വെ​ള്ളം ഒ​ഴു​കിപ്പോ​കാ​ൻ  ഓ​ടയില്ല;  ഏറ്റുമാനൂർ-അതിരന്പുഴ റോഡിലെ വെള്ളക്കെട്ട് ദുരിതമാകുന്നു

അ​തി​ര​ന്പു​ഴ: ഏ​റ്റു​മാ​നൂ​ർ – അ​തി​ര​ന്പു​ഴ റോ​ഡി​ൽ വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​യ​തോ​ടെ യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ൽ.
അ​തി​ര​ന്പു​ഴ പ​ള്ളി ജം​ഗ്ഷ​നു സ​മീ​പം ഉ​പ്പു​പു​ര​യ്ക്ക​ൽ താ​ഴെ​യും യൂ​ണി​വേ​ഴ്സി​റ്റി ജം​ഗ്ഷ​നു സ​മീ​പ​വു​മാ​ണ് മ​ഴ പെ​യ്താ​ൽ വ​ലി​യ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ടു​ന്ന​ത്. ഇ​തോ​ടെ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ​ക്ക് ഇ​തു​വ​ഴി ക​ട​ന്നുപോ​കാ​ൻ ബു​ദ്ധി​മുട്ടാ​ണ്. വെ​ള്ളം ഒ​ഴു​കിപ്പോ​കാ​ൻ ഇ​വി​ടെ ഓ​ട​യോ മ​റ്റ് മാ​ർ​ഗ​ങ്ങ​ളോ ഇ​ല്ലാ​ത്ത​താ​ണ് വെ​ള്ള​ക്ക​ട്ട് ഉ​ണ്ടാ​കാ​ൻ കാ​ര​ണം.

വെ​ള്ളം കെ​ട്ടിനി​ൽ​ക്കു​ന്ന​തോ​ടെ റോ​ഡി​നും നാ​ശ​മു​ണ്ടാ​യി​ട്ടു​ണ്ട്. വ​ലി​യ വാ​ഹ​ന​ങ്ങ​ൾ സ​ഞ്ച​രി​ക്കു​ന്പോ​ൾ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ൽ സ​ഞ്ച​രി​ക്കു​ന്ന​വ​രു​ടെ​യും കാ​ൽന​ട​യാ​ത്ര​ക്കാ​രു​ടെ​യും ദേ​ഹ​ത്ത് ചെ​ളി വെ​ള്ളം തെ​റി​ക്കു​ന്ന​തും പ​തി​വാ​ണ്. വെ​ള്ള​ക്കെ​ട്ടി​ന് പ​രി​ഹാ​രം കാ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts