മരീസ മേയര്‍ യാഹൂ വിടുന്നു

yahooസണ്ണിഡെയ്ല്‍(കലിഫോര്‍ണിയ): യാഹൂവിന്റെ ഏറ്റവും മൂല്യമുള്ള ഇന്റര്‍നെറ്റ് ഓപറേഷന്‍സ് വിഭാഗം ചൈനീസ് ഇന്റര്‍നെറ്റ് ഭീമന്‍ ആലിബാബയ്ക്കു വിറ്റു. ഇതോടെ സിഇഒ മരീസ മേയര്‍ കന്പനി വിടുകയാണെന്ന് യാഹൂ സ്ഥിരീകരിച്ചു. കന്പനി വെറൈസണുമായി ലയിച്ചതിനു ശേഷമായിരിക്കും മേയര്‍ സ്ഥാനമൊഴിയുന്നത്.

നേരത്തേ അമേരിക്കന്‍ ടെലികോം ഭീമനായ വെറൈസണ്‍ യാഹൂവിനെ ഏറ്റെടുത്തതോടെ കന്പനിയില്‍ തുടരാമെന്ന തീരുമാനത്തിലായിരുന്നു മേയര്‍. എന്നാല്‍, യാഹൂവിന്റെ ഇന്റര്‍നെറ്റ് വിഭാഗത്തെ ആലിബാബയ്ക്കു കൈമാറാന്‍ തീരുമാനമായതോടെ മേയര്‍ യാഹൂ വിടാന്‍ തീരുമാനിക്കുകയായിരുന്നു. യാഹൂവിന്റെ പ്രധാന ഓഹരിയുടമകളിലൊന്നായിരുന്നു ആലിബാബ. ഇതോടെ ഇന്റര്‍നെറ്റ് വിഭാഗം അല്‍റ്റാബാ എന്ന് പുനര്‍നാമകരണം ചെയ്യും. മേയറോടൊപ്പം യാഹൂവിന്റെ സഹസ്ഥാപകന്‍ ഡേവിഡ് ഫിലോയും കന്പനി വിടും.

Related posts