പെ​ട്രോ​ള്‍ പ​മ്പി​ല്‍ മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നി​ടെ തീ​പ​ട​ര്‍​ന്നു ! 18കാ​രി​യ്ക്ക് ദാ​രു​ണാ​ന്ത്യം;​വീ​ഡി​യോ

പെ​ട്രോ​ള്‍ പ​മ്പി​ല്‍ വ​ച്ച് മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കു​ന്നി​തി​ടെ തീ​പ​ട​ര്‍​ന്ന് ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ 18കാ​രി മ​രി​ച്ചു.

ക​ര്‍​ണാ​ട​ക​യി​ലെ തും​കു​ര്‍ ജി​ല്ല​യി​ലാ​ണ് ദാ​രു​ണ സം​ഭ​വ​മു​ണ്ടാ​യ​ത്. ഭ​വ്യ​യാ​ണ് മ​രി​ച്ച​ത്. അ​മ്മ ര​ത്‌​ന​മ്മ​യ്ക്ക് (46) സാ​ര​മാ​യി പൊ​ള്ള​ലേ​റ്റു.

ബു​ധ​നാ​ഴ്ച​യാ​ണ് അ​മ്മ​യ്‌​ക്കൊ​പ്പം ഭ​വ്യ പെ​ട്രോ​ള്‍ പ​മ്പി​ല്‍ എ​ത്തി​യ​ത്. ടൂ​വി​ല​റി​ല്‍ എ​ത്തി കാ​നി​ല് പെ​ട്രോ​ള്‍ നി​റ​യ്ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

പെ​ട്രോ​ള്‍ പ​മ്പ് ജീ​വ​ന​ക്കാ​ര​ന്‍ പ്ലാ​സ്റ്റി​ക് കാ​നി​ല്‍ പെ​ട്രോ​ള്‍ നി​റ​യ്ക്കു​മ്പോ​ള്‍ ഭ​വ്യ മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു.

അ​തി​നി​ടെ​യാ​ണ് തീ ​പ​ട​ര്‍​ന്ന​ത്. മൊ​ബൈ​ല്‍ ഫോ​ണി​ന് തീ​പി​ടി​ച്ച​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് സൂ​ച​ന.

അ​പ​ക​ട​ത്തി​ന്റെ വീ​ഡി​യോ​യും പു​റ​ത്തു​വ​ന്നു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ല്‍ ഭ​വ്യ മോ​ട്ട​ര്‍ ബൈ​ക്കി​ല്‍ ഇ​രി​ക്കു​ന്ന​തും അ​മ്മ സ​മീ​പ​ത്തു നി​ല്‍​ക്കു​ന്ന​തും വ്യ​ക്ത​മാ​ണ്.

ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ ഭ​വ്യ ബെം​ഗ​ളൂ​രു​വി​ലെ വി​ക്ടോ​റി​യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ക്കു​ക​യാ​യി​രു​ന്നു.

അ​മ്മ ര​ത്‌​ന​മ്മ​യ്ക്ക് സാ​ര​മാ​യ പൊ​ള്ള​ലേ​റ്റെ​ങ്കി​ലും ര​ക്ഷ​പ്പെ​ട്ടു. സം​ഭ​വ​ത്തി​ല്‍ ബ​ഡ​വ​ന​ഹ​ള്ളി പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts

Leave a Comment