ക​ടു​ത്ത ചൂ​ടി​ൽ കു​ല​വാ​ഴ​ക​ൾ ഒ​ടി​ഞ്ഞു വീ​ഴു​ന്നു; ഒ​രു​മാ​സ​ത്തി​നി​ടെ ന​ശി​ച്ച​ത് 4635 വാ​ഴ​ക​ൾ; മ​ന​സ് ത​ള​ർ​ന്ന് ക​ർ​ഷ​ക​രും

കൊ​ല്ലം: ജി​ല്ല​യി​ൽ ക​ടു​ത്ത വേ​ന​ൽ​ച്ചൂ​ടി​നെ തു​ട​ർ​ന്നു വാ​ഴ​കൃ​ഷി വ്യാ​പ​ക​മാ​യി ന​ശി​ച്ച് ക​ർ​ഷ​ക​ർ പ്ര​തി​സ​ന്ധി​യി​ലാ​യി. ക​ഴി​ഞ്ഞ​മാ​സം കു​ല​ച്ച​തും കു​ല​യ്ക്കാ​ത്ത​തു​മാ​യ 4,635 വാ​ഴ​ക​ളാ​ണ് ഒ​ടി​ഞ്ഞു​വീ​ണ​തെ​ന്നു കൃ​ഷി​വ​കു​പ്പി​ന്‍റെ ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

മൂ​പ്പെ​ത്താ​ത്ത കു​ല​ക​ൾ വ​രെ ചൂ​ട് താ​ങ്ങാ​നാ​തെ വാ​ടി​വീ​ഴു​ന്ന​താ​യും ക​ർ​ഷ​ക​ർ പ​റ​യു​ന്നു. വേ​ന​ൽ​ക്കാ​ല​ത്ത് മി​ക​ച്ച വി​ല ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ വാ​ഴ​ക്കൃ​ഷി​യി​റ​ക്കി​യ ക​ർ​ഷ​ക​ർ ദി​വ​സേ​ന ജ​ല​സേ​ച​നം ന​ട​ത്തി​യി​ട്ടും ചൂ​ടി​ന്‍റെ കാ​ഠി​ന്യം മൂ​ലം വി​ള സം​ര​ക്ഷി​ക്കാ​ൻ സാ​ധി​ച്ചി​ല്ല.

സാ​ധാ​ര​ണ​യാ​യി 10 മു​ത​ൽ 15 കി​ലോ വ​രെ തൂ​ക്കം ല​ഭി​ക്കാ​വു​ന്ന കു​ല​ക​ൾ പോ​ലും മൂ​പ്പെ​ത്തു​ന്ന​തി​ന് മു​മ്പേ ഒ​ടി​ഞ്ഞു​വീ​ഴു​ക​യാ​ണ്. ഇ​തോ​ടെ ഇ​നി നി​ല​നി​ൽ​ക്കു​ന്ന വാ​ഴ​ക​ളി​ൽ നി​ന്നു​മു​ള്ള വി​ള​വി​ലും പ്ര​തീ​ക്ഷ കു​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. ജി​ല്ല​യി​ൽ ന​ശി​ച്ച വാ​ഴ​ക​ളി​ൽ 3,975 എ​ണ്ണം കു​ല​ച്ച​വ​യും 660 എ​ണ്ണം കു​ല​യ്ക്കാ​ത്ത​വ​യു​മാ​ണ്. 130 ക​ർ​ഷ​ക​രെ​യാ​ണ് ഇ​ത് നേ​രി​ട്ട് ബാ​ധി​ച്ച​ത്.

ഏ​ക​ദേ​ശം 26.49 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. പാ​ട്ട​ഭൂ​മി​യി​ൽ കൃ​ഷി​യി​റ​ക്കി​യ​വ​രും ബാ​ങ്ക് വാ​യ്പ​യും പ​ണ​യ​വു​മെ​ടു​ത്ത​വ​രു​മാ​യ ക​ർ​ഷ​ക​ർ ക​ട​ക്കെ​ണി​യി​ലാ​യി​രി​ക്കു​ന്ന​ത്.

വേ​ന​ലി​ൽ വാ​ടി​യ കു​ല​ക​ളു​ടെ ഗു​ണ​നി​ല​വാ​ര​ക്കു​റ​വും വി​പ​ണി​യി​ലെ ഡി​മാ​ൻ​ഡ് ഇ​ടി​വും ക​ർ​ഷ​ക​രെ കൂ​ടു​ത​ൽ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്നു. മൂ​പ്പെ​ത്താ​ത്ത കു​ല​ക​ൾ ക​റി​ക്കാ​യ വി​ഭാ​ഗ​ത്തി​ൽ പോ​ലും വി​റ്റ​ഴി​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്.

വെ​ള്ളം ത​ളി​ച്ചി​ട്ടും ചൂ​ട് ത​ടു​ക്കാ​നാ​കു​ന്നി​ല്ലെ​ന്നും മു​ക​ൾ​ഭാ​ഗം ക​രി​ഞ്ഞു​ണ​ങ്ങി വീ​ഴു​ക​യാ​ണെ​ന്നും ക​ർ​ഷ​ക​ർ പ​റ​യു​ന്നു. വി​ള ഇ​ൻ​ഷു​റ​ൻ​സും അ​ടി​യ​ന്ത​ര സാ​മ്പ​ത്തി​ക സ​ഹാ​യ​വും വേ​ഗ​ത്തി​ൽ ല​ഭ്യ​മാ​ക്കാ​നു​ള്ള ന​ട​പ​ടി വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്നും ക​ർ​ഷ​ക​ർ പ​റ​യു​ന്നു.

Related posts

Leave a Comment