തട്ടിപ്പിന്‍റെ പുത്തൻ തന്ത്രം കണ്ട് ഞെട്ടി വാട്ടർ അതോറിറ്റി ജീവനക്കാർ; വി​​ര​മി​ച്ച സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ര​ന്‍റെ വീ​ട്ടി​ലെ കു​ടി​വെ​ള്ള മോ​ഷ​ണം പി​ടി​കൂ​ടി


പ​റ​വൂ​ർ: വി​വ​ര​മി​ച്ച സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ര​ന്‍റെ വീ​ട്ടി​ൽ അ​ന​ധി​കൃ​ത​മാ​യി കു​ടി​വെ​ള്ള​മൂ​റ്റാ​ൻ സ്ഥാ​പി​ച്ച ക​ണ​ക്ഷ​ൻ വാ​ട്ട​ർ അ​തോ​റി​റ്റി പി​ടി​കൂ​ടി. ചി​റ്റാ​റ്റു​ക പ​ട്ട​ണം തി​ന​യാ​ട്ട് ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ വീ​ട്ടി​ൽ നി​ന്നാ​ണ് കു​ടി​വെ​ള്ള മോ​ഷ​ണം പി​ടി​കൂ​ടി​യ​ത്.

വെ​ള്ള​ത്തി​ന്‍റെ ഉ​പ​യോ​ഗം രേ​ഖ​പ്പെ​ടു​ത്തു​ന്ന മീ​റ്റ​ർ ബോ​സി​ലേ​യ്ക്കു​ള്ള ക​ണ​ക്ഷ​ൻ പൈ​പ്പ് മു​റി​ച്ച് അ​വി​ടെ​നി​ന്നു ടാ​ങ്കി​ലേ​ക്ക് പൈ​പ്പ് ക​ണ​ക്ഷ​ൻ ന​ൽ​കി​യ​താ​യി​ട്ടാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ ക​ണ്ടെ​ത്തി​യ​ത്.

ഈ ​അ​ന​ധി​കൃ​ത ക​ണ​ക്ഷ​ൻ മീ​റ്റ​ർ റീ​ഡിം​ഗ്‌ എ​ടു​ക്കാ​ൻ വ​രു​ന്ന ജീ​വ​ന​ക്കാ​ര​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടാ​ത്ത വി​ധം ഭൂ​മി​ക്ക​ടി​യി​ലാ​യി​രു​ന്നു ക​ണ​ക്ഷ​ൻ. ഇ​തി​നു മു​ക​ളി​ൽ മു​റ്റ​ത്തെ സി​മ​ന്‍റ് ടൈ​ലു​ക​ൾ പാ​കി​യി​രു​ന്ന​തി​നാ​ൽ ക​ണ​ക്ഷ​ൻ ആ​രു​ടെ​യും ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​മാ​യി​രു​ന്നി​ല്ല.

കാ​ല​ങ്ങ​ളാ​യി ഈ ​ക​ണ​ക്ഷ​ഷ​നി​ലൂ​ടെ ഇ​വ​ർ വെ​ള്ള​മൂ​റ്റു​ന്ന​താ​യി​ട്ടാ​ണ് ക​രു​തു​ന്ന​ത്. വാ​ട്ട​ർ അ​ഥോ​റി​റ്റി അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ​ക്ക് ല​ഭി​ച്ച ര​ഹ​സ്യ സ​ന്ദേ​ശ​ത്തെ​ത്തു​ട​ർ​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

അ​ന​ധി​കൃ​ത ക​ണ​ക്ഷ​ൻ ത​ങ്ങ​ളു​ടെ അ​റി​വോ​ടെ​യ​ല്ലെ​ന്ന് വീ​ട്ടു​കാ​ർ അ​വ​കാ​ശ​പ്പെ​ട്ടെ​ങ്കി​ലും ഇ​വ​ർ​ക്ക് വി​ശ​ദീ​ക​ര​ണ നോ​ട്ടീ​സ് ന​ൽ​കി​യ ശേ​ഷം തു​ട​ർ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് വ​ട​ക്കേ​ക്ക​ര സെ​ക്ഷ​ൻ അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ പ​റ​ഞ്ഞു.

Related posts

Leave a Comment