ഇത് വിഷ്ണുപോറ്റിയുടെ സ്ഥിരം പരിപാടി! സ്ത്രീ​ക​ളു​ടെ ചി​ത്രം മോ​ർ​ഫ് ചെ​യ്ത ജ്യോ​തി​ഷി പി​ടി​യി​ൽ; സംഭവം കാട്ടാക്കടയില്‍

കാ​ട്ടാ​ക്ക​ട : സ്ത്രീ​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ മോ​ർ​ഫ് ചെ​യ്ത ജ്യോ​തി​ഷി​യെ കാ​ട്ടാ​ക്ക​ട പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

മൈ​ലോ​ട്ടു​മൂ​ഴി​യി​ൽ ജ്യോ​തി​ഷാ​ല​യം ന​ട​ത്തു​ന്ന നെ​യ്യാ​റ്റി​ൻ​ക​ര മ​ഞ്ച​വി​ളാ​കം വി​ഷ്ണു ഭ​വ​നി​ൽ വി​ഷ്ണു​പോ​റ്റി (വി​ഷ്ണു29)​ആ​ണ് പി​ടി​യി​ലാ​യ​ത്.

ഇ​യാ​ളു​ടെ സ്ഥാ​പ​ന​ത്തി​ൽ എ​ത്തി​യ ഒ​രാ​ൾ​ക്ക് അ​വി​ടെ നി​ന്നും ഒ​രു മെ​മ്മ​റി കാ​ർ​ഡ് കി​ട്ടി.​

ഇ​ത് പ​രി​ശോ​ധി​ച്ച​പ്പോ​ൾ ജ്യോ​തി​ഷാ​ല​യ​ത്തി​ലും ഇ​യാ​ൾ പൂ​ജ ന​ട​ത്തു​ന്ന ഒ​രു ക്ഷേ​ത്ര​ത്തി​ലും എ​ത്തി​യി​രു​ന്ന ഒ​രു സ്ത്രീ​യു​ടെ അ​ശ്ലീ​ല​ചി​ത്രം ക​ണ്ടെ​ത്തിയത്.

തു​ട​ർ​ന്ന് പോ​ലീ​സി​ന് പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.​ ഒ​രു വ​ർ​ഷ​ത്തി​ന് മു​ൻ​പ് ആ​ര്യ​നാ​ട്ടെ ഒ​രു ക്ഷേ​ത്ര​ത്തി​ൽ പൂ​ജാ​രി​യാ​യി​രി​ക്കെ സ​മാ​ന സം​ഭ​വ​ത്തി​ന് ഇ​യാ​ൾ പി​ടി​യി​ലാ​യി​ട്ടു​ണ്ടെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment