ക​രു​ണാ​നി​ധി​യു​ടെ മ​ര​ണം;  ത​മി​ഴ്നാ​ട്ടിലേക്കുള്ള  ബ​സ് , ലോറി സർവീസുകൾ നിലച്ചു; പ​ച്ച​ക്ക​റി വ​ര​വ് നി​ല​ച്ചതോടെ ഓണത്തിന് വിലകൂടാൻ സാധ്യതയെന്ന് വ്യാപാരികൾ

കോ​ട്ട​യം: ക​രു​ണാ​നി​ധി​യു​ടെ മ​ര​ണ​ത്തു​ട​ർ​ന്ന് ത​മി​ഴ്നാ​ട്ടി​ലേ​ക്കു​ള്ള കെഎ​സ്ആ​ർ​ടി​സി ബ​സ് സ​ർ​വീ​സ് മു​ട​ങ്ങി. വി​വി​ധ ഡി​പ്പോ​ക​ളി​ൽ​നി​ന്നു​ള്ള മ​ധു​ര, കോ​യ​ന്പ​ത്തൂ​ർ, വേ​ളാ​ങ്ക​ണ്ണി തു​ട​ങ്ങി​യ സ​ർ​വീ​സു​ക​ൾ ഒ​ഴി​വാ​ക്കി. കു​മ​ളി ഡി​പ്പോ​യി​ൽ​നി​ന്നു​ള്ള ക​ന്പം സ​ർ​വീ​സു​ക​ളും മു​ട​ങ്ങി. ബ​സു​ക​ൾ റ​ദ്ദാ​ക്കി​യ​തോ​ടെ യാ​ത്ര​ക്കാ​ർ ട്രെ​യി​നു​ക​ളെ ആ​ശ്ര​യി​ച്ചു.

ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു​ള്ള ബ​സു​ക​ളും ഇ​ന്ന​ലെ മു​ട​ങ്ങി​യി​രു​ന്നു. ത​മി​ഴ്നാ​ട്ടി​ൽ​നി​ന്ന് പ​തി​വാ​യി എ​ത്തി​യി​രു​ന്ന ഇ​റ​ച്ചി​ക്കോ​ഴി ലോ​റി​ക​ളും ഇ​ന്ന​ലെ എ​ത്തി​യി​യി​ല്ല. മു​ട്ട​യ്ക്കും ക്ഷാ​മം നേ​രി​ട്ടു.ത​മി​ഴ്നാ​ട്ടി​ൽ പ​ച്ച​ക്ക​റി, കോ​ഴി, മു​ട്ട എ​ന്നി​വ​യ്ക്കാ​യി പോ​യി ലോ​റി​ക​ൾ ചൊ​വാ​ഴ്ച വൈ​കു​ന്നേ​രം ത​ന്നെ ച​ര​ക്കെ​ടു​ക്കാ​തെ തി​രി​കെ​പ്പോ​ന്നു.

ഒ​രാ​ഴ്ച​ത്തേ​ക്കു ക​ന്പം, തേ​നി മാ​ർ​ക്ക​റ്റു​ക​ളി​ൽ ച​ര​ക്കെ​ത്താ​ൻ സാ​ധ്യ​ത​യി​ല്ലാ​ത്ത​തി​നാ​ൽ പ​ച്ച​ക്ക​റി വി​ല ഉ​യ​ർ​ന്നേ​ക്കും. ക​ന്പ​ത്തും തേ​നി​യി​ലും ഇ​ന്ന​ലെ മാ​ർ​ക്ക​റ്റു​ക​ൾ പ്ര​വ​ർ​ത്തി​ച്ചി​ല്ല. കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള ലോ​റി​ക​ൾ തി​ങ്ക​ളാ​ഴ്ച മാ​ത്ര​മെ ഇ​നി ത​മി​ഴ്നാ​ട്ടി​ലേ​ക്കു പോ​കാ​നി​ട​യു​ള്ളു.

വേ​ളാ​ങ്ക​ണ്ണി ഉ​ൾ​പ്പെ​ടെ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കും വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യി​ലേ​ക്കും ബു​ക്ക് ചെ​യ്ത ഓ​ട്ടം പ​ല​യി​ട​ങ്ങ​ളി​ലും റ​ദ്ദാ​ക്കി. ത​മി​ഴ് നാ​ട്ടി​ൽ അ​ങ്ങി​ങ്ങ് അ​നി​ഷ്ട​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ബ​സ് സ​ർ​വീ​സ് ഒ​ഴി​വാ​ക്കി​യ​ത്.

Related posts