വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പി​ൽ അ​ശ്ലീ​ല ചി​ത്രം പോ​സ്റ്റു ചെയ്തു; കൂ​ട​ര​ഞ്ഞി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റി​ന് എ​തി​രെ പരാതി

മു​ക്കം: സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി​പേ​ർ അം​ഗ​ങ്ങ​ളാ​യ വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പി​ൽ അ​ശ്ലീ​ല ചി​ത്രം പോ​സ്റ്റ് ചെ​യ്ത​താ​യി പ​രാ​തി.

കൂ​ട​ര​ഞ്ഞി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റി​ന് എ​തി​രെ​യാ​ണ് മ​ണ്ഡ​ലം യൂ​ത്ത്കോ​ണ്‍​ഗ്ര​സ് കമ്മിറ്റി പ്ര​സി​ഡ​ന്‍റ് ന​ജീ​ബ് ക​ൽ​പൂ​ർ ഡി​ജി​പി​ക്ക് പ​രാ​തി ന​ൽ​കി​യ​ത്. സ്ത്രീ​ക​ളെ അ​പ​മാ​നി​ക്കു​ന്ന ത​ര​ത്തി​ൽ ഫോ​ട്ടോ പോ​സ്റ്റ് ചെ​യ്ത​തി​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു.

നി​ര​വ​ധി​പേ​ർ വീ​ടു​ക​ളി​ൽ ഇ​രി​ക്കു​ന്ന സ​മ​യ​ത്ത് കൂ​ടു​ത​ൽ പേ​ർ ഇ​ത് കാ​ണാ​നി​ട​യാ​യ​താ​യും സ​മൂ​ഹ​ത്തി​നു ത​ന്നെ വെ​ല്ലു​വി​ളി​യാ​യ ഇ​ത്ത​രം പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ വൈ​സ് പ്ര​സി​ഡ​ന്‍റിനെ​തി​രേ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു.

സം​ഭ​വ​ത്തി​ന് പ​ശ്ചാ​ത്ത​ല​ത്തി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജി വയ്ക്ക​ണ​മെ​ന്നും ന​ട​പ​ടി​യു​ണ്ടാ​കാ​ത്ത പ​ക്ഷം ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​മെ​ന്നും മ​ണ്ഡ​ലം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ന​ജീ​ബ് ക​ൽ​പ്പൂ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

Leave a Comment