ഹെ​ൽ​മെ​റ്റി​നു പ​ക​രം വെ​ളു​ത്ത ശി​രോ​വ​സ്ത്രം ധ​രി​ച്ച വ​ധു; കൈ​ക​ളി​ൽ ഷാം​പെ​യ്ൻ ഗ്ലാ​സുകള്‍; ​ യു​ദ്ധ​ഭൂ​മി​യി​ൽ ക​ര​ളി​ന്‍റെ കൈ ​പി​ടി​ച്ച്…

യു​ക്രെ​യ്നി​ൽ റ​ഷ്യ തു​ട​രു​ന്ന യു​ദ്ധ​ത്തി​നി​ടെ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ കൊ​ല്ല​പ്പെ​ടു​ക​യും ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​നാ​ളു​ക​ൾ അ​ഭ​യാ​ർ​ഥി​ക​ളാ​കു​ക​യും ചെ​യ്ത​തി​നി​ടെ യു​ദ്ധ​ക്ക​ള​ത്തി​ൽ ര​ണ്ട് സൈ​നി​ക​രു​ടെ വി​വാ​ഹം ഓ​ണ്‍​ലൈ​നി​ൽ വൈ​റ​ലാ​യി.

യു​ക്രെ​യ്ൻ ത​ല​സ്ഥാ​ന​മാ​യ കീ​വി​നു സ​മീ​പം സൈ​നി​ക​രാ​യ ലെ​സ്യ​യു​ടേ​യും വ​ലേ​രി​യു​ടേ​യും വി​വാ​ഹം സൈ​നി​ക​ർ ആ​ഘോ​ഷി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്ന​ത്.

ലെ​സ്യ​യു​ടെ കൈ​യി​ൽ പൂ​ച്ചെ​ണ്ട് കാ​ണാം. ഇ​രു​വ​രു​ടേ​യും കൈ​ക​ളി​ൽ ഷാം​പെ​യ്ൻ ഗ്ലാ​സു​ക​ളു​മു​ണ്ട്.

ലെ​സ്യ​യു​ടേ​യും വ​ലേ​രി​യു​ടേ​യും ചു​റ്റു​മു​ള്ള സ​ഹ​പ്ര​വ​ർ​ത്ത​ക​ർ പ്രാ​ദേ​ശി​ക ഈ​ണ​ങ്ങ​ൾ ആ​ല​പി​ക്കു​ന്പോ​ൾ സൈ​നി​ക​രി​ൽ ഒ​രാ​ൾ പ​ര​ന്പ​രാ​ഗ​ത യു​ക്രെ​യ്നി​യ​ൻ സം​ഗീ​തോ​പ​ക​ര​ണം വാ​യി​ക്കു​ന്ന​തും കാ​ണാം.

ഹെ​ൽ​മെ​റ്റി​നു പ​ക​രം വെ​ളു​ത്ത ശി​രോ​വ​സ്ത്രം ധ​രി​ച്ച വ​ധു വ​ലേ​രി​യു​ടെ കൈ​ക​ളി​ൽ പി​ടി​ച്ചി​രി​ക്കു​ന്ന​താ​ണ് ദൃ​ശ്യം.

ജ​ർ​മ്മ​ൻ മാ​ധ്യ​മ സ്ഥാ​പ​ന​മാ​യ ബി​ൽ​ഡി​ന്‍റെ റി​പ്പോ​ർ​ട്ട​ർ പോ​ൾ റോ​ണ്‍​ഷൈ​മ​റാ​ണ് വീ​ഡി​യോ ആ​ദ്യം ഷെ​യ​ർ ചെ​യ്ത​ത്. ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ളാ​ണ് വീ​ഡി​യോ ഷെ​യ​ർ ചെ​യ്ത​ത്.

 

Related posts

Leave a Comment