അപ്പോ ചേച്ചിയുടെ വീട്ടില്‍ മതിലു കെട്ടാനും പെയിന്റടിക്കാനുമൊക്കെ വരുന്നത് കളര്‍ക്ടര്‍മാരായിരിക്കുമല്ലേ! പരിഹസിച്ച യുവതിയെ ഉത്തരം മുട്ടിച്ച് യുവാവ്; വീഡിയോ വൈറല്‍

സമൂഹമാധ്യമങ്ങളുടെ കടന്നു വരവോടെ മറ്റുള്ളവരെ പരിഹസിക്കാനും പൊതുമധ്യത്തില്‍ അപമാനിക്കുമാനുള്ള വേദിയായി ആളുകള്‍ അതിനെ മാറ്റിയിരിക്കുകയാണ്. വേണ്ടതിനും വേണ്ടാത്തതിനുമെല്ലാം കേറി അഭിപ്രായം പറഞ്ഞ് പുലിവാല് പിടിക്കുന്നവരും അബദ്ധം സംഭവിക്കുന്നവരും പണി കിട്ടുന്നവരുമെല്ലാമുണ്ട്.

സമാനമായ രീതിയില്‍ ഒരു യുവാവ് ചെയ്ത വീഡിയോയ്ക്ക് ചാടിക്കയറി അഭിപ്രായം പറഞ്ഞ് അബദ്ധം പിണഞ്ഞിരിക്കുകയാണ് ഒരു യുവതിയ്ക്ക്. വിവാഹക്കാര്യത്തില്‍ പൊതുവെയുള്ള ധാരണകളെക്കുറിച്ച് ടിക് ടോക് വീഡിയോയിലൂടെ അഭിപ്രായം പറഞ്ഞ യുവാവാണ് യുവതിയുടെ അഭിപ്രായത്തിന് ഉരുളയ്ക്കുപ്പേരി പോലെ മറുപടി പറഞ്ഞ് ചമ്മിയത്.

ഇന്നത്തെകാലത്ത് വിവാഹം കഴിക്കാന്‍ പെണ്‍കുട്ടികളെ കിട്ടാന്‍ വലിയ പാടാണ്. ജാതി, ജാതകം എന്നിങ്ങനെ നൂറ് നൂലാമാലകളാണ് ഇതിന്റെ പിന്നില്‍. അത്തരത്തില്‍ തന്റെ സുഹൃത്തിന്റെ അവസ്ഥ കണ്ട് യുവാവ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ വൈറലായിരുന്നു.

ഈ വീഡിയോക്ക് നിരവധി കമന്റുകളാണ് വന്നത്. എന്നാല്‍ ഈ കമന്റുകള്‍ക്കിടയില്‍ ഒരു യുവതി ഇട്ട കമന്റ് യുവാവിന് വളരെ വിഷമമായി. പഠിക്കാന്‍ വിട്ട സമയത്ത് പഠിക്കണമായിരുന്നു. പഠിക്കാത്തവര്‍ക്ക് പെണ്ണ് കിട്ടില്ല എന്നായിരുന്നു യുവതിയുടെ കെന്റ്.

എന്നാല്‍ കമന്റിട്ട ചേച്ചിയ്ക്ക് ചുട്ടമറുപടി കൊടുത്ത് യുവാവ് വീണ്ടും വീഡിയോ ഇടുകയായിരുന്നു. ചേച്ചി വലിയ ആളായതുകൊണ്ടാണ് ഇങ്ങനെ പറയുന്നത്. ചേച്ചിയുടെ വീട്ടില്‍ മതില്‍ പണിയണമെങ്കിലോ, പെയ്ന്റടിക്കണമെങ്കിലോ കളക്ടര്‍മാരെയും മന്ത്രിമാരെയുമൊക്കെയാകും വിളിക്കുന്നത്. അതവിടെ നില്‍ക്കട്ടെ.

ചേച്ചിക്ക് ഒരു അപകടം സംഭവിച്ച് റോഡില്‍ കിടക്കുമ്പോള്‍ ആരെങ്കിലും രക്ഷപെടുത്തിയാല്‍ ചേച്ചി അവരുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ചോദിക്കരുത്. മോനെ നന്ദിയുണ്ട് എന്നൊരു വാക്ക് പറയണം. രക്ഷിക്കുന്നവന് എത്ര പഠിപ്പുണ്ടെന്ന് നോക്കുന്നത് തെറ്റല്ലേ? ഇത്രയും പറഞ്ഞുകൊണ്ട് യുവാവ് വിഡിയോ അവസാനിപ്പിച്ചു. ഈ വിഡിയോയ്ക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

Related posts