ഇന്ത്യയിലൂടെ യാത്ര ചെയ്യുന്ന ഒരു ജാപ്പനീസ് വിനോദസഞ്ചാരി എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ചെന്നൈ മെട്രോയുടെ ശുചിത്വവും മികച്ച സൗകര്യങ്ങളും ന്യൂയോർക്ക് സബ്വേയേക്കാൾ വളരെ മികച്ചതാണെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.
സഞ്ചാരി തന്റെ പോസ്റ്റിൽ എടുത്തുപറഞ്ഞ പ്രധാനപ്പെട്ട രണ്ട് കാര്യങ്ങൾ പ്ലാറ്റ്ഫോം സ്ക്രീൻ ഡോറുകളും എയർ കണ്ടീഷനിംഗുമാണ്. ട്രെയിനുകൾ വരുമ്പോൾ തുറക്കുന്ന സുരക്ഷാ വാതിലുകൾ അതുപോലെ മെട്രോ സ്റ്റേഷനുകളിലും ട്രെയിനുകളിലും വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന എസി സംവിധാനം എന്നിവയൊക്കെയാണ് അടിപൊളിയെന്നും മികച്ച രീതിയിൽ പ്രവർത്തിക്കുന്നതാണെന്നും പറയുന്നു.
ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ളതും കൃത്യമായി പരിപാലിക്കുന്നതുമായ മെട്രോ ശൃംഖലയാണ് ചെന്നൈയിലേത്.ഈ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയിട്ടുണ്ട്. നിരവധി പേരാണ് മറ്റ് പ്ലാറ്റ്ഫോമുകളിലും ഈ കുറിപ്പ് പങ്കുവെച്ച് ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡിനെ അഭിനന്ദിക്കുന്നത്. ഇന്ത്യയിലെ പൊതുഗതാഗത സംവിധാനങ്ങൾക്ക് ലഭിക്കുന്ന ഇത്തരം അംഗീകാരങ്ങൾ ഏറെ സന്തോഷം നൽകുന്ന ഒന്നാണെന്നാണ് യാത്രക്കാർ പറയുന്നത്.
