ​​യ്ക്കാ​​​നാ​​​യി സ്ഥ​​​ലം നി​​​ക​​​ത്താ​​​നാ​​​വി​​​ല്ലെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി.

വീ​​​ടു​​​വ​​യ്​​​ക്കാ​​​ന്‍ മ​​​റ്റു ഭൂ​​​മി​​​യി​​​ല്ലെ​​​ങ്കി​​​ല്‍ കൈ​​​വ​​​ശ​​​മു​​​ള്ള പാ​​​ട​​​ത്തി​​​ന്‍റെ നി​​​ശ്ചി​​​ത​​​ഭാ​​​ഗം നി​​​ക​​​ത്തി വീ​​​ടു​​​വ​​യ്​​​ക്കാ​​​ന്‍ അ​​​നു​​​മ​​​തി ന​​​ല്‍​കു​​​ന്ന നി​​​യ​​​മ​​​വ്യ​​​വ​​​സ്ഥ​​യു​​ണ്ടെ​​ങ്കി​​ലും ത​​​ണ്ണീ​​​ര്‍​ത്ത​​​ട സം​​​ര​​​ക്ഷ​​​ണ​​നി​​​യ​​​മം നി​​​ല​​​വി​​​ല്‍ വ​​​രു​​​ന്ന​​​തി​​​നു മു​​​മ്പേ നി​​​ല​​​മു​​​ട​​​മ​​​ക​​​ളാ​​​യ​​​വ​​​ര്‍​ക്ക് മാ​​​ത്ര​​​മാ​​​ണ് ഇ​​തു ബാ​​​ധ​​​ക​​​മെ​​​ന്നും ഹൈ​​​ക്കോ​​​ട​​​തി ഫു​​​ള്‍​ബെ​​​ഞ്ച് വ്യ​​​ക്ത​​​മാ​​​ക്കി.

2008 ഓ​​​ഗ​​​സ്റ്റ് 12 നാ​​​ണ് വ​​​യ​​​ലു​​​ക​​​ളും ത​​​ണ്ണീ​​​ര്‍​ത്ത​​​ട​​​ങ്ങ​​​ളും സം​​​ര​​​ക്ഷി​​​ക്കാ​​​ന്‍ നി​​​യ​​​മം കൊ​​​ണ്ടു​​​വ​​​ന്ന​​​ത്. ഈ ​​നി​​​യ​​​മം നി​​​ല​​​വി​​​ല്‍ വ​​​ന്ന​​​ശേ​​​ഷം നി​​​ലം വാ​​​ങ്ങു​​​ന്ന​​​വ​​​ര്‍​ക്കും ഇ​​​ത്ത​​​ര​​​ത്തി​​​ല്‍ നി​​​ലം നി​​​ക​​​ത്താ​​​ന്‍ അ​​​നു​​​മ​​​തി ന​​​ല്‍​കാ​​​മെ​​​ന്ന ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് വി​​​ധി നി​​​യ​​​മ​​​പ​​​ര​​​മ​​​ല്ലെ​​​ന്ന് വി​​​ല​​​യി​​​രു​​​ത്തി​​​യ ചീ​​​ഫ് ജ​​​സ്റ്റീ​​​സ് എ​​​സ്. മ​​​ണി​​​കു​​​മാ​​​ര്‍, ജ​​​സ്റ്റീ​​​സ് ഷാ​​​ജി പി. ​​​ചാ​​​ലി, ജ​​​സ്റ്റീ​​​സ് സ​​​തീ​​​ഷ് നൈ​​​നാ​​​ന്‍ എ​​​ന്നി​​​വ​​​രു​​​ള്‍​പ്പെ​​​ട്ട ഫു​​​ള്‍​ബെ​​​ഞ്ച് മു​​​ന്‍​ ഉ​​​ത്ത​​​ര​​​വ് റ​​​ദ്ദാ​​​ക്കി.

Related posts

Leave a Comment