പതിനാറുകാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി ! യുവാവ് അറസ്റ്റില്‍…

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവ് പിടിയില്‍.

ചെന്ത്രാപ്പിന്നി ഈസ്റ്റ് മഠത്തിക്കുളം സ്വദേശി നിധീഷിനെയാണ് (23) കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.

പതിനാറു വയസുള്ള പെണ്‍കുട്ടിയുമായി പ്രണയം നടിച്ച് അടുത്തു കൂടിയ നിധീഷ് വിവാഹ വാഗ്ദാനം നല്‍കിയാണ് പെണ്‍കുട്ടിയെ ചൂഷണം ചെയ്തത്.

നിധീഷ് താമസിക്കുന്ന വീട്ടില്‍ വിളിച്ചുവരുത്തിയായിരുന്നു പീഡനം. പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണ് വീട്ടുകാര്‍ വിവരമറിഞ്ഞത്.

തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കി. പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തു.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കയ്പമംഗലം എസ്എച്ച്ഒ സുബീഷ് മോനും സംഘവുമാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

Related posts

Leave a Comment