സി​ലി​ക്ക​ൺ വാ​ലി വി​ട്ട് ഇ​ന്ത്യ​യി​ലേ​ക്ക്; രാ​ജ്യം ആ​ഗോ​ള എ​ഐ ഹ​ബ്ബാ​യി മാ​റു​ന്നു​വെ​ന്ന് മു​ൻ ഓ​പ്പ​ൺ​എ​ഐ ഗ​വേ​ഷ​ക​ൻ ശ്യാ​മ​ൾ, വൈ​റ​ലാ​യി സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലെ പോ​സ്റ്റ്

ആ​ഗോ​ള സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ ആ​സ്ഥാ​ന​മാ​യ കാ​ലി​ഫോ​ർ​ണി​യ​യി​ലെ സി​ലി​ക്ക​ൺ വാ​ലി ഉ​പേ​ക്ഷി​ച്ച് പ്ര​മു​ഖ മു​ൻ ഓ​പ്പ​ൺ​എ​ഐ ഗ​വേ​ഷ​ക​ൻ ശ്യാ​മ​ൾ ആ​ന​ന്ദ്‌​ക​ട്ട് ഇ​ന്ത്യ​യി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തി. ഇ​ന്ത്യ​യി​ലെ അ​തി​വേ​ഗം വ​ള​രു​ന്ന എ​ഐ സാ​ങ്കേ​തി​ക വി​പ​ണി ലോ​ക​ത്തെ മാ​റ്റി​മ​റി​ക്കാ​ൻ പോ​ന്ന അ​പൂ​ർ​വ്വ അ​വ​സ​ര​മാ​ണ് മു​ന്നോ​ട്ട് വെ​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ലോ​ക​പ്ര​ശ​സ്ത എ​ഐ ക​മ്പ​നി​യാ​യ ഓ​പ്പ​ൺ​എ​ഐ​യി​ൽ ‘അ​പ്ലൈ​ഡ് ഇ​വാ​ലു​വേ​ഷ​ൻ​സ്’ ടീ​മി​ന്‍റെ ത​ല​വ​നാ​യി നാ​ല് വ​ർ​ഷ​ത്തോ​ളം സേ​വ​ന​മ​നു​ഷ്ഠി​ച്ച ശേ​ഷ​മാ​ണ് ശ്യാ​മ​ളി​ന്‍റെ ഈ ​അ​പ്ര​തീ​ക്ഷി​ത മ​ട​ങ്ങി​വ​ര​വ്. സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മാ​യ എ​ക്സി​ലൂ​ടെ അ​ദ്ദേ​ഹം ത​ന്നെ​യാ​ണ് ഈ ​നി​ർ​ണാ​യ​ക തീ​രു​മാ​നം പ​ങ്കു​വെ​ച്ച​ത്.

ഓ​പ്പ​ൺ​എ​ഐ​യി​ൽ വി​ക​സി​പ്പി​ക്കു​ന്ന അ​ത്യാ​ധു​നി​ക ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് മോ​ഡ​ലു​ക​ളു​ടെ സു​ര​ക്ഷി​ത​ത്വ​വും കാ​ര്യ​ക്ഷ​മ​ത​യും വി​ല​യി​രു​ത്തു​ന്ന പ്ര​ധാ​ന ചു​മ​ത​ല​യാ​യി​രു​ന്നു ശ്യാ​മ​ളി​നു​ണ്ടാ​യി​രു​ന്ന​ത്. ജ​ന​റേ​റ്റീ​വ് എ​ഐ വി​പ്ല​വ​ത്തി​ന്‍റെ കേ​ന്ദ്ര​ബി​ന്ദു​വി​ൽ ജോ​ലി ചെ​യ്യു​മ്പോ​ഴും, താ​ൻ വ​ള​ർ​ന്നു​വ​ന്ന ഇ​ന്ത്യ​യി​ലെ സാ​ങ്കേ​തി​ക അ​ന്ത​രീ​ക്ഷ​ത്തോ​ട് എ​പ്പോ​ഴും മാ​ന​സി​ക​മാ​യ അ​ടു​പ്പം സൂ​ക്ഷി​ച്ചി​രു​ന്ന​താ​യി അ​ദ്ദേ​ഹം കു​റി​ച്ചു.

ആ​ഗോ​ള ടെ​ക് വ്യ​വ​സാ​യ​ത്തി​ന്‍റെ കേ​ന്ദ്രം വി​ട്ടു​ള്ള ഈ ​മാ​റ്റം തു​ട​ക്ക​ത്തി​ൽ വി​പ​രീ​ത​ഫ​ലം ചെ​യ്യു​മെ​ന്ന് പ​ല​രും ക​രു​തി​യെ​ങ്കി​ലും, നി​ല​വി​ൽ സാ​ഹ​ച​ര്യം മാ​റി​യ​താ​യി ശ്യാ​മ​ൾ വ്യ​ക്ത​മാ​ക്കു​ന്നു. ക​ഴി​ഞ്ഞ ഏ​താ​നും ആ​ഴ്ച​ക​ളാ​യി ഇ​ന്ത്യ​യി​ലെ​യും ഏ​ഷ്യാ പ​സ​ഫി​ക് മേ​ഖ​ല​യി​ലെ​യും പ്ര​മു​ഖ എ​ഞ്ചി​നീ​യ​ർ​മാ​രു​മാ​യും ഗ​വേ​ഷ​ക​രു​മാ​യും ന​ട​ത്തി​യ ച​ർ​ച്ച​ക​ളി​ൽ നി​ന്ന്, ഇ​വി​ടെ​യൊ​രു വ​ലി​യ സാ​ങ്കേ​തി​ക മു​ന്നേ​റ്റ​ത്തി​നു​ള്ള ആ​ഗ്ര​ഹം അ​ദ്ദേ​ഹം തി​രി​ച്ച​റി​ഞ്ഞു.

ഇ​ന്ത്യ​യി​ലെ പ്ര​തി​ഭ​ക​ൾ​ക്ക് ക​ഴി​വി​ന്‍റെ കു​റ​വി​ല്ല, മ​റി​ച്ച് തു​ട​ക്ക​ത്തി​ൽ അ​സാ​ധ്യ​മെ​ന്ന് തോ​ന്നു​ന്ന വ​ലി​യ ആ​ശ​യ​ങ്ങ​ൾ ഏ​റ്റെ​ടു​ത്തു വി​ജ​യി​പ്പി​ക്കാ​നു​ള്ള കൂ​ട്ടാ​യ ‘ആ​ത്മ​വി​ശ്വാ​സ​ത്തി​ന്‍റെ ‘ കു​റ​വ് മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ലോ​ക​ത്തെ മാ​റ്റി​മ​റി​ക്കു​ന്ന വ​ലി​യ പ്ര​സ്ഥാ​ന​ങ്ങ​ൾ എ​വി​ടെ നി​ന്നും കെ​ട്ടി​പ്പ​ടു​ക്കാ​മെ​ന്ന ബോ​ധ്യം ഇ​വി​ടു​ത്തെ യു​വാ​ക്ക​ൾ​ക്ക് ഉ​ണ്ടാ​കേ​ണ്ട​തു​ണ്ട്.

ത​ന്‍റെ അ​ടു​ത്ത ബി​സി​ന​സ് സം​രം​ഭ​ത്തെ​ക്കു​റി​ച്ചു​ള്ള കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ൾ ശ്യാ​മ​ൾ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ങ്കി​ലും, ഇ​ന്ത്യ കേ​ന്ദ്രീ​ക​രി​ച്ച് ഒ​രു വ​ൻ​കി​ട എ​ഐ പ്രോ​ജ​ക്ട് അ​ണി​യ​റ​യി​ൽ ഒ​രു​ങ്ങു​ന്നു​ണ്ടെ​ന്ന ശ​ക്ത​മാ​യ സൂ​ച​ന​ക​ളാ​ണ് അ​ദ്ദേ​ഹം ന​ൽ​കു​ന്ന​ത്. ത​ന്‍റെ കാ​ഴ്ച​പ്പാ​ടു​ക​ളോ​ട് യോ​ജി​ക്കു​ന്ന പ്ര​തി​ഭ​ക​ളെ അ​ദ്ദേ​ഹം പു​തി​യ പ​ങ്കാ​ളി​ത്ത​ത്തി​ലേ​ക്ക് ക്ഷ​ണി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

Related posts

Leave a Comment