കിട്ടുമോ? ര​ണ്ടു മ​ന്ത്രി​സ്ഥാ​ന​ത്തി​ൽ ഉ​റ​ച്ച് ജോ​സ് കെ. ​മാ​ണി; ബു​ദ്ധി​മു​ട്ടു​ണ്ടെ​ന്ന് സി​പി​എം

തി​രു​വ​ന​ന്ത​പു​രം: ര​ണ്ടാം പി​ണ​റാ​യി മ​ന്ത്രി​സ​ഭ​യി​ൽ ര​ണ്ടു മ​ന്ത്രി​സ്ഥാ​നം വേ​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ൽ ഉ​റ​ച്ച് കേ​ര​ള കോ​ൺ​ഗ്ര​സ് എം. ​ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി. എ​ന്നാ​ൽ ഇ​തി​നു ബു​ദ്ധി​മു​ട്ടു​ണ്ടെ​ന്നാ​ണ് സി​പി​എം നേ​തൃ​ത്വം മ​റു​പ​ടി ന​ൽ​കി​യ​ത്. ത​ങ്ങ​ൾ​ക്ക് അ​ർ​ഹ​ത​പ്പെ​ട്ട അം​ഗീ​കാ​രം ല​ഭി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും അ​ന്തി​മ തീ​രു​മാ​നം തി​ങ്ക​ളാ​ഴ്ച ഉ​ണ്ടാ​കു​മെ​ന്ന് ജോ​സ് കെ. ​മാ​ണി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. അ​തേ​സ​മ​യം, ഇ​ട​ത് മു​ന്ന​ണി​യി​ലെ വി​വി​ധ ക​ക്ഷി​നേ​താ​ക്ക​ളു​മാ​യി ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച തു​ട​രു​ക​യാ​ണ്. നാ​ല് ക​ക്ഷി​ക​ൾ​ക്ക് ടേം ​വ്യ​വ​സ്ഥ​യി​ൽ മ​ന്ത്രി​സ്ഥാ​നം ന​ൽ​കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. എ​ൽ​ജെ‍​ഡി​ക്ക് മ​ന്ത്രി​സ്ഥാ​നം ന​ൽ​കാ​നാ​വി​ല്ലെ​ന്നും സി​പി​എം അ​റി​യി​ച്ചു. ത​ങ്ങ​ൾ​ക്ക് അ​ർ​ഹ​ത​പ്പെ​ട്ട അം​ഗീ​കാ​രം ല​ഭി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും അ​ന്തി​മ തീ​രു​മാ​നം തി​ങ്ക​ളാ​ഴ്ച ഉ​ണ്ടാ​കു​മെ​ന്ന് ജോ​സ് കെ. ​മാ​ണി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. അ​തേ​സ​മ​യം, ഇ​ട​ത് മു​ന്ന​ണി​യി​ലെ വി​വി​ധ ക​ക്ഷി​നേ​താ​ക്ക​ളു​മാ​യി ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച തു​ട​രു​ക​യാ​ണ്. നാ​ല് ക​ക്ഷി​ക​ൾ​ക്ക് ടേം ​വ്യ​വ​സ്ഥ​യി​ൽ മ​ന്ത്രി​സ്ഥാ​നം ന​ൽ​കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. എ​ൽ​ജെ‍​ഡി​ക്ക് മ​ന്ത്രി​സ്ഥാ​നം ന​ൽ​കാ​നാ​വി​ല്ലെ​ന്നും സി​പി​എം…

Read More

പോ​ലീ​സ് യൂ​ണി​ഫോ​മി​ൽ ഡ്യൂ​ട്ടി​ക്കി​ടെ ‘ക​ലാ​പ​രി​പാ​ടി’; പോ​ലീ​സു​കാ​ര​ന് സ​സ്പെ​ൻ​ഷ​ൻ

ച​ണ്ഡി​ഗ​ഡ്: പ​ഞ്ചാ​ബി​ലെ ച​ണ്ഡി​ഗ​ഡി​ൽ മു​ട്ട മോ​ഷ്ടി​ച്ച പോ​ലീ​സു​കാ​ര​ൻ പി​ടി​യി​ൽ. കോ​ൺ​സ്റ്റ​ബി​ൾ പ്രി​ത്പാ​ൽ സിം​ഗ് ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളെ പ​ഞ്ചാ​ബ് പോ​ലീ​സ് സ​സ്പെ​ൻ​ഡ് ചെ​യ്തു. ച​ണ്ഡി​ഗ​ഡി​ലെ ഫ​ത്തേ​ഗ​ഡ് സാ​ഹി​ബ് ടൗ​ണി​ൽ തി​ര​ക്കേ​റി​യ റോ​ഡി​ലാ​യി​രു​ന്നു സം​ഭ​വം. ക​ട​ക​ളി​ൽ മു​ട്ട വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​യാ​ളു​ടെ ഉ​ന്തു​വ​ണ്ടി​യി​ൽ​നി​ന്നാ​ണ് പ്രി​ത്പാ​ൽ മു​ട്ട അ​ടി​ച്ചു​മാ​റ്റി​യ​ത്. പോ​ലീ​സ് യൂ​ണി​ഫോ​മി​ൽ ഡ്യൂ​ട്ടി​ക്കി​ടെ​യാ​യി​രു​ന്നു “ക​ലാ​പ​രി​പാ​ടി’. വി​ൽ​പ്പ​ന​ക്കാ​ര​ൻ മാ​റി​യ ത​ക്കം നോ​ക്കി പ്രി​ത്പാ​ൽ സിം​ഗ് മു​ട്ട അ​ടി​ച്ചു​മാ​റ്റി പോ​ക്ക​റ്റി​ലാ​ക്കി. ക​ച്ച​വ​ട​ക്കാ​ര​ൻ വ​രു​ന്ന​തു ക​ണ്ട​തോ​ടെ പ്ര​ത്പാ​ൽ ഉ​ട​നെ അ​തു​വ​ഴി​വ​ന്ന ഓ​ട്ടോ​റി​ക്ഷ​യ്ക്കു കൈ​കാ​ണി​ക്കു​ക​യും ഇ​തി​ൽ ക​യ​റി പോ​കു​ക​യും ചെ​യ്തു. എ​ന്നാ​ൽ മോ​ഷ​ണം മ​റ്റൊ​രാ​ൾ‌ മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തി​യ​താ​ണ് പി​ടി​വീ​ഴാ​ൻ ഇ​ട​യാ​യ​ത്. പോ​ലീ​സു​കാ​ര​ന്‍റെ മോ​ഷ​ണം ക്ഷ​ണം​നേ​രം​കൊ​ണ്ട് വൈ​റ​ലാ​യി. ഇ​തോ​ടെ പോ​ലീ​സ് ക​ള്ള​നെ പ​ഞ്ചാ​ബ് പോ​ലീ​സ് സ​സ്പെ​ൻ​ഡ് ചെ​യ്തു.

Read More

നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ വി​ളി​ച്ചെ​ങ്കി​ലും ആ​രും വ​ന്നി​ല്ല! കാ​ലി​നു പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി​യെ ബൈ​ക്കി​ൽ ആ​ശു​പ​ത്രിയി​ൽ എ​ത്തി​ച്ച് എ​സ്ഐ

കാ​യം​കു​ളം: ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ലേ​ക്കു പോ​കു​ന്ന​തി​നി​ട​യി​ൽ കാ​ലി​നു പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​ൻ വാ​ഹ​ന​ങ്ങ​ൾ കി​ട്ടാ​താ​യ​തി​നെ തു​ട​ർ​ന്ന് ബൈ​ക്കി​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് എ​സ്ഐ​യു​ടെ കാ​രു​ണ്യ മാ​തൃ​ക. തോ​ട്ട​പ്പ​ള്ളി തീ​ര​ദേ​ശ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്ഐ എ. ​മ​ണി​ലാ​ലാ​ണ് വെ​ള്ളം ക​യ​റി​യ വീ​ട്ടി​ൽ നി​ന്നും ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ലേ​ക്കു പോ​കു​ന്ന​തി​നി​ട​യി​ൽ പ​രി​ക്കേ​റ്റ ആ​റാ​ട്ടു​പു​ഴ വ​ലി​യ​ഴീ​ക്ക​ൽ കു​ന്നും​പു​റ​ത്ത് വീ​ട്ടി​ൽ പ്ര​താ​പ​ന്‍റെ മ​ക​ൻ നി​ര​ഞ്ജ(14 )നെ ​പു​ല്ലു​കു​ള​ങ്ങ​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ബൈ​ക്കി​ൽ എ​ത്തി​ച്ച് ശു​ശ്രൂ​ഷ ന​ൽ​കി​യ​ത്. സ​ന്ന​ദ്ധ സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​ക​നാ​യ വ​ലി​യ​ഴീ​ക്ക​ൽ പു​ത്ത​ൻ​പ​റ​മ്പി​ൽ ആ​ദ​ർ​ശും എ​സ്ഐ​യ്ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു. വീ​ടി​നു​സ​മീ​പ​ത്തെ വെ​ള്ള​ക്കെ​ട്ടി​ൽ നി​ന്നും കു​പ്പി​ച്ചി​ല്ല് കാ​ലി​ൽ തു​ള​ച്ചു​ക​യ​റി​യാ​ണ് വി​ദ്യാ​ർ​ഥി​ക്ക് പ​രി​ക്കേ​റ്റ​ത്. ആ​ശു​പ​ത്രി​യി​ൽ പോ​കാ​ൻ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ വി​ളി​ച്ചെ​ങ്കി​ലും ആ​രും വ​ന്നി​ല്ല. ക​ട​ൽ ക്ഷോ​ഭം മൂ​ലം റോ​ഡു​ക​ൾ വെ​ള്ള​ത്തി​ലാ​കു​ക​യും ക​ല്ലും മ​റ്റും റോ​ഡി​ൽ നി​റ​യു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​മാ​ണ്. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് ബൈ​ക്കി​ൽ വി​ദ്യാ​ർ​ഥി​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​ൻ എ​സ്ഐ രം​ഗ​ത്തെ​ത്തി​യ​ത്. ആ​ശു​പ​ത്രി​യി​ൽ…

Read More

മുല്ലപ്പള്ളിക്ക് കോവിഡെന്നും നില അതീവ ഗുരുതരമെന്നും വ്യാജപ്രചാരണം ! ഇതിനിടയില്‍ മുല്ലപ്പള്ളി സഹായഫണ്ടിലേക്ക് പണപ്പിരിവുമായി ചിലരും; ആരും തട്ടിപ്പില്‍ വീഴരുതേയെന്ന് മുല്ലപ്പള്ളി…

കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് കോവിഡാണന്നും ആരോഗ്യനില അതീവ ഗുരുതരമാണെന്നും വ്യാജപ്രചാരണം. തലശേരി സ്വദേശി നൗഷാദ് മാണിക്കോത്ത് ആണ് ഫേസ്ബുക്കിലൂെട പ്രചാരണം നടത്തിയത്. ഒരു ദുഖവാര്‍ത്തയെന്ന തലക്കെട്ടില്‍, മുല്ലപ്പള്ളിക്ക് കരള്‍ സംബന്ധമായ അസുഖം ഉള്ളതിനാല്‍ സ്ഥിതി ഗുരുതരമാണെന്ന് മെഡിക്കല്‍ ബോര്‍ഡ് അറിയിച്ചിട്ടുണ്ടെന്നും ആയുസിന് വേണ്ടി എല്ലാവരും പ്രാര്‍ഥിക്കണമെന്നുമായിരുന്നു പോസ്റ്റ്. കോണ്‍ഗ്രസ് നേതാക്കള്‍ ഫോണില്‍ വിളിച്ച് ചോദിച്ചപ്പോഴാണ് മുല്ലപ്പള്ളിയും സംഭവം അറിയുന്നത്. ഇതിനിടെ വ്യാജ ഇ മെയില്‍ ഐഡി ഉപയോഗിച്ച് തന്റെ പേരില്‍ വ്യാപകമായി ചിലര്‍ ധനസഹായ അഭ്യര്‍ഥന നടത്തി പണം പിരിക്കുന്നതായി കാണിച്ച് മുല്ലപ്പള്ളി മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കി. ആരും തട്ടിപ്പ് സംഘത്തിന്റ വലയില്‍ വീഴരുതെന്ന് മുല്ലപ്പള്ളി ഫെയ്‌സ് ബുക്കിലൂടെ അഭ്യര്‍ഥിച്ചു.

Read More

മ​നു​ഷ്യ​രോ​ട് ഇ​ണ​ങ്ങാ​ത്ത ഇ​ന​മാ​ണെ​ങ്കി​ലും..! നെ​ടു​ങ്ക​ണ്ട​ത്തെ ലോ​ഡ്ജി​ൽ വി​രു​ന്നു​കാ​ര​നാ​യി അ​പൂ​ർ​വ​യി​നം കു​ര​ങ്ങ്; ഇ​വ​യു​ടെ പ്ര​ധാ​ന ഭ​ക്ഷ​ണം ഇ​ല​ക​ളാ​ണ്

നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ട​ത്തെ ലോ​ഡ്ജി​ൽ വി​രു​ന്നു​കാ​ര​നാ​യി അ​പൂ​ർ​വ​യി​നം കു​ര​ങ്ങെ​ത്തി. കേ​ര​ള​ത്തി​ൽ ചി​ന്നാ​ർ വ​ന​മേ​ഖ​ല​യി​ൽ മാ​ത്രം കാ​ണ​പ്പെ​ടു​ന്ന ഗ്രേ ​ലാം​ഗൂ​ർ ഇ​ന​ത്തി​ൽ​പെ​ട്ട കു​ര​ങ്ങാ​ണ് വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ നെ​ടു​ങ്ക​ണ്ടം സെ​ൻ​ട്ര​ൽ ജം​ഗ്ഷ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വ​രി​ക്ക​യാ​നി ബി​നു​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മ​രി​യ​ൻ ലോ​ഡ്ജി​ലെ​ത്തി​യ​ത്. ഇ​ന്ത്യ​ൻ ഉ​പ​ഭൂ​ഖ​ണ്ഡ​ത്തി​ലാ​ണ് ഗ്രേ​ലാം​ഗൂ​ർ ഉ​ള്ള​ത്. മു​ഖ​വും ചെ​വി​യും ക​റു​പ്പു​നി​റ​മാ​ണെ​ങ്കി​ലും രോ​മം ചാ​ര​നി​റ​ത്തി​ലാ​ണ്. നീ​ള​മു​ള്ള വാ​ലും ഇ​തി​ന്‍റെ പ്ര​ത്യേ​ക​ത​യാ​ണ്. സാ​ധാ​ര​ണ​യാ​യി മ​നു​ഷ്യ​രോ​ട് ഇ​ണ​ങ്ങാ​ത്ത ഇ​ന​മാ​ണെ​ങ്കി​ലും ലോ​ഡ്ജി​ലെ​ത്തി​യ കു​ര​ങ്ങ​ൻ ഉ​ട​മ ന​ൽ​കി​യ പ​ഴ​വും ദോ​ശ​യ​ട​ക്ക​മു​ള്ള ഭ​ക്ഷ​ണ​പ​ദാ​ർ​ഥ​ങ്ങ​ളും ക​ഴി​ച്ചു. സാ​ധാ​ര​ണ​യാ​യി ഇ​ല​ക​ളാ​ണ് ഇ​വ​യു​ടെ പ്ര​ധാ​ന ഭ​ക്ഷ​ണം. രാ​മ​ക്ക​ൽ​മേ​ടി​നു താ​ഴെ​യാ​യു​ള്ള ത​മി​ഴ്നാ​ട് വ​ന​മേ​ഖ​ല​യി​ൽ ഗ്രേ​ലാം​ഗൂ​ർ ഇ​ന​ത്തി​ൽ​പെ​ട്ട കു​ര​ങ്ങു​ക​ളു​ണ്ട്. ഇ​വി​ടെ​നി​ന്നും കൂ​ട്ടം​തെ​റ്റി എ​ത്തി​യ​താ​കാം ഈ ​ആ​ണ്‍​കു​ര​ങ്ങെ​ന്നു ക​രു​തു​ന്നു. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ടെ​റ​സി​ലെ​ത്തി​യ കു​ര​ങ്ങ് പി​ന്നീ​ട് തൊ​ട്ട​ടു​ത്തു​ള്ള ല​യ​ണ്‍​സ് ക്ല​ബ് ഓ​ഡി​റ്റോ​റി​യ​ത്തി​ലേ​ക്ക് ക​യ​റി നി​ല​യു​റ​പ്പി​ക്കു​ക​യാ​യി​രു​ന്നു. വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തി​യെ​ങ്കി​ലും കു​ര​ങ്ങ​നെ പി​ടി​കൂ​ടാ​നാ​യി​ല്ല.

Read More

മൂവാറ്റുപുഴ മോഡലിനെ പരിഹസിച്ച എല്‍ദോ ഏബ്രഹാമിനെ പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ ! മാത്യു കുഴല്‍നാടന് ഐക്യധാര്‍ഢ്യം പ്രഖ്യാപിച്ച് ആളുകള്‍…

കോവിഡ് രോഗികളെ സഹായിക്കാന്‍ ആയിരം സന്നദ്ധ പ്രവര്‍ത്തകരുമായി നിയുക്ത മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍ നാടന്‍ തുടങ്ങിയ കോവിഡ് ബ്രിഗ്രേഡിനെ പരിഹസിച്ച് ഫേസ്ബുക്കില്‍ കുറിപ്പ് എഴുതിയ മുന്‍ എംഎല്‍എ എല്‍ദോ ഏബ്രഹാമിന് രൂക്ഷ വിമര്‍ശനം. ഫേസ്ബുക്കിലിട്ട കുറിപ്പിനു കീഴില്‍ മൂവാറ്റുപുഴക്കാരും അല്ലാത്തവരുമായവര്‍ അക്ഷരാര്‍ഥത്തില്‍ പൊങ്കാലയിടുകയാണ്. മൂവാറ്റുപുഴയ്‌ക്കൊരു നാഥനുണ്ടോ എന്ന തലക്കെട്ടില്‍ എഴുതിയ കുറിപ്പില്‍ 13 ദിവസമായിട്ടും മൂവാറ്റുപുഴയില്‍ യാതൊരു പ്രവര്‍ത്തനവും നടക്കാത്തതിനാലാണ് കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നതെന്നു തുടങ്ങി യുള്ള വിമര്‍ശനങ്ങളാണ് എല്‍ദോ ഉന്നയിക്കുന്നത്. എന്നാല്‍ സംസ്ഥാനമാകെ പ്രശംസിച്ച കൊവിഡ് ഡിഫന്‍സ് ബ്രിഗേഡിന്റെ പ്രവര്‍ത്തനങ്ങള്‍ മൂവാറ്റുപുഴ മോഡല്‍ എന്നാണ് വിശേഷിപ്പിക്കപ്പെട്ടത്. ഇതിനെ പുച്ഛിച്ച എല്‍ദോയുടെ നടപടി തെരഞ്ഞെടുപ്പില്‍ തോല്‍വി പിണഞ്ഞതിന്റെ ജാള്യതയാലാണെന്ന് വിവിധയാളുകള്‍ കമന്റു ചെയ്യുന്നുണ്ട്. സംസ്ഥാനമാകെ ശ്രദ്ധിക്കപ്പെട്ട കോവിഡ് സന്നദ്ധ സേനയുടെ പ്രവര്‍ത്തനവുമായി മുന്നോട്ടു പോകുമെന്ന് മാത്യു കുഴല്‍നാടന്‍ പറഞ്ഞു. എന്താണ് മുവാറ്റുപുഴ മോഡല്‍… സ്വയം…

Read More

ധൈര്യമായി എടുത്തോളൂ…വാക്‌സിന്‍ ഫലപ്രദം ! വാക്‌സിന്‍ എടുത്ത 97.38 ശതമാനം ആളുകളും സുരക്ഷിതര്‍;റിപ്പോര്‍ട്ടില്‍ പറയുന്നതിങ്ങനെ…

കോവിഡ് വാക്‌സിനേഷന്‍ വളരെ ഫലപ്രദമെന്ന് പുതിയ പഠനം. വാക്‌സിനേഷന്‍ നടത്തിയ 97.38 ശതമാനം പേരും രോഗബാധയില്‍നിന്ന് സംരക്ഷിക്കപ്പെടുന്നെന്നാണ് പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്. കോവിഡ് വാക്സിന്‍ സ്വീകരിച്ച ശേഷം കോവിഡ് ബാധിച്ചവരില്‍ 0.06 ശതമാനം പേര്‍ക്ക് മാത്രമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുള്ള ചികിത്സ ആവശ്യമായി വന്നതെന്നും പഠനത്തില്‍ പറയുന്നു. ഡല്‍ഹി ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രി നടത്തിയ നിരീക്ഷണ പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞത്. കോവിഡ് -19 ന്റെ ‘ബ്രേക്ക് ത്രൂ ഇന്‍ഫെക്ഷന്‍’ (വാക്‌സിനേഷനുശേഷമുള്ള അണുബാധകള്‍) വിലയിരുത്തുന്നതിനായി പഠന ഫലങ്ങള്‍ ആശുപത്രി പുറത്തുവിട്ടു. വാക്സിനേഷന്റെ ആദ്യ 100 ദിവസം വാക്സിന്‍ ലഭിച്ചവരെയാണ് ഇതിനായി തിരഞ്ഞെടുത്തത്. പഠനത്തിലെ കണ്ടെത്തലുകള്‍ സൂക്ഷ്മ അവലകോനത്തിന് ശേഷം മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിക്കും. 3235 ആരോഗ്യ പ്രവര്‍ത്തകരിലാണ് പഠനം നടത്തിയത്. ഇതില്‍ 85 പേര്‍ക്ക് കോവിഡ് ബാധിച്ചു. അതില്‍ തന്നെ 65 പേര്‍ രണ്ട് ഡോസ് വാക്സിനും 20 പേര്‍…

Read More

അതിരാവിലെ തുടങ്ങുന്ന സംസാരം രണ്ടര മണിക്കൂറൊക്കെ നീളാന്‍ തുടങ്ങിയതോടെ ചേച്ചി ശ്രദ്ധിച്ചു ! പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും തുറന്നു പറഞ്ഞ് രസ്‌ന പവിത്രന്‍…

ചുരുങ്ങിയ കാലയളവു കൊണ്ട് ഒരുപിടി നല്ലവേഷങ്ങളിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയ നടിയാണ് രസ്‌ന പവിത്രന്‍. പൃഥ്വിരാജിന്റെ സഹോദരിയായി ഊഴം എന്ന ചിത്രത്തിലും ദുല്‍ഖറിന്റെ അനുജത്തിയായി ജോമോന്റെ സുവിശേഷങ്ങളിലും തിളങ്ങിയ വളരെ പെട്ടെന്ന തന്നെ ആരാധകരുടെയും പ്രയങ്കരിയായി മാറി. ഇടക്കാലത്ത് ഗ്ലാമര്‍ ചിത്രങ്ങള്‍ പങ്കുവെച്ച് സോഷ്യല്‍ മീഡിയയിലും താരം സജീവമായിരുന്നു. ഇപ്പോഴിതാ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും ഗ്ലാമര്‍ ഫോട്ടോഷൂട്ടിനെയുമൊക്കെ കുറിച്ച് നടി തുറന്ന് പറഞ്ഞിരിക്കുകയാണ്. അഞ്ച് വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു രസ്‌നയുടെ വിവാഹം. എയര്‍ ഏഷ്യയിലെ ഉദ്യോഗസ്ഥനായ ഡാലിന്‍ സുകുമാരനാണ് രസ്‌നയുടെ ഭര്‍ത്താവ്. വിവാഹ ശേഷം ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചുവരവിന് ഒരുങ്ങുകയാണ് രസ്‌ന. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു നടിയുടെ തുറന്നു പറച്ചില്‍. രസ്‌ന പവിത്രന്റെ വാക്കുകള്‍ ഇങ്ങനെ… ഡാലിന്‍ എന്റെ ഫേസ് ബുക്ക് ഫ്രണ്ടായിരുന്നു. ഫേസ്ബുക്കില്‍ ഞാനത്ര ആക്ടീവൊന്നുമായിരുന്നില്ല. ഫേസ്ബുക്ക്…

Read More

ആ ഒരു നടിയ്ക്കു മാത്രം വേലക്കാരിയുടെ വേഷം ചെയ്യാന്‍ മടിയായിരുന്നു ! നന്ദനം സിനിമയിലെ സെറ്റില്‍ നടന്ന സംഭവം വെളിപ്പെടുത്തി നവ്യ നായര്‍…

ദിലീപ് ചിത്രം ഇഷ്ടത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറിയ നടിയാണ് നവ്യ നായര്‍. കലോല്‍സവ വേദിയില്‍ നിന്നും ആയിരുന്നു മികച്ച നര്‍ത്തകി കൂടിയായ നവ്യ വെള്ളിത്തിരയിലേക്ക് എത്തിയത്. മലയാളത്തിന് പുറമേ അന്യ ഭാഷകളിലേക്കും ചേക്കേറിയ നവ്യ നായര്‍ പെട്ടെന്ന് തന്നെ തെന്നിന്ത്യന്‍ ആരാധകരുടെ പ്രിയങ്കരിയായി മാറി. മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ക്ക് ഒപ്പവും യുവ താരങ്ങള്‍ക്ക് ഒപ്പവും നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളില്‍ നവ്യാ നായര്‍ എത്തി. വിവാഹ ശേഷം സിനിമയില്‍ നിന്നും ഇട വേളയെടുത്ത താരം വീണ്ടും സിനിമയില്‍ സജീവമാകുകയാണ്. വികെ പ്രകാശ് സംവിധാനം ചെയ്ത ‘ഒരുത്തി’ എന്ന ചിത്രമാണ് താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. അതേ സമയം ഇഷ്ടത്തിന് പിന്നാലെ പുറത്തിറങ്ങിയ നവ്യാ നായര്‍ നായികയായ ചിത്രമായിരുന്നു നന്ദനം. പൃഥിരാജായിരുന്നു ചിത്രത്തിലെ നായകന്‍. രഞ്ജിത്ത് ഒരുക്കിയ നന്ദനം 2002ലാണ് പുറത്തിറങ്ങിയത്. ഇപ്പോഴിതാ ഈ ചിത്രവുമായി ബന്ധപ്പെട്ട ഒരു അനുഭവം പങ്കുവെയ്ക്കുകയാണ് നവ്യാ…

Read More

കോവിഡ് രോഗികളില്‍ ബ്ലാക് ഫംഗസ് പടര്‍ന്നത് ഐസിയുവില്‍ നിന്നും ? ഐസിയുവില്‍ ഉടന്‍ പരിശോധന നടത്തണമെന്ന് ആരോഗ്യവകുപ്പ്…

കേരളത്തില്‍ കോവിഡ് ബാധിതരില്‍ ബ്ലാക് ഫംഗസ് കണ്ടെത്തിയ സാഹചര്യത്തില്‍ കര്‍ശന ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്. കോവിഡ് രോഗികളില്‍ ഫംഗസ് രോഗബാധ കണ്ടെത്താന്‍ പരിശോധന നടത്തണമെന്ന് ചികിത്സയ്ക്കായി പുറത്തിറക്കിയ പ്രത്യേക മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള ഏഴ് പേരിലാണ് ബ്ലാക്ക് ഫംഗസ് കണ്ടെത്തിയത്. ഐസിയുവിലെ രോഗികളിലും ഐസിയുവിലെ അന്തരീക്ഷത്തിലുമാണ് ഫംഗസ് ബാധയ്ക്കു സാധ്യതയെന്ന് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. അതുകൊണ്ട് തന്നെ എല്ലാ ഐസിയുകളിലും ഫംഗല്‍ ബാധ ഉണ്ടോയെന്ന് ഉടന്‍ തന്നെ പരിശോധന നടത്താനാണ് ആരോഗ്യ വകുപ്പ് നിര്‍ദേശിക്കുന്നത്. അങ്ങനെ എവിടെയെങ്കിലും ഫംഗല്‍ ബാധ ഉണ്ടെങ്കില്‍ ആരോഗ്യവകുപ്പിനെ വിവരം അറിയിക്കണം. കോവിഡ് രോഗികളെ ഡിസ്ച്ചാര്‍ജ് ചെയ്യുമ്പോള്‍ ഫംഗല്‍ ബാധ ഉണ്ടാകാന്‍ ഉള്ള സാധ്യതയെക്കുറിച്ച് ബോധവത്ക്കരിക്കണം. ഗുരുതര പ്രമേഹ രോഗികളിലാണ് കൂടുതലായി ഫംഗല്‍ ബാധ കണ്ടുവരുന്നത്. അവര്‍ക്ക് പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശം നല്‍കണം. ഫംഗല്‍ ബാധയുടെ…

Read More