നി​ല​വി​ലു​ണ്ടാ​യി​രു​ന്ന എ​ക്സ് റേ ​ടെ​ക്നീ​ഷ്യ​ൻ സ്ഥ​ലം മാ​റി! ഗ​വ.​ആ​ശു​പ​ത്രി​യി​ലെ എ​ക്സ് റേ ​യൂ​ണി​റ്റ് പൂ​ട്ടി; സ്വ​കാ​ര്യ ലാ​ബു​ക​ൾ​ക്ക് വ​ൻ കൊ​യ്ത്ത്

മു​ക്കം: മ​ല​യോ​ര മേ​ഖ​ല​യി​ലെ ആ​ദി​വാ​സി​ക​ൾ ഉ​ൾ​പ്പെ​ടെ ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ളു​ടെ പ്ര​ധാ​ന ചി​കി​ത്സാ കേ​ന്ദ്ര​മാ​യ മു​ക്കം ക​മ്മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ലെ എ​ക്സ് റേ ​യൂ​ണി​റ്റ് അ​ട​ച്ചു പൂ​ട്ടി​യി​ട്ട് ആ​റ് മാ​സം പി​ന്നി​ട്ടു.

നി​ല​വി​ലു​ണ്ടാ​യി​രു​ന്ന എ​ക്സ് റേ ​ടെ​ക്നീ​ഷ്യ​ൻ സ്ഥ​ലം മാ​റി​പ്പോ​യ​തോ​ടെ​യാ​ണ് ന​ല്ല നി​ല​യി​ൽ പ്ര​വ​ർ​ത്തി​ച്ച യൂ​ണി​റ്റി​ന് താ​ഴു​വീ​ണ​ത്.

കാ​ല​പ്പ​ഴ​ക്കം മൂ​ലം എ​ക്സ​റെ യ​ന്ത്ര​ത്തി​ന് പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത​യും കു​റ​വാ​ണ്. ക്ഷ​യ​രോ​ഗം, ന്യു​മോ​ണി​യ, തു​ട​ങ്ങി​യ രോ​ഗ നി​ർ​ണ​യ​ത്തി​ന് എ​ക്സ​റെ അ​നി​വാ​ര്യ​മാ​ണ്.

ക്ഷ​യ​രോ​ഗ ചി​കി​ൽ​സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന ജി​ല്ല​യി​ലെ പ്രാ​ധാ​ന യൂ​ണി​റ്റു​ക​ളി​ൽ ഒ​ന്നാ​ണ് മു​ക്കം സി​എ​ച്ച്സി.

വി​ര​ലി​ലെ​ണ്ണാ​വു​ന്ന ആ​ശു​പ​ത്രി​ക ളി​ൽ മാ​ത്ര​മാ​ണ് ഇ​ത്ത​രം യൂ​ണി​റ്റു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് . കി​ഴ​ക്ക​ൻ മ​ല​യോ​ര​ത്തെ പ്ര​ധാ​ന കേ​ന്ദ്ര​മെ​ന്ന നി​ല​ക്ക് അ​പ​ക​ട​ത്തി​ൽ പ​രു​ക്കു പ​റ്റി ചി​കി​ൽ​തേ​ടു​ന്ന​വ​രു​ടെ എ​ണ്ണ​വും ഇ​വി​ടെ കൂ​ട​ത​ലാ​ണ്.

പ​രു​ക്കു​ക​ൾ ഉ​ൾ​പ്പെ​ടെ വി​ല​യി​രു​ത്തു​ന്ന​തി​നും തു​ട​ർ കാ​ര്യ​ങ്ങ​ൾ​ക്കും എ​ക്സ് റേ ​അ​നി​വാ​ര്യ​മാ​ണ്. ആ​ശു​പ​ത്രി​യി​ൽ എ​ക്സ​റെ സൗ​ക​ര്യം ഉ​ണ്ടാ​യി​രു​ന്ന​പ്പോ​ൾ പ​ര​മാ​വ​ധി 50 രൂ​പ ചെ​ല​വി​ൽ രോ​ഗി​ക​ൾ​ക്ക് കാ​ര്യം ന​ട​ക്കു​മാ​യി​രു​ന്നു.

ഇ​പ്പോ​ൾ സാ​ധാ എ​ക്സ​റെ പ​രി​ശോ​ധ​ന​ക്ക് ഇ​തി​ന്‍റെ അ​ഞ്ചി​ര​ട്ടി തു​ക അ​ധി​കം ന​ല്കി സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളെ ആ​ശ്ര​യി​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് രോ​ഗി​ക​ൾ .

ആ​ശു​പ​ത്രി​യി​ൽ എ​ക്സ്റേ ടെ​ക്നീ​ഷ്യ​ൻ ത​സ്തി​ക ഇ​ല്ലാ​ത്ത​തും, പ്ര​വ​ർ​ത്ത​ന​ക്ഷ​മ​വും , ആ​ധു​നി​ക രീ​തി​യി​ലു​ള്ള ( ഡി​ജി​റ്റ​ൽ) എ​ക്സ് റേ ​യ​ന്ത്ര​മി​ല്ലാ​ത്ത​തി​നാ​ലു​മാ​ണ് യൂ​ണി​റ്റ് പൂ​ട്ടാ​ൻ കാ​ര​ണ​മെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം .

എ​ച്ച്എം​സി​യോ, ആ​ശു​പ​ത്രി​യു​ടെ ക്ഷേ​മ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ അ​ധി​കാ​ര​പ്പെ​ട്ട ത​ദ്ദേ​ശ സ്ഥാ​പ​ന​മോ ജ​ന​പ്ര​തി​നി​ധി​ക​ളോ ,എ​ക്സ് റേ ​യൂ​ണി​റ്റ് തു​റ​ക്കാ​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ മു​തി​രു​ന്നി​ല്ലെ​ന്ന പ​രാ​തി​യും ശ​ക്ത​മാ​ണ്.

Related posts

Leave a Comment