പ്ര​തി​പ​ക്ഷ​നേ​താ​വി​ന്‍റെ മ​ക​ൾ വീ​ണ​യ്ക്ക് കു​രു​ക്കു മു​റു​കു​ന്നു; മാ​സ​പ്പ​ടി കേ​സി​ൽ ടി.​വീ​ണ​യ്ക്ക് ഇ​ഡി​യു​ടെ സ​മ​ൻ​സ്; വെ​ള്ളി​യാ​ഴ്ച ഹാ​ജ​രാ​ക​ണം

കൊ​ച്ചി: മാ​സ​പ്പ​ടി കേ​സി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​ൾ ടി.​വീ​ണ​യ്ക്ക് ഇ​ഡി സ​മ​ൻ​സ് അ​യ​യ്ക്കും. വെ​ള്ളി​യാ​ഴ്ച ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് സ​മ​ൻ​സ്. സി​എം​ആ​ർ​എ​ൽ എം​ഡി ശ​ശി​ധ​ര​ൻ ക​ർ​ത്ത, ജോ​യി​ന്‍റ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ശ​ര​ൺ.​എ​സ്.​ക​ർ​ത്ത, ചീ​ഫ് ജ​ന​റ​ൽ മാ​നേ​ജ​ർ കെ.​എ​സ്.​സു​ശേ​ഷ് കു​മാ​ർ, സി​എം​ആ​ർ​എ​ൽ ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി ഒ​മ്പ​ത് പേ​ർ​ക്കാ​ണ് സ​മ​ൻ​സ് അ​യ​യ്ക്കു​ക.

എ​ക്സാ​ലോ​ജി​ക്-​സി​എം​ആ​ർ​എ​ൽ ഇ​ട​പാ​ടി​ലെ എ​സ്എ​ഫ്ഐ​ഒ കു​റ്റ​പ​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പ്ര​ധാ​ന രേ​ഖ​ക​ൾ എ​ല്ലാം എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്റ്റ​റേ​റ്റി​ന് വി​ട്ടു കൊ​ടു​ക്ക​ണ​മെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഇ​ഡി ന​ൽ​കി​യ അ​പേ​ക്ഷ​യി​ൽ കൊ​ച്ചി​യി​ലെ പി​എം​എ​ൽ​എ കോ​ട​തി​യു​ടേ​താ​യി​രു​ന്നു വി​ധി. രേ​ഖ​ക​ൾ 10 ദി​വ​സ​ത്തി​ന​കം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കാ​നാ​ണ് എ​സ്എ​ഫ്ഐ​ഒ​യ്ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

54 വാ​ല്യ​ങ്ങ​ളി​ലാ​യി സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന 134 നി​ർ​ണാ​യ രേ​ഖ​ക​ളാ​ണ് ഇ​ഡി​ക്ക് കൈ​മാ​റേ​ണ്ടി വ​രി​ക. എ​ക്സാ​ലോ​ജി​ക്കു​മാ​യി ഉ​ണ്ടാ​ക്കി​യ ക​രാ​റു​ക​ൾ, ബാ​ങ്ക് സ്റ്റേ​റ്റ്മെ​ന്‍റു​ക​ൾ, വീ​ണ​യു​ടെ ഐ​ടി റി​ട്ടേ​ൺ​സ് എ​ന്നി​വ​യെ​ല്ലാം ഈ ​പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടും.

Related posts

Leave a Comment