മനുഷ്യരെ മാത്രമല്ല പട്ടിണിയിലാകുന്ന മൃഗങ്ങളെയും പരിഗണിക്കണം ! തെരുവു നായകള്‍ക്കും കാവുകളിലെ കുരങ്ങന്മാര്‍ക്കും ഭക്ഷണമെത്തിക്കണമെന്ന് മുഖ്യമന്ത്രി…

സംസ്ഥാനം ലോക്ക് ഡൗണായതോടെ നിരവധി മനുഷ്യരാണ് പട്ടിണിയിലായത്. ഇത്തരം മനുഷ്യര്‍ക്ക് ഭക്ഷണമെത്തിക്കാന്‍ സന്നദ്ധ സംഘടനകളടക്കം പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇവരോടൊപ്പം പട്ടിണിയിലായ മറ്റൊരു കൂട്ടരുണ്ട്. തെരുവിലും മറ്റും കഴിയുന്ന നായ്ക്കള്‍ അടക്കമുള്ള ജീവികളാണത്.

ലോക്ക് ഡൗണ്‍ ആയതോടെ പട്ടിണിയിലായ മൃഗങ്ങള്‍ക്കും ഭക്ഷണം നല്‍കണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടത്.

പട്ടിണിയിലായ തെരുവുനായകള്‍ക്ക് ഭക്ഷണം എത്തിച്ചു നല്‍കാന്‍ കോഴിക്കോട് സിറ്റി കമ്മീഷണര്‍ എവി ജോര്‍ജ് നിര്‍ദേശിച്ചു.

കഴിഞ്ഞദിവസമാണ് ഭക്ഷണം കിട്ടാതെ തെരുവുനായകള്‍ അക്രമാസക്തരാവുമെന്നും അവയ്ക്ക് ഭക്ഷണമെത്തിക്കാന്‍ സംവിധാനമൊരുക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചത്.

ലോക്ക് ഡൗണ്‍ മൂലം അവശ്യവസ്തുക്കള്‍ക്ക് ക്ഷാമം നേരിടുന്നതിനാല്‍ വളര്‍ത്തുമൃഗങ്ങളുടെ ഭക്ഷ്യവസ്തുകള്‍ക്ക് ക്ഷാമമുണ്ടാവില്ലെന്ന് ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.

ജനങ്ങളെല്ലാം വീടുകളില്‍ കഴിയുന്ന സാഹചര്യത്തിലാണ് തെരുവുനായ്ക്കള്‍ അടക്കമുള്ള മൃഗങ്ങള്‍ ഭക്ഷണമില്ലാതെ വലയുന്നത്.

ജനങ്ങള്‍ വീടുകളില്‍ കഴിയുന്ന സാഹചര്യത്തില്‍ തെരുവുനായകള്‍ക്ക് ഭക്ഷണം ലഭിക്കാന്‍ സാഹചര്യമില്ലാത്തത് ഗുരുതര പ്രതിസന്ധി സൃഷ്ടിക്കുമെന്നും ഈ സാഹചര്യത്തില്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ അവയ്ക്ക് ഭക്ഷണം എത്തിച്ചു നല്‍കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.

സംസ്ഥാനത്തെ വിവിധ കാവുകളിലെ കുരങ്ങുകള്‍ക്കും ഇതേ രീതിയില്‍ സഹായം എത്തിക്കാനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Related posts

Leave a Comment