അ​ടു​ക്ക​ളവാ​തി​ൽ ക​ത്തി​ച്ച് ക​ റിയ  കള്ളൻ വീട്ടമ്മയുടെ അഞ്ചുപവന്‍റെ മാല പൊട്ടിച്ചെടുത്തു; പുക കാരണം കള്ളനെ കാണാൻ കഴിഞ്ഞില്ലെന്ന് വീട്ടുകാർ

ചെ​ങ്ങ​ന്നൂ​ർ : അ​ടു​ക്ക​ള വാ​തി​ൽ തീ​വെ​ച്ച് ന​ശി​പ്പി​ച്ച് വീ​ട്ട​മ്മ​യു​ടെ മാ​ല ക​വ​ർ​ന്നു. പാ​ണ്ട​നാ​ട് ക​ണ്ണം​ങ്ക​ര പു​ത്ത​ൻ​വീ​ട്ടി​ൽ പ​രേ​ത​നാ​യ സ​ദാ​ശി​വ​ൻ​പി​ള്ള​യു​ടെ മ​ക​ൾ ആ​തി​ര (27)യു​ടെ മാ​ല​യാ​ണ് ക​വ​ർ​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ചെ മൂ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ആ​തി​ര​യും മാ​താ​വ് ഗീ​ത എ​സ് പി​ള്ള​യും (56), ആ​തി​ര​യു​ടെ ഒ​ന്ന​ര മാ​സം പ്രാ​യ​മു​ള്ള മ​ക​ൻ അ​ഥ​ർ​വും ആ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്.

ആ​തി​ര​യു​ടെ ഭ​ർ​ത്താ​വ് ടി​നു ച​വ​റ​യി​ലെ ക​ന്പ​നി ജീ​വ​ന​ക്കാ​ര​നാ​ണ്. കി​ട​പ്പു​മു​റ്റ​യി​ലെ​ത്തി​യ മോ​ഷ്ടാ​വ് ആ​തി​ര​യു​ടെ ക​ഴു​ത്തി​ലെ മാ​ല​യ്ക്ക് പി​ടി​ക്കു​ന്ന​തി​നി​ട​യി​ൽ ഇ​വ​ർ ഉ​ണ​ർ​ന്ന് നി​ല​വി​ളി​ച്ചു നി​ല​വി​ളി കേ​ട്ട് മാ​താ​വു​കൂ​ടി ബ​ഹ​ളം വ​ച്ച​തി​നെ​ത്തു​ട​ർ​ന്ന് അ​ഞ്ച് പ​വ​ന്‍റെ​മാ​ല​യു​ടെ കി​ട്ടി​യ ക​ഷ്ണ​വു​മാ​യി മോ​ഷ്ടാ​വ് ഓ​ടി ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു.

അ​വ​ശേ​ഷി​ക്കു​ന്ന മാ​ല​യു​ടെ ക​ഷ​ണ​വും താ​ലി​യും ,ലോ​ക്ക​റ്റും അ​ട​ങ്ങി​യ ഭാ​ഗ​ത്തി​ന് ഒ​ന്നേ മു​ക്കാ​ൽ പ​വ​ൻ തൂ​ക്കം ഉ​ണ്ട്. മു​റി​യി​ൽ ആ​കെ പു​ക ആ​യി​രു​ന്ന​തി​നാ​ൽ മോ​ഷ്ടാ​വി​നെ വ്യ​ക്ത​മാ​യി കാ​ണു​വാ​ൻ ക​ഴി​ഞ്ഞി​ല്ല. അ​ടു​ക്ക​ള വാ​തി​ൽ തീ​വെ​ച്ച് ക​ത്തി​ച്ച​തി​നു ശേ​ഷം ആ​യി​രു​ന്നു മോ​ഷ​ണം ന​ട​ത്തി​യ​ത്. ര​ണ്ടു പാ​ളി ഉ​ള്ള​തി​ൽ ത​ക​ർ​ന്ന താ​ഴ​ത്തെ പാ​ളി​യി​ലൂ​ടെ ആ​ണ് മോ​ഷ്ടാ​വ് അ​ക​ത്ത് ക​ട​ന്ന​ത്.

അ​ടു​ത്ത മു​റി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന സ്മാ​ർ​ട്ട് ഫോ​ണ്‍, പ​ഴ്സി​ലെ 1500 രൂ​പാ, ര​ണ്ട് ലേ​ഡീ​സ് വാ​ച്ച് എ​ന്നി​വ​യും ക​വ​ർ​ന്നി​രു​ന്നു. ക​വ​ർ​ച്ച​യ്ക്ക് ശേ​ഷം പ​ണ​മെ​ടു​ത്ത പ​ഴ്സ്, സ്മാ​ർ​ട്ട് ഫോ​ണ്‍, ലേ​ഡീ​സ് വാ​ച്ചൂ​ക​ൾ എ​ന്നി​വ വീ​ടി​നു വെ​ളി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പാ​ത്ര​ത്തി​ലെ വെ​ള്ള​ത്തി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ ശീ​ത​ൾ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ചെ​ങ്ങ​ന്നൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts